മലപ്പുറം: പുനരധിവാസം, വോട്ടവകാശം, യാത്രാ ടിക്കറ്റ് കൊള്ള, ലീഗല്‍ പ്രശ്നങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് പ്രവാസികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രവാസികള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രശ്നങ്ങള്‍ കേള്‍ക്കാനോ ചര്‍ച്ചചെയ്യാനോ തയ്യാറാകാതെ അധികാര കേന്ദ്രങ്ങള്‍ മൗനം പാലിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ ഒരുമിച്ചിരുന്ന് പ്രശ്നങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യുകയും പ്രതികരിക്കുകയും ചെയ്യുകയാണ്.

മറ്റന്നാള്‍ (2024 ആഗസ്റ്റ് 31 ശനിയാഴ്ച) വൈകുന്നേരം 3.30ന് മലപ്പുറം കിഴക്കെതല വേങ്ങര റോഡില്‍ എസ്പെറോ ഇന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.

പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്്ലം ചെറുവാടി ചര്‍ച്ചാസംഗമം ഉദ്ഘാടനം ചെയ്യും. പ്രവാസി ലീഗ് ജില്ലാ ജില്ലാ പ്രസിഡണ്ട് ടിഎച്ച് കുഞ്ഞാലി ഹാജി, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി.കെ അബ്ദുല്‍ റഊഫ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് നാസര്‍ കീഴ്പറമ്പ്, കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പികെ കുഞ്ഞു ഹാജി, പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന സെക്രട്ടറി ജാബിര്‍ വടക്കാങ്ങര, ജില്ലാ പ്രസിഡണ്ട് ഹസനുല്‍ ബന്ന, ജില്ലാ സെക്രട്ടറി സെയ്ദലവി എ.കെ., പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജില്ലാ സെക്രട്ടറി ശിഹാബ് വേങ്ങര, പ്രവാസി ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ ഡെബോണ, പ്രവാസി എഴുത്തുകാരന്‍ ഉമ്മര്‍ കോയ എം, പിസിഎഫ് ജില്ലാ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഷാഹിര്‍ മൊറയൂര്‍, പ്രവാസി ആര്‍ട്ടിസ്റ്റ് ഉസ്മാന്‍ ഇരുമ്പുഴി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും