- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷാമാശ്വസ കുടിശിഖയും പെന്‍ഷന്‍ പരിഷ്‌കരണ കുടിശിഖയും ഉടന്‍ അനുവദിക്കുക - പെന്‍ഷനേഴ്‌സ് സംഘ്
ആലപ്പുഴ: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആനുകൂല്യങ്ങള്‍ ഇടതു സര്‍ക്കാര്‍ തടഞ്ഞു വെച്ചിരിക്കുന്നത് അവസാനിപ്പിക്കണം എന്ന് കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ കുടിശിഖ കിട്ടാതെ എഴുപതിനായിരം പെന്‍ഷകാര്‍ ഇതിനോടകം മരണപ്പെട്ടു കഴിഞ്ഞു. ക്ഷാമാശ്വാസ കുടിശ്ശിഖയും പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിഖയും ഉടന്‍ അനുവദിക്കണമെന്നും, മെഡിസെപ് പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെന്‍ഷനേഴ്‌സ് സംഘ് ആലപ്പുഴ ജില്ലാ കണ്‍വെന്‍ഷന്‍ BMS കോണ്‍ഫ്രറന്‍സ് ഹാളില്‍ ഉത്ഘടനം ചെയ്തു […]
ആലപ്പുഴ: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആനുകൂല്യങ്ങള്‍ ഇടതു സര്‍ക്കാര്‍ തടഞ്ഞു വെച്ചിരിക്കുന്നത് അവസാനിപ്പിക്കണം എന്ന് കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ കുടിശിഖ കിട്ടാതെ എഴുപതിനായിരം പെന്‍ഷകാര്‍ ഇതിനോടകം മരണപ്പെട്ടു കഴിഞ്ഞു. ക്ഷാമാശ്വാസ കുടിശ്ശിഖയും പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിഖയും ഉടന്‍ അനുവദിക്കണമെന്നും, മെഡിസെപ് പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെന്‍ഷനേഴ്‌സ് സംഘ് ആലപ്പുഴ ജില്ലാ കണ്‍വെന്‍ഷന്‍ BMS കോണ്‍ഫ്രറന്‍സ് ഹാളില്‍ ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ കെ ആര്‍ മോഹനദാസ് അദ്ധ്യക്ഷത വഹിച്ചു. പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എന്‍ ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ജെ മഹാദേവന്‍, എ പ്രകശ്, എസ് എസ് ശ്രീകുമാര്‍, കെ എന്‍ അജിത്കുമാര്‍, കൃഷണ പൈ, കെ ആര്‍ വേണു എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികള്‍: കെ ആര്‍ മോഹനദാസ് (പ്രസിഡന്റ്), എസ് എസ് ശ്രീകുമാര്‍ (സെക്രട്ടറി), എം ജി മുരളീധരന്‍ (ട്രഷറര്‍), ബിന്ദു ആര്‍, അപ്പുക്കുട്ടന്‍ നായര്‍ ഡി (വൈസ് പ്രസിഡന്റ്) കെ ജി നന്ദനന്‍, ആര്‍ ഹരി (ജോ:സെക്രട്ടറി)