കേരളാ ടൂറിസം വികസന കോർപ്പറേഷൻ ജീവനക്കാർ നാളെ രാപ്പകൽ സമരം ആരംഭിക്കുന്നു.മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ജീവനക്കാരുടെ സ്ഥലം മാറ്റങ്ങൾ റദ്ദുചെയ്യുക, ഒഴിവു ള്ള തസ്തികളിലേക്ക് നിയമനം നടത്തുക, പതിനൊന്നാം ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ഡി.എ.അനുവദിക്കുക,ഔട്ട്‌സോഴ്‌സ് ജീവനക്കാർക്ക് മിനിമം കൂലി നൽകുക, നവീകരണത്തിന് പേരിൽ അടച്ചിട്ടിരിക്കുന്ന യൂണിറ്റുകൾ തുറന്നു പ്രവർത്തനമാരംഭിക്കുക, കെടിഡിസി യെ കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 16, 17 തീയതികളിലായി രണ്ടു ദിവസം നീണ്ടുനില്ക്കുന്ന രാപ്പകൽ സമരംയു ഡി എഫ് കൺവീനർ എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. കെ ടിഡിസി മുൻ ചെയർമാന്മാരായ പന്തളം സുധാകരൻ, ചെറിയാൻ ഫിലിപ്പ് ,ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, സാവൻ അമ്പാടി തുടങ്ങിയവർപങ്കെടുക്കും