ഭ ശരീരത്തോട് വിശ്വാസികൾ ചേർന്ന് നിൽക്കണമെന്ന് അതിരൂപത മാർ തോമ നസ്രാണിസംഘം.സിറോ മലബാർ സഭയുടെ ശബ്ദമായി ഓരോ വിശ്വാസിയും മാറണം.ഏത് പ്രശ്‌നങ്ങളും അതിജീവിക്കുന്ന സഭ ആണ് സീറോ മലബാർ സഭ.വിശ്വാസികൾ സിനഡ് കുർബാന എന്ന ആവശ്യത്തിനായി ഉണർന്ന് പ്രവർത്തിക്കണം. എകീകൃത ബലി അർപ്പണത്തിനായി വിശ്വാസികൾ ത്യാഗത്തോടെ മുന്നേറണം. സഭ ഏത്

കാര്യവും ആലോചിച്ച്, പ്രാർത്ഥിച്ച് ,പഠിച്ചാണ് നടപ്പിലാക്കുന്നത്. സഭയോട് ചേർന്ന് നിന്ന് പ്രാർത്ഥിച്ച്, ബലപ്പെടുത്തി സഭ മക്കൾ പ്രോൽസാഹിപ്പിക്കണം. തെറ്റായ പ്രബോധനങ്ങൾ പറഞ്ഞ് നടക്കുന്നവരെ വിശ്വാസി സമൂഹം തിരിച്ചറിയണം. ശരിയായ പ്രബോധനങ്ങൾ പറഞ്ഞ് വിശ്വാസികളെ ബോധവൽക്കരിക്കാൻ മാർ തോമ നസ്രാണിസംഘം ഇടവക, ഫൊറോന തലങ്ങളിൽ സജീവമായി വരും നാളുകളിൽ മുന്നോട്ട് വരണം.

എറണാകുളം സെന്റ് തോമസ് മൊണസ്ട്രി ചർച്ച് സുപ്പീരിയർ ഫാ.ജോർജ് മുണ്ടാപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. എറണാകുളം ടൗൺ ഹാളിൽ ചേർന്ന സമ്മേളനത്തിൽ എം ടി എൻ എസ് കൺവീനർ റെജി എളമത അധ്യക്ഷത വഹിച്ചു.സീറോ മലബാർ സഭാ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി.

അഡ്വ.മത്തായി മുതിരേന്തി, സേവ്യാർ മാടവന ,ജിമ്മി ജോസഫ്, ബേബി ചിറ്റിലപ്പിള്ളി, മാത്യൂ ഇല്ലിക്കൻ ,ജോസ് പൈനാടത്ത് ,ഡോ.അപ്പു സിറിയക്ക് ,ജോമോൻ ആരക്കുഴ ,ജിനോ ജോൺ, ചെറിയാൻ കവലക്കൽ, പോളച്ചൻ പുതുപ്പാറ, ജോർജ് ജോസഫ്, ലാലി തച്ചിൽ, ലൂവീസ് കളപറമ്പിൽ, കെ.ബിനോയി, ബിജു നെറ്റിക്കാടൻ, ജോസഫ് നാലപ്പാട്ട്, ജെയിംസ് എലവുംകുടി, കെ ലിജോ യി എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്ത് പ്രസംഗിച്ചു.

പരിശുദ്ധ പിതാവിന്റെ ഉത്തരവുകളെയും സിനഡിന്റെ തീരുമാനങ്ങളെയും അതിശക്തമായി എതിർക്കുകയും പൊതുജനമധ്യത്തിൽ സഭയേയും അഭിവന്ദ്യ പിതാക്കന്മാരെയും അവഹേളിക്കുകയും ചെയ്തവർക്കെതിരെ അതിശക്തമായ നടപടികൾ എടുക്കണമെന്നും, അഡ്‌മിനിസ്‌ട്രേറ്റേറർമാർ ആൻഡ്രൂസ് താഴ്‌ത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് പ്രാർത്ഥന കൂട്ടായ്മയും പ്രതിനിധി സമ്മേളനവും സമാപിച്ചത്.

അതിരൂപതയിലെ തീർത്ഥാടന കേന്ദ്രങ്ങളിലും സിറോ മലബാർ സഭയുടെ ആസ്ഥാന ദൈവാലായമായ സെന്റ് മേരീസ് ബസിലിക്കയിലും, ഫൊറോന ,സന്യാസ്തഭവനങ്ങൾ എന്നിവിടങ്ങളിലും എകീകൃത കുർബാന അർപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കണം.കത്തോലിക്ക തിരുസഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ഫ്രാൻസീസ് മാർപാപ്പ അന്തിമ തീരുമാനമെടുത്തു എകീകൃത കുർബാന കാര്യത്തിൽ അദ്ദേഹത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനും പ്രതിരോധിക്കാനുമുള്ള ചിലർ നടത്തുന്ന നീക്കങ്ങൾ തികഞ്ഞ അച്ചടക്കരാഹിത്യവും വിശ്വാസ വഞ്ചനയുമാണ് കാണിക്കുന്നത് .

മാർ തോമ നസ്രാണി സംഘത്തിന്റെ ഫൊറോന ,ഇടവക തലങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പ്രാർത്ഥന കൂട്ടായ്മയിലും പ്രതിനിധി സമ്മേളനത്തിലും പങ്കെടുത്തത്.സിറോ മലബാർ സഭ സിനഡിനും പരിശുദ്ധ സിംഹാസനത്തിനും ഒപ്പം വിശ്വാസികളെ ചേർത്ത് നിർത്തുക, തെറ്റിദ്ധാരണയിൽ കഴിയുന്ന വിശ്വാസികളെ സത്യം അറിയിക്കുക. വ്യാജ പ്രചരണങ്ങൾ ചെറുക്കുക എന്നിവയാണ് സമ്മേളനത്തിൽ പങ്കെടുത്തവർ ചർച്ച ചെയ്തത്.