തിരൂര്‍: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ഒമ്പതാമത് സംസ്ഥാന സമ്മേളനം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു സംസ്ഥാന ജനറല്‍സെക്രട്ടറി എ.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ (ഐ.ജെ.യു) സെക്രട്ടറി ജനറല്‍ ബെല്‍വീന്ദര്‍ സിങ് (പഞ്ചാബ്), മുന്‍ ഐ.ജെ.യു പ്രസിഡന്റും സ്റ്റിയറിങ് കമ്മിറ്റി മെമ്പറുമായ എസ്.എന്‍ സിന്‍ഹ (ഡല്‍ഹി) എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഖമറുന്നീസ അന്‍വര്‍, സുഷമ പ്രകാശ്, ഖാദര്‍ കൈനിക്കര, ഗോപിനാഥ് ചേന്നര, ജംഷാദ് കൈനിക്കര, ഡോ. കെ.ഒ ഫര്‍ഷിന എന്നിവരെ ആദരിച്ചു. ആദരിച്ചു. ജില്ല പ്രസിഡന്റ് വി.കെ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിന് മന്ത്രി വി. അബ്ദുറഹ്മാന്‍ ആശംസ അറിയിച്ചു. തമിഴ്നാട് യൂണിയന്‍ ഓഫ് ജേര്‍ലണിസ്റ്റ് പ്രസിഡന്റ് ഡി.എസ്.ആര്‍ സുഭാഷ്, തിരൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് വര്‍ക്കിങ് പ്രസിഡന്റ് പി.പി അബ്ദുല്‍റഹ്മാന്‍ എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. ദേശീയ സമിതി അംഗവും സ്വാഗത കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ പി.കെ രതീഷ് സ്വാഗതവും സംസ്ഥാന സമിതി അംഗം എ.പി ഷഫീഖ് നന്ദി പറഞ്ഞു. ഐ.ജെ.യു അംഗം ബെന്നി വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

9-ാമത് കെ.ജെ.യു സംസ്ഥാന സമ്മേളനത്തിന് സമാപനം അഡ്വക്കറ്റ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉല്‍ഘാടനം ചെയ്തു

തിരൂര്‍: രണ്ട് ദിവസം നീണ്ടുനിന്ന കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (c ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന് തിരൂര്‍ ഉജ്ജ്വല സമാപനം. സമാപനപ്രതിനിധി സമ്മേളനം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു വൈസ് പ്രസിഡന്റ് സി.കെ നാസര്‍ കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍, താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യ, ജില്ല പഞ്ചായത്തംഗം വി.കെ.എം ഷാഫി എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യയെ ചടങ്ങില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ആദരിച്ചു. കെ.ജെ.യു സംസ്ഥാന സെക്രട്ടറി സി.എം ഷബീറലി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഐ.ജെ.യു സെക്രട്ടറി ജനറല്‍ ബെല്‍വീന്ദര്‍ സിങിന്റെ അധ്യക്ഷതയില്‍ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജോസി തുമ്പാനം (കോട്ടയം), ജനറല്‍ സെക്രട്ടറി എ.പി ഷഫീഖ് (മലപ്പുറം), ട്രഷര്‍ ഷബീറലി (പാലക്കാട്) എന്നിവരാണ് പുതിയ സംസ്ഥാന ഭാരവാഹികള്‍. കെ.ജെ.യുവിന്റെ അമരക്കാരായ വാസന്തി പ്രഭാകരന്‍, സീത വിക്രമന്‍ എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. ഡോ. ഷഹല്‍ കല്ലിങ്ങലിന് നേതൃത്വത്തില്‍ ബബിള്‍ മാജിക് ഷോ നടന്നു.