അന്താരാഷ്ട്ര യുവജന ദിനത്തില്‍ മാനസികാരോഗ്യ ബോധവത്കരണം: അമൃത വിശ്വ വിദ്യാപീഠവുമായി സഹകരിച്ച് പ്രയത്ന
കൊച്ചി: അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് പ്രയത്ന സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്മെന്റ്, കൊച്ചി അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ 'മാനസികസമ്മര്‍ദ്ദവും വികാരങ്ങളും വിജയകരമായി നേരിടാം' എന്ന പേരില്‍ മാനസികാരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. യുവാക്കളുടെ വൈകാരിക ക്ഷേമം, മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കല്‍ എന്നീ നിര്‍ണ്ണായക വിഷയങ്ങളില്‍ പരിപാടി ശ്രദ്ധ കേന്ദീകരിച്ചു. പ്രാരംഭ ഘട്ടമായി വിഷ്വല്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സെഷന് സംഘടിപ്പിച്ചു. പ്രയത്നയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. ലിഷ പി. ബാലന് സെഷന് നേതൃത്വം നല്കി. ദൈനംദിന […]
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് പ്രയത്ന സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്മെന്റ്, കൊച്ചി അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ 'മാനസികസമ്മര്‍ദ്ദവും വികാരങ്ങളും വിജയകരമായി നേരിടാം' എന്ന പേരില്‍ മാനസികാരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. യുവാക്കളുടെ വൈകാരിക ക്ഷേമം, മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കല്‍ എന്നീ നിര്‍ണ്ണായക വിഷയങ്ങളില്‍ പരിപാടി ശ്രദ്ധ കേന്ദീകരിച്ചു. പ്രാരംഭ ഘട്ടമായി വിഷ്വല്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സെഷന് സംഘടിപ്പിച്ചു. പ്രയത്നയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. ലിഷ പി. ബാലന് സെഷന് നേതൃത്വം നല്കി. ദൈനംദിന ജീവിതത്തില്‍ നേരിടേണ്ടുന്ന വികാരങ്ങളും സമ്മര്‍ദ്ദവും നന്നായി മനസ്സിലാക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന ഉള്‍ക്കാഴ്ചകളും പ്രായോഗികോപായങ്ങളും സെഷനില്‍ പങ്കുവച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആശങ്കകള്‍ പങ്കുവെക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ധാരണ വര്‍ദ്ധിപ്പിക്കാനും ഓപ്പണ്‍ ഫോറവും പരിപാടിയിലുണ്ടായിരുന്നു