സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് ബിസിനസ് കോണ്‍ക്ലേവ് ഒക്ടോബര്‍ ആറിന് കോഴിക്കോട്. സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന പരിപാടിയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ വൈസ് പ്രസിഡന്റും റിഫ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി ചെയര്‍മാനുമായ എസ്. അമീനുല്‍ ഹസന്‍ നിര്‍വ്വഹിച്ചു. യുത്ത് ബിസിനസ് കോണ്‍ക്ലേവിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. കേരളത്തിന് കച്ചവടത്തില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. അറബികളും യൂറോപ്യരുമായുള്ള കച്ചവട ബന്ധങ്ങളുടെ ചരിത്രപരമായ അനുഭവങ്ങളെ മുന്‍നിര്‍ത്തി കേരള യുവ എന്റര്‍പ്രണര്‍മാര്‍ക്ക് ലോകത്ത് ഉടനീളം വലിയ മുന്നേറ്റം ഇനിയും സാധ്യമാണ് എന്നദ്ദേഹം പറഞ്ഞു.

ബിസിനസിനെ കൂടുതല്‍ കരുത്തുള്ളതാക്കുക, കേരളത്തില്‍ ഉടനീളമുള്ള ബിസിനസുകാരുടെ നെറ്റ് വര്‍ക്ക് രൂപീകരിക്കുക, സമൂഹത്തിന്‍ എല്ലാ തലങ്ങളിലുമുള്ള വളര്‍ച്ച ഉറപ്പ് വരുത്തുക എന്നത് കോണ്‍ക്ലേവിന്റെ ലക്ഷ്യമാണ്. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയും പരിപാടിയുടെ ജനറല്‍ കണ്‍വീനറുമായ ശബീര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. ഇംപെക്‌സ് ഡയരക്ടര്‍ സി. ജുനൈദ്, ബിസിനസ് ഇന്‍ഫ്‌ലുവന്‍സര്‍ ഇബാദുര്‍ഹ്മാന്‍, സോളിസാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം സജീദ് പി.എം എന്നിവര്‍ സംസാരിച്ചു. സോളിഡ് ബിസിനസ് ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷാന്‍ ബസ്മല സ്വാഗതം പറഞ്ഞു.