- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രവാസി മന്ത്രാലയം രൂപീകരിക്കണം - പ്രവാസി വെല്‍ഫെയര്‍ ഫോറം
രാജ്യത്തിന്റെ വികസനത്തില്‍ വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രവാസി മന്ത്രാലയം രൂപീകരിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്്ലം ചെറുവാടി ആവശ്യപ്പെട്ടു. കേരളത്തില്‍ ഒരു പ്രവാസി മന്ത്രാലയം സ്ഥാപിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഇതിന് മാതൃക കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന് വലിയ സംഭാവനകള്‍ നല്‍കിയ പ്രവാസികള്‍ക്ക്, അവര്‍ ഏത് രാജ്യത്ത് ജീവിക്കുന്നവരാണെങ്കിലും വോട്ടവകാശം ഉറപ്പുവരുത്താന്‍ ആവശ്യമായ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാറുകള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി പ്രശ്നങ്ങള്‍ പരിഹാരമെന്ത്? എന്ന ശീര്‍ഷകത്തില്‍ പ്രവാസി […]
രാജ്യത്തിന്റെ വികസനത്തില്‍ വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രവാസി മന്ത്രാലയം രൂപീകരിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്്ലം ചെറുവാടി ആവശ്യപ്പെട്ടു. കേരളത്തില്‍ ഒരു പ്രവാസി മന്ത്രാലയം സ്ഥാപിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഇതിന് മാതൃക കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന് വലിയ സംഭാവനകള്‍ നല്‍കിയ പ്രവാസികള്‍ക്ക്, അവര്‍ ഏത് രാജ്യത്ത് ജീവിക്കുന്നവരാണെങ്കിലും വോട്ടവകാശം ഉറപ്പുവരുത്താന്‍ ആവശ്യമായ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാറുകള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി പ്രശ്നങ്ങള്‍ പരിഹാരമെന്ത്? എന്ന ശീര്‍ഷകത്തില്‍ പ്രവാസി വെല്‍ഫെയര്‍ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.എച്ച് കുഞ്ഞാലി ഹാജി (ജില്ലാ പസിഡണ്ട്, പ്രവാസി ലീഗ്), വി.കെ. അബ്ദുല്‍ റഊഫ് (ജില്ലാ സെക്രട്ടറി, കേരള പ്രവാസി സംഘം), പി.കെ. കുഞ്ഞുഹാജി (ജില്ലാ പ്രസിഡണ്ട്, കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്), നാസര്‍ ഡെബോണ (ജില്ലാ സെക്രട്ടറി, പ്രവാസി ഫെഡറേഷന്‍), ഷാഹിര്‍ മൊറയൂര്‍(ചെയര്‍മാന്‍, പിസിഎഫ് ജില്ലാ വെല്‍ഫെയര്‍ ബോര്‍ഡ്), ഉമ്മര്‍ കോയ എം(പ്രവാസി എഴുത്തുകാരന്‍), ഉസ്മാന്‍ ഇരുമ്പുഴി (പ്രവാസി ആര്‍ട്ടിസ്റ്റ്) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
അംശാദായം വര്‍ധിപ്പിക്കാതെത്തന്നെ പ്രവാസി ക്ഷേമ പെന്‍ഷന്‍ 5000 രൂപ ആയി വര്‍ധിപ്പിക്കണം, സീസണുകളില്‍ വിമാനക്കമ്പനികള്‍ നടത്തുന്ന ടിക്കറ്റ് കൊള്ള അവസാനിക്കാന്‍ നടപടികളെടുക്കണം എന്നീ ആവശ്യങ്ങളും സംഗമത്തില്‍ ഉന്നയിക്കപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസര്‍ കീഴുപറമ്പ് സമാപന പ്രഭാഷണം നടത്തി. പ്രവാസി വെല്‍ഫെയര്‍ ഫോറം ജില്ലാ സെക്രട്ടറി എ.കെ. സൈദലവി സ്വാഗതവും ജില്ലാ ട്രഷറര്‍ മുഹമ്മദലി മങ്കട നന്ദിയും പറഞ്ഞു.
പ്രവാസി വെല്‍ഫെയര്‍ ഫോറം ജില്ലാ പ്രസിഡണ്ട് ഹസനുല്‍ ബന്ന അധ്യക്ഷനായിരുന്നു.
പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന സെക്രട്ടറി ജാബിര്‍ വടക്കാങ്ങര പ്രമേയാവതരണം നടത്തി. (പ്രമേയം താഴെ കൊടുക്കുന്നു.)