- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രന്ഥശാല ദിനം അക്ഷര വെളിച്ചം എന്ന പേരിൽ മിഴി ഗ്രന്ഥശാല സംഘടിപ്പിച്ചു
കുന്നത്തൂർ: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽഗ്രന്ഥശാല ദിനം 'അക്ഷര വെളിച്ചം' എന്ന പേരിൽ സംഘടിപ്പിച്ചു. ഗ്രന്ഥശാല അങ്കണത്തിൽ പ്രസിഡന്റ് എം.നിസാമുദ്ദീൻ പതാക ഉയർത്തി. ഗ്രന്ഥശാല അംഗങ്ങൾ അക്ഷരദീപം തെളിച്ചു. തുടർന്ന് നടന്ന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സബീന ബൈജു, എന്നിവർ പ്രസംഗിച്ചു.
തിരുവിതാംകൂറിൽ 1945 സപ്തംബർ 14-ന് അമ്പലപ്പുഴ പി.കെ മെമോറിയൽ ഗ്രന്ഥശാലയിൽ കൂടിയ പുസ്തക പ്രേമികൾ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടു അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം വിളിച്ചു കൂട്ടി. അന്ന് രൂപീകരിക്കപ്പെട്ട 'അഖില തിരുവിതംകൂർ ഗ്രന്ഥശാലാ സംഘം' ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൗൺസിലായി മാറിയത്. കേരളത്തിൽ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സെപ്റ്റംബർ 14 ഗ്രന്ഥശാലാ ദിനമായും ആചരിക്കുന്നു.
ഗ്രന്ഥാശാലാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള ഗ്രന്ഥശാലകളിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്