- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ എഇഡി സ്ഥാപിച്ചു
കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ' സേവ് എ ലൈഫ്, സേവ് എ ലൈഫ്ടൈം' കാമ്പയിനിന്റെ ഭാഗമായി ജിയോജിത് ഫൗണ്ടേഷൻ എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫെബ്രുിലേറ്റർ (എഇഡി) സ്ഥാപിച്ചു. ഹൃദയാഘാതം അനുഭവിക്കുന്നവർക്ക് അടിയന്തരമായി ഹൃദയതാളം പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണ് എഇഡി. ടൗൺ റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിലെ പുരുഷന്മാർക്കുള്ള സെക്കൻഡ് ക്ലാസ് വെയിറ്റിങ് റൂമിന് പുറത്താണ് എഇഡി സ്ഥാപിച്ചിരിക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജിയോജിത് ഏരിയ മാനേജർ ദീപക്, ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവർ ചേർന്ന് സ്റ്റേഷൻ മാനേജർ കെ.ബി. ബാലകൃഷ്ണ പണിക്കർക്ക് എഇഡി കൈമാറി. ഹാർട്ട് കെയർ ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ജോ ജോസഫ്, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ എം.എ. ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ അരുൺ പി.എ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കോണ്ട്രിബ്യൂട്ടര്