വയനാടിന് കൈത്താങ്ങായി ഒഐസിസി
എല്ലാ ഒഐസിസി - ഇന്‍കാസ് കമ്മിറ്റികളും വയനാട് പുനരധിവാസ പ്രവര്‍ത്തന പദ്ധതികളില്‍ സജീവമായി പങ്കെടുക്കുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ പറഞ്ഞു. കെപിസിസിയുടെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചായിരിക്കും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഒഐസിസി പങ്കെടുക്കുകയെന്നും ജയിംസ് കൂടല്‍ അറിയിച്ചു. വയനാട് പുനരധിവാസത്തിന് പൂര്‍ണ്ണ പിന്തുണയുമായി ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകര്‍ മുന്നിട്ട് ഇറങ്ങുമെന്ന് നാഷണല്‍ കമ്മിറ്റി പ്രസിഡന്റുമാരായ വര്‍ഗ്ഗീസ് പുതുക്കുളങ്ങര (കുവൈറ്റ്), ബിജു കല്ലുമല (സൗദി അറേബ്യ), ഗഫൂര്‍ ഉണ്ണികുളം (ബഹ്റൈന്‍), സുനില്‍ അസീസ് (യുഎഇ), സജി ഔസേഫ് / പ്രസാദ് […]
- Share
- Tweet
- Telegram
- LinkedIniiiii
എല്ലാ ഒഐസിസി - ഇന്‍കാസ് കമ്മിറ്റികളും വയനാട് പുനരധിവാസ പ്രവര്‍ത്തന പദ്ധതികളില്‍ സജീവമായി പങ്കെടുക്കുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ പറഞ്ഞു. കെപിസിസിയുടെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചായിരിക്കും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഒഐസിസി പങ്കെടുക്കുകയെന്നും ജയിംസ് കൂടല്‍ അറിയിച്ചു.
വയനാട് പുനരധിവാസത്തിന് പൂര്‍ണ്ണ പിന്തുണയുമായി ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകര്‍ മുന്നിട്ട് ഇറങ്ങുമെന്ന് നാഷണല്‍ കമ്മിറ്റി പ്രസിഡന്റുമാരായ വര്‍ഗ്ഗീസ് പുതുക്കുളങ്ങര (കുവൈറ്റ്), ബിജു കല്ലുമല (സൗദി അറേബ്യ), ഗഫൂര്‍ ഉണ്ണികുളം (ബഹ്റൈന്‍), സുനില്‍ അസീസ് (യുഎഇ), സജി ഔസേഫ് / പ്രസാദ് (ഒമാന്‍), ബേബി മണക്കുന്നേല്‍ (അമേരിക്ക), പ്രിന്‍സ് കാലയില്‍ (കാനഡ), കെ.കെ. മോഹന്‍ദാസ് (യുകെ), ലിങ്ക്സ്റ്റര്‍ മാത്യൂസ് (അയര്‍ലന്‍ഡ്), സമീര്‍ (ഖത്തര്‍), ഷൈന്‍ റോബര്‍ട്ട് (ഇറ്റലി), ബ്ലെസന്‍ എം ജോസ് (ന്യൂസീലന്‍ഡ് ), ഫൈസല്‍ ബാബു (മലേഷ്യ), ഒഐസിസി ഓഷ്യാനിയ കണ്‍വീനര്‍ ജോസ് എം ജോര്‍ജ്ജ്, ഓസ്ട്രേലിയ കോഡിനേറ്റര്‍മാരായ ബൈജു ഇലഞ്ഞിക്കുടി, ജിന്‍സ് മോന്, മാമ്മന്‍ ഫിലിപ്പ്, ജിന്സണ് കല്ലുമാടിക്കല്‍, സണ്ണി മുളയ്ക്കുവാരിക്കല്‍ (ജര്‍മ്മനി), ഡിനു ഭാസ്ക്കര്‍ (സിംഗപ്പൂര്‍), മനു, സിബിന് പറങ്കന്‍ (ലൈബീരിയ), റിന്‍സ് നിലവൂര്‍ (ഓസ്ട്രിയ പ്രസിഡന്റ്), വിഷ്ണു ടി.ജി (മാള്‍ട്ട പ്രസിഡന്റ്) എന്നിവര്‍ അറിയിച്ചു
ഒഐസിസി യുകെയും മാഗ്ന വിഷന്‍ ചാനലും ചേര്‍ന്ന് വയനാട് ദുരന്തത്തിന് കൈത്താങ്ങായി ദുരന്തമുഖത്ത് വേണ്ട അത്യവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി കളക്ടറുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്നുവന്ന് മാഗ്ന വിഷന്‍ എംഡി ജോയിസ് ജയിംസും ഒഐസിസി യുകെയ്ക്കു വേണ്ടി പ്രസിഡന്റ് കെ. കെ മോഹന്‍ദാസും അറിയിച്ചു.