- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊടിമറ്റം സെന്റ് മേരീസ് പള്ളി സുവർണ്ണജൂബിലി വിഭവസമാഹരണ വിതരണം അനേകർക്ക് ആശ്വാസമേകി
പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവർണ്ണജൂബിലിയോടനുബന്ധിച്ച് നടത്തിയ വിഭവസമാഹരണ വിതരണപദ്ധതി അനേകർക്ക് ആശ്വാസവും ആഹ്ലാദവുമേകി.
ഇടവകയിലെ 567 കുടുംബങ്ങളും സന്യസ്തഭവനങ്ങളും സ്ഥാപനങ്ങളും പങ്കുചേർന്നു. 32 കുടുംബക്കൂട്ടായ്മകളിൽ നിന്നായി അരിയും എണ്ണയും സോപ്പും ഉൾപ്പെടെ വിവിധ നിത്യോപയോഗസാധനങ്ങൾ ശേഖരിച്ചു. മിഷൻലീഗ്, കുടുംബക്കൂട്ടായ്മാ ലീഡർമാർ എന്നിവർ ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ചാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വിഭവസമാഹരണം നടത്തിയത്.
കാഞ്ഞിരപ്പള്ളി നല്ലസമറായൻ, ബേത്ലഹേം, പെനുവേൽ ആശ്രമം, മുണ്ടക്കയം അസ്സീസ്സി, വണ്ടംപതാൽ ബേത്ലഹേം ആശ്രമം, മേലോരം ബാലികാ ഭവൻ, ഇഞ്ചിയാനി സ്നേഹദീപം, എലിക്കുളം സെറിനിറ്റി ഹോം തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ വിഭവങ്ങൾ വിതരണം ചെയ്തു.
സുവർണ്ണജൂബിലി വിഭവസമാഹരണപദ്ധതിക്ക് വികാരി മാർട്ടിൻ വെള്ളിയാംകുളം, സഹവികാരി ഫാ.സിബി കുരിശുംമൂട്ടിൽ, പാരീഷ് കൗൺസിൽ സെക്രട്ടറി വർഗീസ് ജോർജ് രണ്ടുപ്ലാക്കൽ, കൈക്കാരന്മാരായ ജോയി കല്ലുറുമ്പേൽ, റെജി കിഴക്കേത്തലയ്ക്കൽ, സാജു പടന്നമാക്കൽ എന്നിവർ നേതൃത്വം നൽകി.
ഇടവകയ്ക്കുള്ളിലും ചുറ്റുപാടുകളിലുമായി കുടുംബങ്ങളോ, വ്യക്തികളോ ഭക്ഷണം ലഭിക്കാതെ വിഷമിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന പാരീഷ് കൗൺസിലിന്റെ തീരുമാനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചതെന്നും സുവർണ്ണജൂബിലിയോടനുബന്ധിച്ച് ഇടവകയിലെ കുട്ടികളുടെ നേതൃത്വത്തിൽ നടപ്പിലാക്കി ഈ പദ്ധതി ഇടവകാംഗങ്ങലുടെ താല്പര്യപ്രകാരം തുടരുമെന്നും വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം, സഹവികാരി ഫാ. സിബി കുരിശുംമൂട്ടിൽ എന്നിവർ അറിയിച്ചു.