വയനാട്ടില്‍ ദുരിതാശ്വാസമായി ഭക്ഷണ സാമഗ്രികള്‍ എത്തിച്ച് അക്ഷയപാത്ര ഫൗണ്ടേഷന്
തിരുവനന്തപുരം, 6 ആഗസ്റ്റ് 2024: വയനാട് ജില്ലയിലുണ്ടായ ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായി കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്ഷയപാത്ര ഫൗണ്ടേഷന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന ദുരിതാശ്വാസ, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അക്ഷയപാത്ര ഫൗണ്ടേഷനും പങ്കാളിയായി ആവശ്യമുള്ളവരിലേയ്ക്ക് അടിയന്തിര സഹായം എത്തിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ അക്ഷയപാത്ര ഫൗണ്ടേഷന് ഇതിനകം 1,000 പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു. വരും ദിവസങ്ങളില്‍ 9,000 കിറ്റുകള്‍ കൂടി വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഓരോ […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം, 6 ആഗസ്റ്റ് 2024: വയനാട് ജില്ലയിലുണ്ടായ ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായി കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്ഷയപാത്ര ഫൗണ്ടേഷന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന ദുരിതാശ്വാസ, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അക്ഷയപാത്ര ഫൗണ്ടേഷനും പങ്കാളിയായി ആവശ്യമുള്ളവരിലേയ്ക്ക് അടിയന്തിര സഹായം എത്തിക്കുകയാണ്.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ അക്ഷയപാത്ര ഫൗണ്ടേഷന് ഇതിനകം 1,000 പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു. വരും ദിവസങ്ങളില്‍ 9,000 കിറ്റുകള്‍ കൂടി വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഓരോ കിറ്റും 42 പോഷകസമൃദ്ധമായ ഭക്ഷണ സാമഗ്രികള്‍ ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. മൂന്ന് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരാഴ്ചത്തേക്കുള്ള ഭക്ഷണം എന്ന ക്രമത്തിലാണ് കിറ്റുകള്‍ തയാറാക്കിയിട്ടുള്ളത്. അരി, ഗോതമ്പുമാവ്, പയറു വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ, സാമ്പാര്‍പ്പൊടി, മഞ്ഞള്‍പ്പൊടി, പഞ്ചസാര, ഉപ്പ്, ബിസ്ക്കറ്റ്, ഒ ആര് എസ് പാക്കറ്റുകള്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് നല്‍കുന്നത്. ആഗസ്ത് എട്ടാം തീയതിയോടെ, 168,000 പേര്‍ക്കുള്ള ഭക്ഷണത്തിന് തുല്യമായ 4,000 കിറ്റുകള്‍ എത്തിക്കാനാണ് അക്ഷയപാത്ര ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 12-ഓടെ, 210,000 പേര്‍ക്കുള്ള ഭക്ഷണത്തിനു തുല്യമായ 5,000 കിറ്റുകള്‍ കൂടി വിതരണം ചെയ്യും. ആകെ, 5 ലക്ഷം പേര്‍ക്കുള്ള ഭക്ഷണമെന്ന കണക്കില്‍ 10,000 പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യാനാണ് അക്ഷയപാത്ര ഫൗണ്ടേഷന് തയ്യാറെടുക്കുന്നത്.
കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂള്‍ കേന്ദ്രീകരിച്ചുള്ള ഭക്ഷണ സാമഗ്രികളുടെ വിതരണം അക്ഷയപാത്ര ഫൗണ്ടേഷന് നടപ്പാക്കുന്നത് ഡെപ്യുട്ടി കളക്ടര്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ്. ആവശ്യമുള്ളവരിലേക്ക് കാര്യക്ഷമമായും ഫലപ്രദമായും ഈ സഹായം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുവാന്‍ ആവശ്യമായ കരുതലുകള്‍ കൈക്കൊണ്ടിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വേവിച്ച ഭക്ഷണം നല്‍കാനുള്ള മുന്നൊരുക്കങ്ങളും ഫൗണ്ടേഷന് നടത്തിവരുന്നു. ഇത് ദുരിതബാധിതര്‍ക്ക് കൂടുതല്‍ സഹായകമാകും എന്നുള്ളത് കൊണ്ടാണ്. വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സങ്ങളില്ലാതെ നിര്‍വ്വഹിക്കാന്‍ അതീവ ശ്രദ്ധയോടെയാണ് അക്ഷയപാത്ര ഫൗണ്ടേഷനിലെ പ്രവര്‍ത്തകര്‍ നടപ്പാക്കുന്നത്.
'വയനാടിലെ ദുഷ്കരമായ ഈ സാഹചര്യത്തില്‍, ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമായി തുടരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും ഞങ്ങളുടെ ദാതാക്കളുടെ ഹൃദയംഗമമായ സംഭാവനകളും ഉപയോഗിച്ച്, അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, കഷ്ടത അനുഭവിക്കുന്നവരില്‍ പ്രത്യാശ വളര്‍ത്തുക കൂടിയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,' അക്ഷയപാത്ര ഫൗണ്ടേഷന് വൈസ് ചെയര്മാന് ശ്രീ ചഞ്ചലപതി ദാസ പറഞ്ഞു.
ഇന്ത്യയില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യ സഹായവും മാനുഷിക സഹായവും എത്തിക്കുന്നതിന് വിശാലമായ അടുക്കള അടിസ്ഥാനപ്പെടുത്തിയുള്ള സൗകര്യങ്ങളും ദേശീയ സന്നദ്ധ ശൃംഖലയും പ്രയോജനപ്പെടുത്താന്‍ അക്ഷയപാത്ര ഫൗണ്ടേഷന് പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുമായുള്ള നിരന്തര സഹകരണത്തിലൂടെ, ഫലപ്രദമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സഹായമെത്തിക്കാന്‍ അക്ഷയപാത്ര ഫൗണ്ടേഷന് എന്നും മുന്നിലാണ്.