കുന്നത്തൂർ: -ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടിക്കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ അദ്ധ്യാപക ദിനം അക്ഷരക്കൂട്ടം എന്ന പേരിൽ സംഘടിപ്പിച്ചു.മുതിർന്ന അദ്ധ്യാപകരെ ആദരിക്കൽ അദ്ധ്യാപക ദിന സന്ദേശം എന്നിവയും ഇതോടനുബന്ധിച്ച് നടത്തി. കൊല്ലം ജില്ലാ പഞ്ചായത്തംഗം പി.ശ്യാമളയമ്മ ഉദ്ഘാടനം ചെയ്തു.

പോരുവഴി ഗ്രാമപഞ്ചായത്തംഗം ബിനു ഐ നായർ അദ്ധ്യാപക ദിന സന്ദേശം നല്കി. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി എം.സുൽ ഫിഖാൻ റാവുത്തർ, അർത്തിയിൽ അൻസാരി, ഷെഫീക്ക് അർത്തിയിൽ, ഹർഷ ഫാത്തിമ തുടങ്ങിയവർ പ്രസംഗിച്ചു.മുതിർന്ന അദ്ധ്യാപക ശ്രേഷ്ഠരായ റസിയ ബീവി ടീച്ചർ, പി.ലീല ടീച്ചർ, ഗോപാലകൃഷ്ണകുറുപ്പ് സർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.