മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശമെന്ന പേരില്‍ വിവിധ പരിപാടികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുമെന്ന് മന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ട്രസ്റ്റി മറിയാമ്മ ഉമ്മന്‍ അറിയിച്ചു.

ജൂലൈ 18 വ്യാഴാഴ്ച കോട്ടയം ജില്ലയില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തിന്റെ ബാങ്ക് ബാധ്യതകള്‍ മുഴുവന്‍ തീര്‍ത്ത് ആധാരം തിരികെ എടുത്ത് നല്കും.

ജൂലൈ 20 ശനി രാവിലെ 9.00 മണി മുതല്‍ ഇടുക്കി കഞ്ഞിക്കുഴി ഉമ്മന്‍ ചാണ്ടി കോളനിയില്‍ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തപ്പെടും.

ജൂലൈ 21 ഞായര്‍ പത്തനാപുരം ഗാന്ധിഭവനില്‍ വെച്ച് ശാന്തിഗിരി ആയുര്‍വേദ ആശുപത്രിയുമായി സഹകരിച്ച് രാവിലെ 10.00 മണി മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ഉച്ച കഴിഞ്ഞ് 2.00 മണി മുതല്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനവും ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് പദ്ധതിയുടെ ഉദ്ഘാടനവും നടത്തപ്പെടും. കെ മുരളിധരന്‍ (ex.MP) ഉദ്ഘാടനം നിര്‍വ്വഹിക്കും. മത സമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കും.

ജൂലൈ 28 ഞായര്‍ ആലപ്പുഴയില്‍ പോളിടെക്‌നിക് ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് വിദ്ധ്യാര്‍ത്ഥിക്ക് ട്രസ്റ്റിന്റെ പക പഠനത്തിനുള്ള സാമ്പത്തിക സഹായം നല്കപ്പെടും.

ഓഗസ്റ്റ് 3 ശനി രാവിലെ 9.30 മുതല്‍ അട്ടപ്പാടി സെന്റ് തോമസ് ആശ്രമവും ബാലികാ ബാലഭവനും സന്ദര്‍ശിക്കുകയും കുട്ടികള്‍ക്കൊപ്പം ഒരു ദിനം ചെലവിടുകയും ചെയ്യും. മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസന മെത്രാപ്പോലിത്താ അഭി ഗീവര്‍ഗീസ് മാര്‍ പക്കോ മിയോസ് മുഖ്യാതിഥിയായി പങ്കെടുക്കും.

ഓഗസ്റ്റ് 4 ഞായര്‍ രാവിലെ 11.00 മണി മുതല്‍ കോട്ടത്തറ രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളേജില്‍ വെച്ച് ശാന്തിഗിരി ആയുര്‍ വേദ മെഡിക്കല്‍ കോളേജ് - അട്ടപ്പാടി നന്മ കൂട്ടായ്മ എന്നിവയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തപ്പെടും. മണ്ണാര്‍ക്കാട് എം എല്‍ എ . എന്‍ ഷംസുദീന്‍ ഉദ്ഘാടനം ചെയ്യും. സിനിമാതാരം കൈലാസ് മുഖ്യാതിഥിയായി പങ്കെടുക്കും.