- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവധാര യുവസാഹിത്യ പുരസ്‌കാരം 2021 പ്രഖ്യാപിച്ചു
യുവ സാഹിത്യ പ്രതിഭകൾക്കായി ഡിവൈഎഫ്ഐ മുഖമാസിക യുവധാര ഏർപ്പെടുത്തിയ യുവധാര യുവസാഹിത്യ പുരസ്‌കാരം 2021 ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ജൂറി ചെയർമാൻശ്രീ കുരീപ്പുഴ ശ്രീകുമാർ പ്രഖ്യാപിച്ചു.
യഹിയ മുഹമ്മദിന്റെ 'ചിത്രകാരൻ' എന്ന കവിതയും അമൽ രാജ് പാറമ്മേലിന്റെ 'പൂമിയിൽ കടൈസി രകസിയം' എന്ന കഥയുമായാണ് അവാർഡിന് അർഹമായത്.
50,001 രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് അവാർഡ്.
പ്രോത്സാഹന സമ്മാനത്തിന്കവിതാ വിഭാഗത്തിൽ അഖിലൻ ചെറുകോടിന്റെ വേലിക്കൊന്ന,അമൽ രാജ് പാറമ്മേലിന്റെ'നാലാം തൂൺ', അൽതാഫ് പതിനാറുങ്ങലിന്റെ 'പ്രണയമൊഴിഞ്ഞതിന് കുരുവികൾ ആത്മഹത്യ ചെയ്യാറില്ല' എന്നീ കവിതകളും തിരഞ്ഞെടുത്തു.
കഥ വിഭാഗത്തിൽ അഖിൽ പി പിയുടെ 'ഇരവേട്ട', ആഷിഫ് അസീസിന്റെ 'മകളർമല',
എസ് രാഹുലിന്റെ'മരിച്ച കുട്ടികളുടെ മുറി'യും തിരഞ്ഞെടുക്കപ്പെട്ടു.
കഥ വിഭാഗത്തിൽ ബെന്യാമിൻ,പി വി ഷാജികുമാർ, ആർ രാജശ്രീ എന്നിവരും കവിത വിഭാഗത്തിൽ കുരീപ്പുഴ ശ്രീകുമാർ, ഇ പി രാജഗോപാലൻ, മ്യൂസ് മേരി ജോർജ് എന്നിവരും ചേർന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
പുരസ്‌കാര വിതരണം
സപ്തം: 19 ന്
കോഴിക്കോട് ബീച്ചിൽ
സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റിൽ
മന്ത്രി എം.ബി രാജേഷ് നിർവഹിക്കും.
കല - സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.