- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയതയുടെ പ്രഥമപാഠം രാജ്യസ്നേഹം: ലഫ്റ്റനന്റ് ജനറല്‍ മൈക്കിള്‍ മാത്യൂസ്
പാലാ: ദേശീയതയുടെ പ്രഥമപാഠം രാജ്യസ്‌നേഹമാണെന്ന് ലഫ്റ്റനന്റ് ജനറല്‍ മൈക്കിള്‍ മാത്യൂസ് പറഞ്ഞു. പാലായില്‍ കേണല്‍ ബേബി മാത്യു ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വജീവിതത്തെക്കാള്‍ വലുത് രാജ്യസ്‌നേഹമാണെന്ന് തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കേണല്‍ ബേബി മാത്യുവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമേഖലകളില്‍ നിര്‍ഭയനായി പോരാടി സൈനികര്‍ക്കു ആത്മധൈര്യം പകര്‍ന്ന യോദ്ധാവായി പ്രവര്‍ത്തിച്ച് കര്‍മ്മമേഖലകളെ സമ്പന്നമാക്കിയ പോരാളിയായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശസ്‌നേഹം ഒരു വികാരമായി പുതുതലമുറയില്‍ വളര്‍ത്തിയെടുക്കണമെന്നും കാര്‍ഗില്‍ യുദ്ധത്തില്‍ ജൂബാര്‍ ഹില്‍സില്‍ നിന്നും പാകിസ്ഥാന്‍ സൈന്യത്തെ തുരത്താന്‍ […]
പാലാ: ദേശീയതയുടെ പ്രഥമപാഠം രാജ്യസ്‌നേഹമാണെന്ന് ലഫ്റ്റനന്റ് ജനറല്‍ മൈക്കിള്‍ മാത്യൂസ് പറഞ്ഞു. പാലായില്‍ കേണല്‍ ബേബി മാത്യു ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വജീവിതത്തെക്കാള്‍ വലുത് രാജ്യസ്‌നേഹമാണെന്ന് തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കേണല്‍ ബേബി മാത്യുവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമേഖലകളില്‍ നിര്‍ഭയനായി പോരാടി സൈനികര്‍ക്കു ആത്മധൈര്യം പകര്‍ന്ന യോദ്ധാവായി പ്രവര്‍ത്തിച്ച് കര്‍മ്മമേഖലകളെ സമ്പന്നമാക്കിയ പോരാളിയായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശസ്‌നേഹം ഒരു വികാരമായി പുതുതലമുറയില്‍ വളര്‍ത്തിയെടുക്കണമെന്നും കാര്‍ഗില്‍ യുദ്ധത്തില്‍ ജൂബാര്‍ ഹില്‍സില്‍ നിന്നും പാകിസ്ഥാന്‍ സൈന്യത്തെ തുരത്താന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് കേണല്‍ ബേബി മാത്യുവിന്റെ നേതൃത്വത്തിലുള്ള റെജിമെന്റായിരുന്നുവെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.
ചെയര്‍മാന്‍ ജോണ്‍സണ്‍ പാറന്‍കുളങ്ങര അധ്യക്ഷത വഹിച്ചു. ഫാ ജോസഫ് തടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജോസ് പാറേക്കാട്ട്, വൈസ് ചെയര്‍മാന്‍ എബി ജെ ജോസ്, ജോയിന്റ് സെക്രട്ടറി സെബി പറമുണ്ട, മുനിസിപ്പല്‍ കൗണ്‍സിലന്മാരായ തോമസ് പീറ്റര്‍, ജോസ് ചീരാംകുഴി, ബ്രിഗേഡിയര്‍ ഒ എ ജെയിംസ്, കേണല്‍ ജഗദീഷ് എന്നിവര്‍ പ്രസംഗിച്ചു.