- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലിയിൽ യുഎസ്ടിക്കും എച്ച് &ആർ ബ്ലോക്കിനും ഒന്നാം സ്ഥാനം
ടെക്‌നോപാർക്കിലെ ഓണാഘോഷങ്ങളുടെ ഭാഗമായി ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി സംഘടിപ്പിച്ച അഖില ടെക്‌നോപാർക്ക് വടംവലി മത്സരത്തിനു നിളയിൽ ഗംഭീരമായ സമാപനം. പുരുഷന്മാരുടെ വിഭാഗത്തിൽ യു എസ് ടി യും വനിതകളുടെ വിഭാഗത്തിൽ എച്ച്&ആർ ബ്ലോക്കും ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് കഴക്കൂട്ടം എസ് എച്ച് ഒ ശ്രീ പ്രവീൺ സമ്മാനങ്ങൾ വിതരണം ചെയ്തു.
വടംവലി മത്സര വിജയികൾ
പുരുഷന്മാർ
ഒന്നാം സ്ഥാനം - യു എസ് ടി (UST)
റണ്ണർ അപ്പ് - വെ. കോം (Way. com)
വനിതകൾ
ഒന്നാം സ്ഥാനം - എച്ച് &ആർ ബ്ലോക്ക്(H&R Block)
റണ്ണർ അപ്പ് -പ്രെസ്സ് ഗാനെ (PRESS GANEY)
പുരുഷന്മാരുടെ വിഭാഗത്തിൽ 32 ഐ ടി കമ്പനികളും വനിതാ വിഭാഗത്തിൽ 13 ഐ ടി കമ്പനികളും ആണ് മത്സരിച്ചത്. നിള ബിൽഡിങ്ങിന് മുന്നിൽ രാവിലെ 10.30നു ആരംഭിച്ച മത്സരങ്ങൾ വൈകുന്നേരം 05.30 നു സമാപിച്ചു.
പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, സ്റ്റേറ്റ് കൺവീനർ രാജീവ് കൃഷ്ണൻ, ജോയിന്റ് സെക്രട്ടറിമാരായ സനീഷ് കെ പി, വിഷ്ണു രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് പ്രശാന്തി പ്രമോദ്, പ്രോഗ്രാം കൺവീനർ അരുൺദാസ് എന്നിവർ നേതൃത്വം നൽകി.
വിജയികൾക്ക് പ്രതിധ്വനിയുടെ അഭിനന്ദനങ്ങൾപങ്കെടുത്ത എല്ലാ ഐ ടി കമ്പനികൾക്കും നന്ദി
ടെക്‌നോപാർക്കിലെ കോവിഡാനന്തര ഓണാഘോഷ വടംവലി കണ്ട് പ്രോത്സാഹിപ്പിച്ചു ഗംഭീരമാക്കിയ ഐ ടി ജീവനക്കാർക്കും പ്രത്യേകം നന്ദി.