- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ മികച്ച സംരംഭകരെ ആദരിക്കാന്‍ 'സല്യൂട്ട് കേരള'യുമായി ഇന്‍മെക്ക്
കൊച്ചി: കേരളത്തിലെ മെച്ചപ്പെട്ട സംരംഭക സൗഹൃദ അന്തരീക്ഷത്തെ സംബന്ധിച്ചു കൂടുതല്‍ അവബോധമുണ്ടാക്കുന്നതിനും പുതിയ സംരംഭകത്വങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിലെ മികച്ച സംരംഭകരെ ആദരിക്കുന്നതിന് 'സല്യൂട്ട് കേരള' പരിപാടി സംഘടിപ്പിക്കുന്നു. ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്ക്) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും പ്രവര്‍ത്തനശൃംഖലയുള്ള പ്രസ്ഥാനമാണ് ഇന്‍മെക്ക്. കേരളത്തിലെ മികച്ച സംരംഭകരേയും അവരുടെ വിജയകരമായ നൂതന സംരംഭങ്ങളെയും തിരഞ്ഞെടുത്തു കൊച്ചിയില്‍ വെച്ചു ഒക്ടോബര്‍ ആദ്യ വാരം സംഘടിപ്പിക്കുന്ന […]
കൊച്ചി: കേരളത്തിലെ മെച്ചപ്പെട്ട സംരംഭക സൗഹൃദ അന്തരീക്ഷത്തെ സംബന്ധിച്ചു കൂടുതല്‍ അവബോധമുണ്ടാക്കുന്നതിനും പുതിയ സംരംഭകത്വങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിലെ മികച്ച സംരംഭകരെ ആദരിക്കുന്നതിന് 'സല്യൂട്ട് കേരള' പരിപാടി സംഘടിപ്പിക്കുന്നു. ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്ക്) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും പ്രവര്‍ത്തനശൃംഖലയുള്ള പ്രസ്ഥാനമാണ് ഇന്‍മെക്ക്.
കേരളത്തിലെ മികച്ച സംരംഭകരേയും അവരുടെ വിജയകരമായ നൂതന സംരംഭങ്ങളെയും തിരഞ്ഞെടുത്തു കൊച്ചിയില്‍ വെച്ചു ഒക്ടോബര്‍ ആദ്യ വാരം സംഘടിപ്പിക്കുന്ന 'സല്യൂട്ട് കേരള' പരിപാടിയില്‍ ആദരിക്കും. പുതിയതായി സംരംഭങ്ങളുമായി എത്തുന്നവര്‍ക്ക് പ്രചോദനമാകുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിക്കുക എന്ന് ഇന്‍മെക്ക് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'സല്യൂട്ട് കേരള'യുടെ ഭാഗമായിട്ടുള്ള ലോഗോയുടെ പ്രകാശനവും കഴിഞ്ഞ ദിവസം നടന്നു
'കേരളത്തിന്റെ സംരംഭക അന്തരീക്ഷം മികച്ച രീതിയില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ധാരാളം സംരംഭകരും നമ്മുടെ നാട്ടില്‍ വളര്‍ന്ന് വരുന്നുണ്ട്. നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നതിനായി നിരവധി വെല്ലുവിളികളെ അതിജീവിച്ച കേരളത്തിന്റെ സംരംഭകരെ ആദരിക്കേണ്ടതും അനുമോദിക്കേണ്ടതും ആവശ്യമാണ്. ഇത് പിന്നാലെ വരുന്നവര്‍ക്ക് കൂടുതല്‍ കരുത്തും ഊര്‍ജ്ജവും ധൈര്യവും പകരുമെന്നതിനാലാണ് ഇന്‍മെക്ക് 'സല്യൂട്ട് കേരള' പരിപാടി സംഘടിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ ഡോ. എന്‍.എം.ഷറഫുദീന്‍ പറഞ്ഞു.
സംരംഭകത്വം ഒരു പ്രായോഗിക ജീവിത പാതയായി കണക്കാക്കാന്‍ ഈ സംരംഭം യുവാക്കള്‍ക്ക് പ്രചോദനമാകുമെന്നും പുതിയ വ്യാവസായിക നയത്തിലൂടെ കേരളം ബിസിനസിനും നിക്ഷേപത്തിനും പിന്തുണക്കുന്ന സംസ്ഥാനമാണ് സന്ദേശം പ്രചരിപ്പിക്കാനുമാണ് ഇത്തരത്തില്‍ ഒരു പരിപാടി സഹായിക്കുമെന്ന് ഇന്‍മെക്ക് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. എന്‍. എം. ഷറഫുദ്ദീന്‍, സെക്രട്ടറി ജനറല്‍ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.