കൊച്ചി :ട്രെയിന്‍ഡ് നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ,ദേശീയ ഘടകം വടക്കന്‍ കേരളത്തിലെ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപങ്ങളിലെ പ്രിന്‍സിപ്പാള്‍മാരെ ഉള്‍പ്പെടുത്തികൊണ്ട് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍സ് കോണ്‍ഫറന്‍സ് 17 ഓഗസ്റ്റ് 2024 ന് കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കും .പ്രസ്തുത പരിപാടിയില്‍ 8 ഓളം ജില്ലകളില്‍ നിന്നായി 200 ഓളം നഴ്‌സിംഗ് കോളേജ് സ്‌കൂള്‍, പ്രിന്‍സിപ്പല്‍മാര്‍ പങ്കെടുക്കും . ട്രൈന്‍ഡ് നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് പ്രൊഫ.ഡോ. റോയ് കെ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരളാ നഴ്‌സസ് & മിഡ്വൈവ്‌സ് കൗണ്‍സില്‍ ,രജിസ്ട്രാര്‍ പ്രൊഫ.ഡോ .സോനാ പി എസ് മുഖ്യാതിഥി ആയി പങ്കെടുക്കും .

പൊതുസമ്മേളനത്തിന് ശേഷം കേരളത്തിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നടക്കുന്ന ചര്‍ച്ചയില്‍ നഴ്‌സിംഗ് വിദ്യാഭാസ മേഖലയിലെ ഉന്നത വ്യക്തികളെ ഉള്‍പ്പെടുത്തിക്കൊണ്ട് പാനല്‍ ചര്‍ച്ച നടക്കും . കേരളാ ആരോഗ്യ സര്‍വ്വകലാശാല നഴ്‌സിംഗ് വിഭാഗം ഡീന്‍ പ്രൊഫ.ഡോ . രാജീ രഘുനാഥ് ,എറണാകുളം ഗവ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ .ഡോ .ബീന എം .ആര്‍ ,വര്‍ക്കല ,എസ് .എസ് എന്‍ എം കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ .കൃപ ജെ സി , കൊച്ചി ,അമൃത കോളേജ് ഓഫ് നഴ്‌സിംഗ് പ്രൊഫസര്‍ ഡോ .സുനില്‍ മൂത്തേടത്ത് ,പള്ളുരുത്തി ,സിമെറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ പ്രൊഫ .മാഗി സേവ്യര്‍ , കാഞ്ഞിരപ്പിള്ളി ,സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ.അമ്പിളി .എ ,കോതമംഗലം ,മാര്‍ ബസേലിയോസ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പാള്‍ ശ്രീമതി.ജൂലി ജോഷുവ ,തിരുവനന്തപുരം ,കോഓപ്പറേറ്റീവ് കോളേജ് ഓഫ് നഴ്‌സിംഗ് ,പ്രിന്‍സിപ്പാള്‍ പ്രൊഫ .ഗ്രേസ് ഡബ്ല്യൂ എന്നിവര്‍ പ്രസ്തുത ചര്‍ച്ചയില്‍ പാനലിസ്റ്റുകളായി പങ്കെടുക്കും.