അന്തര്‍ദേശീയ യുവജന ദിനത്തില്‍ പിരീഡ് ഫ്രണ്ട്ലി ലോകത്തിനായി കൈകോര്‍ത്ത് കരുണം ഫൗണ്ടേഷനും, എന്‍.എസ്.എസ്. യൂണിറ്റും
ആരോഗ്യകരമായ ഹരിത ഗ്രഹത്തിനും, സാമ്പത്തിക പരിരക്ഷയ്ക്കും ഊന്നല്‍ നല്കി പിരീഡ് ഫ്രണ്ട്ലി ലോകത്തിനായ് കരുണം ഫൗണ്ടേഷനും, വേലുപ്പാടം സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സൗഹൃദ ക്ലബും, എന്‍.എസ്.എസ്. യൂണിറ്റും കൈകോര്‍ത്ത് ശുചിത്വ മിഷന്റെ ഭാഗമായി സെന്സികെയറിന്റെ സഹകരണത്തോടെ ആര്‍ത്തവ ശുചിത്വ, മെന്‍സ്ട്രുല്‍ കപ്പ് ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ സ്മരണാര്‍ത്ഥം രൂപം കൊണ്ട കരുണം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പദ്ധതികളില്‍ വിവിധങ്ങളായ സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും, സ്കൂളുകളുടെയും സഹകരണത്തോടെ നടത്തുന്ന പരിപാടികളുടെ ഭാഗമായിട്ടാണ് വേലുപ്പാടം […]
- Share
- Tweet
- Telegram
- LinkedIniiiii
ആരോഗ്യകരമായ ഹരിത ഗ്രഹത്തിനും, സാമ്പത്തിക പരിരക്ഷയ്ക്കും ഊന്നല്‍ നല്കി പിരീഡ് ഫ്രണ്ട്ലി ലോകത്തിനായ് കരുണം ഫൗണ്ടേഷനും, വേലുപ്പാടം സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സൗഹൃദ ക്ലബും, എന്‍.എസ്.എസ്. യൂണിറ്റും കൈകോര്‍ത്ത് ശുചിത്വ മിഷന്റെ ഭാഗമായി സെന്സികെയറിന്റെ സഹകരണത്തോടെ ആര്‍ത്തവ ശുചിത്വ, മെന്‍സ്ട്രുല്‍ കപ്പ് ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ സ്മരണാര്‍ത്ഥം രൂപം കൊണ്ട കരുണം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പദ്ധതികളില്‍ വിവിധങ്ങളായ സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും, സ്കൂളുകളുടെയും സഹകരണത്തോടെ നടത്തുന്ന പരിപാടികളുടെ ഭാഗമായിട്ടാണ് വേലുപ്പാടം സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സൗഹൃദ ക്ലബിന്റെയും, എന്‍.എസ്.എസ്. യൂണിന്റെയും ആഭിമുഖ്യത്തില്‍ ആര്‍ത്തവ ശുചിത്വ, മെന്‍സ്ട്രുല്‍ കപ്പ് ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന് പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. സിസ്റ്റര്‍ ഇ.എം. റൂബി നേതൃത്വം നല്കി. സ്കൂള്‍ പ്രിന്‍സിപ്പാള്‍ കിന്സ്മോള്.ടി, കരുണം ചെയര്മാന് ജെന്സന് ജോസ് കാക്കശ്ശേരി, എന്‍.നന്ദകുമാര്‍, സൗഹൃദ ക്ലബ് കോഡിനേറ്റര്‍ ലിസ ജോസ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ വി.ഡി.റോജ എന്നിവര്‍ പ്രസംഗിച്ചു.