കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പഠന പ്ലാറ്റ്ഫോമായ അൺഅക്കാദമി നാഷ്ണൽ സ്‌കോളർഷിപ്പ് സെക്കന്റ് എഡിഷൻ പരീക്ഷകൾ ഒക്ടോബർ 8 മുതൽ 15 വരെ തിയതികളിൽ നടക്കും. നീറ്റ്, യുജി, ഐഐടി, ജെഇഇ, 9 മുതൽ 12 വരെയുള്ള അടിസ്ഥാന കോഴ്സുകളിലേക്കാണ് സ്‌കോളർഷിപ്പ്. ഇന്ത്യയിലെ 64 പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുക.

പരീക്ഷയിൽ ഉന്നത വിജയം നേടുന്നവർക്ക് ഓൺലൈൻ സബ്സ്‌ക്രിപ്ഷനിലും അൺഅക്കാദമി സെന്റർ എന്റോൾമെന്റുകളിലും 100 ശതമാനം വരെ സ്‌കോളർഷിപ്പിന് അർഹതയുണ്ട്. ഓൺലൈനായി പരീക്ഷ തെരഞ്ഞെടുക്കുന്നവർക്ക് വീട്ടിലിരുന്ന് എഴുതാം. ഓഫ് ലൈൻ ആയി ഓപ്ഷൻ കൊടുക്കുന്നവർ അതാത് സെന്ററുകളിലെത്തി പരീക്ഷയെഴുതണം.

ഇവർക്കുള്ള അഡ്‌മിറ്റ് കാർഡുകൾ ഇമെയിൽ വഴി അയക്കും. ചില സ്‌കൂളുകളുമായി സഹകരിച്ച് നടത്തുന്ന പരീക്ഷകൾ ഒക്ടോബർ 12 മുതൽ 14 വരെ നടത്തും. 2022 ഒക്ടോബർ 21 ഫലങ്ങൾ പ്രഖ്യാപിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെപ്പറയുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.tthps://unacademy.com/scholarship/UNSAT