- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bharath
- /
- Maharashtra
ഹൈദരാബാദ് മലയാളി ഹല്‍ഖ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
ഹൈദരാബാദ്: ഹൈദരാബാദ് മലയാളി ഹല്‍ഖ മാര്‍ച്ച് 16 (ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് ടോളിചൗക്കിയിലെ അജ്വ കണ്‍വെന്‍ഷനില്‍ വാര്‍ഷിക ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പരിപാടിയില്‍ ഹൈദരാബാദിലെ മലയാളി സമൂഹത്തിന്റെ സംഗമ വേദിയായി പരിപാടി മാറി.
ജമാഅത്തെ ഇസ്ലാമി തെലങ്കാന അമീര്‍ പ്രൊഫ. മുഹമ്മദ് ഖാലിദ് മുബഷിര്‍-ഉസ്-സഫര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിശുദ്ധ മാസത്തില്‍ സമൂഹത്തിന്റെ ഒത്തുചേരലുകളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എസ്‌ഐഒ അഖിലേന്ത്യാ ശൂറാ അംഗം വാഹിദ് ചുള്ളിപ്പാറ റമദാന്‍ സന്ദേശം നല്‍കി, നോമ്പിന്റെയും സമൂഹസേവനത്തിന്റെയും ആത്മീയ പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി.
ഹൈദരാബാദ് മലയാളി ഹല്‍ഖ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി.വി.കെ. രാമന്‍ (ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍, തെലങ്കാന പ്രസിഡന്റ്), പ്രൊഫ. ടി.ടി. ശ്രീകുമാര്‍ ( എഴുത്തുകാരനും നിരൂപകനും), ഡോ. മുബഷിര്‍ വാഫി ( എഐകെഎംസിസി ഹൈദരാബാദ് ഓര്‍ഗനൈസിംഗ് സെക്രട്ടറി) തുടങ്ങിയവര്‍ പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഹല്‍ഖ സെക്രട്ടറി തസ്‌നീം സ്വാഗതവും ഹല്‍ഖ വനിതാ വിഭാഗം പ്രസിഡന്റ് സുമയ്യ അബ്ദുല്‍ റസാഖ് നന്ദിയും പറഞ്ഞു.'വിജയമാണ് റമദാന്‍' എന്ന തീമില്‍ സംഘടിപ്പിച്ച പരിപാടി മലയാളി മുസ്ലിം സമൂഹത്തിനും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനും, നോമ്പ് തുറക്കാനും, സമൂഹബന്ധങ്ങള്‍ ശക്തിപ്പെടുത്താനും അവസരമൊരുക്കി.