- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെപ്റ്റംബർ ആറിന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച്; പട്ടികജാതി വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ്: സർക്കാർ അനാസ്ഥ അവസാനിപ്പിക്കുക - വെൽഫെയർ പാർട്ടി
തിരു: 1944 മുതൽ 2020 വരെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകപ്പെട്ടിരുന്ന 'ഗവണ്മെന്റ് ഓഫ് ഇന്ത്യാ സ്‌കോളർഷിപ്പ്' പുനഃസ്ഥാപിക്കാൻ കേരള സർക്കാർ ഉടൻ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ. 2018 - ൽ മൂന്ന് കുട്ടികൾ കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതിന്റെ ഫലമായി ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പ് വിതരണം ചെയ്തിരുന്നു. എന്നാൽ
2020 ആയപ്പോൾ ഇതേ സ്‌കോളർഷിപ്പ് ഒരു ഓഡിറ്റ് ഒബ്ജക്ഷന് വിധേയമായി നിർത്തിവെക്കുകയായിരുന്നു. എന്നാൽ കോടതിയുടെ ഉത്തരവ് പ്രകാരം 2018,19,20 അധ്യയന വർഷത്തെ കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണമാരംഭിച്ചു.
2020 - 21, 21 - 22 ലെ വിദ്യാർത്ഥികൾക്ക് ഇതുവരെയും സ്‌കോളർഷിപ്പ് ലഭിച്ചിട്ടില്ല. അലോട്ട്‌മെന്റ് മെമോ വേണം എന്ന് പറഞ്ഞാണ് ദളിത് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് നിഷേധിക്കുന്നത്. ഇതിന്റെ ഫലമായി 2020 - 21, 2021- 22 വർഷങ്ങളിൽ അഡ്‌മിഷൻ എടുത്ത ഒരു പട്ടികജാതി വിദ്യാർത്ഥിക്ക് പോലും ഈ സ്‌കോളർഷിപ്പ് ലഭ്യമായിട്ടില്ല. 2019 ൽ ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ വക്കീൽ പറഞ്ഞത് പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഈ സ്‌കോളർഷിപ്പ് നൽകാൻ കേന്ദ്ര ഗവൺമെന്റിന് യാതൊരുവിധ ബുദ്ധിമുട്ടുമില്ല എന്നാണ്. തത്വത്തിൽ ഈ സ്‌കോളർഷിപ്പ് നിലവിലുണ്ട് എന്ന് പറയുകയും എന്നാൽ ഒരു വിദ്യാർത്ഥിക്ക് പോലും രണ്ടുവർഷമായി സ്‌കോളർഷിപ്പ് ആനുകൂല്യം ലഭിക്കുന്നുമില്ല. ഈ വിഷയത്തിൽ ഇടപെട്ട് എത്രയും വേഗം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുഖ്യമന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും നിവേദനങ്ങൾ നൽകിയിരുന്നു. സെപ്റ്റംബർ ആറ് ചൊവ്വാഴ്ച വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് വെൽഫെയർ പാർട്ടി സെക്രട്ടറിയേറ്റിലേക്ക് ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.