ഡാളസ് : തൃശൂർ ശ്രീ കേരളവർമ്മ 1974-77 ബി.എസ്. സി ഫിസിക്സ് ബാച്ച് പൂർവ വിദ്യാർത്ഥികളുടെ സംഗമം തൃശൂരിൽ സംഘടിപ്പിച്ചു.തൃശൂർ മോത്തിമഹൽ കോൺഫറൻസ് ഹാളിൽ സെപ്റ്റ 3 ന് ഞായറാഴ്ച രാവിലെ 10 മുതൽ ആരംഭിച്ച വിദ്യാർത്ഥി സംഗമത്തിൽ ഭാഭാ ആറ്റമിക് റിസർച്ച് മുൻ സയന്റിസ്റ്റ് രത്‌നകല സ്വാഗതമാശംസിച്ചു. ഈ കാലഘട്ടത്തിനുള്ളിൽ കാലയവനികക്കുള്ളിൽ മറഞ്ഞ സതീർത്ഥ്യരെ സ്മരിച്ചുകൊണ്ട് അമ്പാട്ട് രാമചന്ദ്രൻ പ്രസംഗിച്ചു

തുടർന്ന് യു,എസ്.എ യിൽ നിന്നും എത്തിച്ചേർന്ന പൂർവവിദ്യാർത്ഥിയും പ്രമുഖ മാധ്യ മ പ്രവർത്തകനുമായ പി.പി. ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി. റിട്ട.പ്രൊഫസർ സി. ഗോവിന്ദൻകുട്ടി, മുൻ കേരളവർമ കോളേജ് യൂണിയൻ ചെയര്മാൻ സണ്ണി, ,പ്രവീൺകുമാർ, ചന്ദ്രിക ,വിജയൻ എന്നിവർ ആശംസകൾ അറിയിച്ചു.
.
സംഗമത്തിൽ പങ്കെടുത്തവർ തങ്ങളുടെ ഊഷ്മളമായ പൂർവകാല സ്മരണകൾ പങ്കുവച്ചു. സുകുമാരൻ നന്ദി പ്രകാശിപ്പിച്ചു.കെ.സി.രത്നകല, ആർ.അമ്പാട്ട്, ചന്ദ്രിക.എ. വിജയൻ, ടി.വി.ശങ്കരനാരായണൻ, അരുൺ, സുരേന്ദ്രൻ, ശശിധരൻ, സുകുമാരൻ എന്നിവർ നേതൃത്വം നൽകിയ പരിപാടിയുടെ എം സി ആയി ഇന്ദിര പ്രവർത്തിച്ചു . വിഭവസമൃദ്ധമായ ഉച്ച ഭക്ഷണത്തോടെ സംഗമം സമാപിച്ചു