'അഡോപ്റ്റ് എ സ്‌കൂള്‍' സി എസ് ആര്‍ സംരംഭം വഴി തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുകയും, സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കുകയും, ലാബ് ഉപകരണങ്ങള്‍ സംഭാവന ചെയ്യുകയും ചെയ്തു.

തിരുവനന്തപുരം, 13 ആഗസ്ത് 2024: മികവു തെളിയിച്ച 'അഡോപ്റ്റ് എ സ്‌കൂള്‍' സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കീഴിലുള്ള മറ്റൊരു സംരംഭത്തില്‍, പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി തിരുവനന്തപുരത്തുള്ള കാര്യവട്ടം യുപി സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് പുനര്‍ നിര്‍മ്മിച്ച് പ്രവര്‍ത്തനയോഗ്യമാക്കി. ലാബിലെ വൈദ്യുതി വിതരണവും സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനൊപ്പം, ആവശ്യമായ ലാബ് ഉപകരണങ്ങളും കമ്പനി സംഭാവന ചെയ്തു.

കമ്പ്യൂട്ടര്‍ ലാബ് പുനര്‍ നിര്‍മ്മിച്ച് കൈമാറുന്നതിനായി സംഘടിപ്പിച്ച ചടങ്ങില്‍ യു എസ് ടി ഉദ്യോഗസ്ഥരായ സജിത മോഹന്‍ കുമാര്‍, ഷെയ്ന്‍ ജൂഡ് കോസ്മിയ, ജയേഷ് ജനാര്‍ദനന്‍, റോഷ്നി ദാസ് കെ, സാന്ദ്ര ജീവ, രേണുക മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു. കാര്യവട്ടം യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കൃഷ്ണന്‍കുട്ടി മടവൂര്‍, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്യാംകുമാര്‍, ലക്ഷ്മി സജീവ്; എം പി ടി എ പ്രസിഡന്റ് അനില ആല്‍വിന്‍; അധ്യാപകരായ ഫസ്‌ന സലാം, കാര്‍ത്തിക, ഷീജ, അക്ഷയ് കമല്‍, മറ്റ് സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

'വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായുള്ള യു എസ് ടി യുടെ അഡോപ്റ്റ് എ സ്‌കൂള്‍ സിഎസ്ആര്‍ ഉദ്യമം കേരളത്തിലുടനീളമുള്ള വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്. കാര്യവട്ടം യുപി സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് പുനര്‍ നിര്‍മ്മിച്ച് പ്രവര്‍ത്തനയോഗ്യമാക്കിയതോടെ അവിടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം തടസ്സമില്ലാതെ തുടരാന്‍ സാധിക്കുമെന്നത് ഉറപ്പായിരിക്കുകയാണ്,' യു എസ് ടി ബിസിനസ് ഓപ്പറേഷന്‍സ് ആന്‍ഡ് വര്‍ക്ക്പ്ലേസ് മാനേജ്മെന്റ് മേധാവി ഷെഫി അന്‍വര്‍ പറഞ്ഞു.

'ഞങ്ങളുടെ സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് പുനര്‍ നിര്‍മ്മിച്ച് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കിയ യു എസ് ടിയുടെ സി എസ് ആര്‍ സംരംഭത്തെ സന്തോഷത്തോടെയും നന്ദിയോടെയും നോക്കിക്കാണുന്നു. യു എസ് ടിയുടെ ഈ സംരംഭം ഒന്നിലധികം തരത്തില്‍ സ്‌കൂളിനെ സഹായിക്കുകയാണ്,' കാര്യവട്ടം യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കൃഷ്ണന്‍കുട്ടി മടവൂര്‍ പറഞ്ഞു. തടസ്സങ്ങളില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് പുറമെ, ഏറെകാലമായി നേരിട്ടിരുന്ന സാങ്കേതിക തകരാറുകള്‍, വൈദ്യുതി തടസ്സം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക്കൂടി പരിഹാരം കാണുന്നതിനു കമ്പനിയുടെ ശ്രമങ്ങള്‍ സഹായിച്ചു, അദ്ദേഹം പറഞ്ഞു.

സ്‌കൂളിന്റെ നിലവാരവും സൗകര്യങ്ങളും ഉ