എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്; പ്രതിഭകളെ കാത്ത് കളരാന്തിരി
കൊടുവള്ളി: 31ാമത് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിനെത്തുന്ന പ്രതിഭകളെ കാത്ത് കളരാന്തിരി. 14 ഡിവിഷനുകളില്‍ നിന്നായി എത്തുന്ന 2500ല്‍ പരം പ്രതിഭകളെ സ്വീകരിക്കാന്‍ വിശാലമായ സൗകര്യങ്ങളാണ് കളരാന്തിരിയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ന് (ശനി) രാവിലെ ഏഴ് മുതല്‍ മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയരും. ഇന്ന് (ശനിയാഴ്ച്) രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സെഷനില്‍ പ്രമുഖര്‍ സംബന്ധിക്കും. യുനെസ്കോയുടെ സാഹിത്യ നഗരമായ കോഴിക്കോട് നഗരത്തെ ആസ്പദമാക്കി 'നേര് പെറ്റ ദേശത്തിന്റെ കഥ' എന്ന പ്രമേയത്തിലാണ് ജില്ലാ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. ചരിത്രകാരന് ഡോ. എം […]
- Share
- Tweet
- Telegram
- LinkedIniiiii
കൊടുവള്ളി: 31ാമത് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിനെത്തുന്ന പ്രതിഭകളെ കാത്ത് കളരാന്തിരി. 14 ഡിവിഷനുകളില്‍ നിന്നായി എത്തുന്ന 2500ല്‍ പരം പ്രതിഭകളെ സ്വീകരിക്കാന്‍ വിശാലമായ സൗകര്യങ്ങളാണ് കളരാന്തിരിയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ന് (ശനി) രാവിലെ ഏഴ് മുതല്‍ മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയരും. ഇന്ന് (ശനിയാഴ്ച്) രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സെഷനില്‍ പ്രമുഖര്‍ സംബന്ധിക്കും.
യുനെസ്കോയുടെ സാഹിത്യ നഗരമായ കോഴിക്കോട് നഗരത്തെ ആസ്പദമാക്കി 'നേര് പെറ്റ ദേശത്തിന്റെ കഥ' എന്ന പ്രമേയത്തിലാണ് ജില്ലാ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. ചരിത്രകാരന് ഡോ. എം ആര് രാഘവ വാര്യര്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് എ കെ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ സന്ദേശപ്രഭാഷണം നടത്തും. ഡോ. എം കെ മുനീര്‍ എം എല്‍ എ, അഡ്വ. പിടിഎ റഹീം എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളാകും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ പ്രാര്‍ഥന നടത്തും. സയ്യിദ് ത്വാഹാ തങ്ങള്‍ കുറ്റ്യാടി, അഫ്സല് കൊളാരി, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, അബ്ദുന്നാസര്‍ സഖാഫി അമ്പലക്കണ്ടി സംബന്ധിക്കും.
സാഹിത്യോത്സവിനോടനുബന്ധിച്ച് നിരവധി സാംസ്കാരിക- വിദ്യാഭ്യാസ- പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഉന്നതപഠന രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് വഴികാണിക്കാന്‍ വെഫിയുടെ കീഴിലുള്ള 'കരിയര്‍ ഗാല'യും ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. സയന്‍സ്, കോമേഴ്സ്, ആര്‍ട്സ്, മത്സരപരീക്ഷ, സംരഭകത്വം, ലോ, ടീച്ചിംഗ്, വിദേശപഠനം തുടങ്ങിയ 10 സ്റ്റാളുകളാണ് സാഹിത്യോത്സവ് മൂന്നാം വേദിക്ക് സമീപത്തായി ഒരുക്കുന്നത്. സ്റ്റാളുകളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വെഫി കരിയര്‍ ഗൈഡുമാര്‍ സൗജന്യമായി കണ്സള്ട്ടേഷന് നല്‍കും. കൂടാതെ, വിവിധ മേഖലയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ സെഷനുകളും നടക്കും.
അതോടൊപ്പം, പുസ്തകോത്സവം, ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്തെ കുരുന്നുകള്‍ക്ക് പഠനോപകരണവും കളിപ്പാട്ടവും ശേഖരിക്കുന്ന കോര്‍ണര്‍, ഖലീജ് പ്രവാസി കോര്‍ണര്‍, വിശ്വാസപൂര്‍വം കൗണ്ടര്‍ തുടങ്ങിയവയും നഗരിയില്‍ ഒരുങ്ങുന്നുണ്ട്.
ഇന്നലെ നടന്ന ആത്മീയ സംഗമത്തില്‍ സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം കണ്‍വീനര്‍ സലീം അണ്ടോണ അധ്യക്ഷത വഹിച്ചു. സി പി അഹ്മദ് കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, എപി അന്‍വര്‍ സഖാഫി, വിപി നാസര്‍ സഖാഫി കരീറ്റിപറമ്പ സംസാരിച്ചു. സയ്യിദ് ഫസല്‍ കൊടുവള്ളി, എ കെ സി മുഹമ്മദ് ഫൈസി, സുബൈര്‍ സഖാഫി കുറ്റിക്കാട്ടൂര്‍, റാഫി അഹ്സനി കാന്തപുരം സംബന്ധിച്ചു.