അങ്കമാലി -ശബരി റെയില്‍വേ നിര്‍മ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട എം പിമാര്‍ക്ക് അഭിനന്ദനം
കോട്ടയം :-അങ്കമാലി -എരുമേലി ശബരി റെയില്‍വേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കണമെന്നും പദ്ധതി നിര്‍മ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാര്‍ലിമെന്റ് മണ്ഡലങ്ങളിലെ എം പി മാരായ ബെന്നി ബെഹനാന്, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ആശ്വിനി വൈഷ്ണവിന് നിവേദനം നല്കി. സംസ്ഥാന സര്‍ക്കാര്‍ അങ്കമാലി - എരുമേലി റെയില്‍വേയൂടെ പകുതി ചിലവ് വഹിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് വഴിയും കത്ത് വഴിയും മൂന്ന് തവണ […]
- Share
- Tweet
- Telegram
- LinkedIniiiii
കോട്ടയം :-അങ്കമാലി -എരുമേലി ശബരി റെയില്‍വേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കണമെന്നും പദ്ധതി നിര്‍മ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാര്‍ലിമെന്റ് മണ്ഡലങ്ങളിലെ എം പി മാരായ ബെന്നി ബെഹനാന്, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ആശ്വിനി വൈഷ്ണവിന് നിവേദനം നല്കി.
സംസ്ഥാന സര്‍ക്കാര്‍ അങ്കമാലി - എരുമേലി റെയില്‍വേയൂടെ പകുതി ചിലവ് വഹിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് വഴിയും കത്ത് വഴിയും മൂന്ന് തവണ കേന്ദ്ര റെയില്‍വേ മന്ത്രിയെ അറിയിച്ചിട്ടും അങ്കമാലി -എരുമേലി റെയില്‍വേ നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള 26 എം പിമാര്‍ റെയില്‍വേ മന്ത്രിയ്ക്ക് സംയുക്ത നിവേദനം നല്‍കിയിട്ടും അനിശ്ചിതത്വം തുടരുകയാണെന്ന് എം പി മാര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തതു കൊണ്ടാണ് അങ്കമാലി -ശബരി റെയില്‍വേ പദ്ധതിയൂടെ നിര്‍മ്മാണം പുനരാരംഭിക്കാനാകാത്തതെന്ന് റെയില്‍വേ മന്ത്രി മറുപടി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഏറെ കാലമായി കാത്തിരിക്കുന്ന അങ്കമാലി - എരുമേലി റെയില്‍വേ പദ്ധതി വിട്ടുവീഴ്ച്ച ചെയ്ത് നടപ്പിലാക്കണമെന്നും അതിനായി പരിപൂര്‍ണ്ണ സഹകരണം ഉണ്ടാകുമെന്നും മന്ത്രിയെ അറിയിച്ചെന്നും എംപിമാര്‍ പറഞ്ഞു.
അങ്കമാലി -എരുമേലി റെയില്‍വേ പദ്ധതി നിര്‍മ്മാണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെയും എം പി മാരെയും പങ്കെടുപ്പിച്ചു മീറ്റിംഗ് വിളിച്ചു ചേര്‍ക്കാമെന്ന് റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയെന്നും എം പി മാര്‍ പറഞ്ഞു.
അങ്കമാലി - എരുമേലി ശബരി റെയില്‍വേ നിര്‍മ്മാണം പുനരാരംഭിക്കണമെന്നും ദക്ഷിണ റെയില്‍വേയൂടെ ധനകാര്യ വിഭാഗം അംഗീകരിച്ച പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട എം പിമാരെ ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷന് ഭാരവാഹികളായ ഡീജോ കാപ്പന്, ബാബു പോള്‍ എക്സ് എം എല്‍ എ, ജിജോ പനച്ചിനാനി, അഡ്വ. സി കെ. വിദ്യാസാഗര്‍, അനിയന് എരുമേലി, എ കെ ചന്ദ്രമോഹന്, അഡ്വ. ആര് മനോജ് പാലാ, അജി ബി. റാന്നി, ദിപു രവി, ജെയ്സണ്‍ മാന്തോട്ടം, സജി കുടിയിരിപ്പില്, ടോമിച്ചന് ഐക്കര, അഡ്വ. ഇ ഇ റഹിം, അഡ്വ. ശരണ്‍ രവീന്ദ്രന്, എം പി വിശ്വനാഥന് നായര്‍, സലിം നെടുങ്ങാട്ടുകുടി, ടി കെ രാജപ്പന് തുടങ്ങിയവരാണ് അഭിനന്ദിച്ചത്.