- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥകളിക്കും കഥകളി കലാകാരന്മാർക്കും വേണ്ടി പോരാടിയ കലാകാരനായിരുന്നു കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ പ്രൊഫസർ കെ പി ബാബുദാസ്
ഗുരു പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ കഥകളിയുടെ ദൃശ്യവ്യാകരണവും താളഘടനയും പഠിച്ച അദ്ദേഹം കഥകളിയിലെ ചെണ്ടയുടെ സ്ഥാനം പുനർവ്യാഖ്യാനം ചെയ്തു. തന്റെ ചെണ്ട ഉപയോഗിച്ച് കഥാപാത്രങ്ങളിലെ സൂക്ഷ്മമായ വികാരങ്ങൾ കണ്ടെത്തുന്നതിനും റൊമാന്റിക് രംഗങ്ങൾക്ക് മൂഡ് മ്യൂസിക് നൽകുന്നതിനും അഭിനേതാക്കളെ സ്റ്റേജിൽ പരമാവധി ചെയ്യാൻ പ്രേരിപ്പിക്കുന്നതിനും പൊതുവാൾ പ്രശസ്തനായിരുന്നു. കഥകളിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമഗ്രമായ ധാരണ ഓരോ ദൃശ്യത്തിലും സംഗീതത്തെ സമന്വയിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചു. ഇത് സമാനതകളില്ലാത്ത നേട്ടമായി തുടരുന്നു. ഭീഷ്മപ്രതിജ്ഞ, അംബ, കിങ് ലിയർ, സ്നപകചരിതം തുടങ്ങി നിരവധി കഥകളി പൊതുവാൾ തിരക്കഥയും സംവിധാനവും നിർവഹിച്ചു. കേരളത്തിന്റെ അവതരണ കലകളെ പൊതുവെയും വിശിഷ്യ കഥകളിയെപ്പറ്റിയും സൈദ്ധാന്തികവും പ്രായോഗികവുമായ തലത്തിൽ അദ്ദേഹം ഒരു നിധിശേഖരം അവശേഷിപ്പിച്ചു. പൊതുവാളിന്റെ ലേഖനങ്ങൾ അടങ്ങിയ മേളപ്പെരുക്കം എന്ന പുസ്തകവും പ്രൊഫ. കെ പി ബാബുദാസിന്റെ രചനയിൽ പൊതുവാളിന്റെ ജീവചരിത്രമായ ശൗര്യഗുണവും കേരള കലാമണ്ഡലം പ്രസിദ്ധീകരിച്ചു.
പരമ്പരാഗതമായി, പുരാതന ഗുരു-ശിഷ്യ ബന്ധത്തിൽ, ഗുരു ബഹുമാനിക്കപ്പെടുക മാത്രമല്ല, ഭയപ്പെടുകയും ചെയ്തു, കാരണം തന്റെ വിദ്യാർത്ഥികളുടെ ജീവിതം രൂപപ്പെടുത്തുന്നതിന് ഉത്തരവാദി ഗുരു മാത്രമായിരുന്നു. ഗുരു-ശിഷ്യ ബന്ധത്തിന്റെ യോജിപ്പും സമമിതിയും പാരമ്പര്യത്തെ മാറ്റിനിർത്തി ആധുനികത തകർക്കുമ്പോൾ, അത് അധികാരത്തിന്റെ പ്രതിസന്ധിക്ക് കാരണമാകുന്നു. സർഗ്ഗാത്മകമായ ആവിഷ്‌കാരത്തിലും വിജ്ഞാനത്തിലും ആനന്ദം ഉണർത്തുക എന്നത് അദ്ധ്യാപകന്റെ പരമോന്നത കലയാണെന്ന് ഗുരു അനുസരിക്കും. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള നിരന്തരമായ പുനരാലോചനയിലാണ് ഗുരു-ശിഷ്യ ബന്ധമെന്ന സങ്കൽപ്പം അതിന്റെ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത്. ഈ കാലഘട്ടത്തിന്റെ ആവശ്യകത മനസ്സിലാക്കാൻ ഗുരുവും വിദ്യാർത്ഥികളും ഒരു റിയാലിറ്റി ചെക്ക് നടത്തേണ്ടതുണ്ടെന്ന് കലാസാഗർ സെക്രട്ടറി രാജൻ പൊതുവാൾ പറയുന്നു.
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജീവചരിത്രകാരനായ പ്രൊഫസർ കെ പി ബാബുദാസ് കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളെ വിശേഷിപ്പിച്ചത് സ്വയംഭൂവായ കലാകാരൻ എന്നാണ്. കലാരംഗത് വിശിഷ്യാ കഥകളിയിൽ നല്ലൊരു ഗവേഷകൻ, വിമർശകൻ, ഗായകൻ, അഭിനേതാവ്, ചിത്രകാരൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം വിരാചിച്ചു. കഥകളിക്കു തികച്ചും ആധുനികമായ മേള പദ്ധതിയിലൂടെ ഭാവാവൽകമായ കഥകളി മേളത്തിന് ഉദയം കൊണ്ടത് പൊതുവാളിലൂടെയാണ്. ഈ അസാധാരണ പ്രതിഭയുടെ മുപ്പത്തി ഒന്നാം ചരമവാര്ഷികത്തോടനുബന്ധിച്ചു പ്രൊഫസർ കെ പി ബാബുദാസ് നടത്തിയ അനുസ്മരണ പ്രഭാഷണത്തിൽ കഥകളിക്കുവേണ്ടിയും കഥകളി കലാകാരന്മാർക്ക് വേണ്ടിയും സ്വന്തം താല്പര്യം നോക്കാതെ തന്റെ കലാജീവിതം സമർപ്പിക്കപ്പെട്ട വ്യക്തിയാണെന്നാണ്.
കെ. എൻ. നമ്പീശന്റെ അധ്യക്ഷതയിൽ ഒക്ടോബര് 14നു ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ ആഭിമുഖ്യത്തിൽ കലാമണ്ഡലം കൃഷ്ണൻകുട്ടി പാർക്കിൽ വച്ച് അഞ്ചു മണിക്ക് ചേർന്ന അനുസ്മരണ യോഗത്തിൽ കലാമണ്ഡലം കൃഷ്ണദാസ്, പ്രിൻസിപ്പൽ, മാർഗി തിരുവനന്തപുരം തന്റെ ഗുരുവിനു ശ്രദ്ധാഞ്ജലി അർപ്പിച്ചു. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം ഗുരുശ്രേഷ്ഠരായ നാട്യാചാര്യൻ ആർ എൽ വി ദാമോദര പിഷാരോടിയെയും കഥകളി സംഗീത സമ്രാട്ട് ചേർത്തല തങ്കപ്പ പണിക്കരെയും കലാസാഗർ ആദരിച്ചു.
തുടർന്ന് വേദിയിൽ നാല്നോക്കു പുറപ്പാടും കലാപ്രേമികളെ പുളകം കൊള്ളിച്ച മേളപ്പദത്തിനു സർവ്വശ്രീ നെടുമ്പുള്ളി റാംമോഹനനും ശ്രീരാഗ് വർമ്മയും സംഗീതമൊരുക്കിയപ്പോൾ കലാമണ്ഡലം കൃഷ്ണദാസും, കലാനിലയം ഉദയൻ നമ്പൂതിരി ചെണ്ടയിലും സദനം ഭരതരാജ്, കലാമണ്ഡലം ഹരിഹരനും മദ്ദളത്തിലും മേളമൊരുക്കിയപ്പോൾ സദസ്സും പ്രകൃതിയും ഒരുക്കിയ ഗംഭീര മേളപ്പദത്തിൽ പൊതുവാളുടെ സ്മരണ നിറഞ്ഞൊഴുകി. തുടർന്നുണ്ടായ നളചരിതം രണ്ടാം ദിവസത്തിലെ കാട്ടാളൻ (ആർ എൽ വി പ്രമോദ്) ദമയന്തി (വിഷ്ണുപ്രയ സുമീത്) സദസ്സിന്റെ ഹൃദയം കവർന്നു. ചുട്ടി കലാനിലയം വിഷ്ണുപ്രസാദും അണിയറയും കോപ്പും ഏരൂർ സുരേന്ദ്രനും സംഘവും നിർവഹിച്ചു ചുട്ടികലാനിലയം വിഷ്ണുപ്രസാദും അണിയറയും കോപ്പും ഏരൂർ സുരേന്ദ്രനും സംഘവും നിർവഹിച്ചു. ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ വൈസ് പ്രസിഡന്റ് കൃഷ്ണൻ കുറുമാനൂർ പരിപാടിക്ക് ആമുഖമായി സ്വാഗതവും ആചാര്യ ശ്രേഷ്ഠരെ പരിചായകം ചെയ്തു. രാജൻ പൊതുവാൾ കലാകാരന്മാരെയും ആസ്വാദരെയും നന്ദിയോടെ സ്മരിച്ചു.