നിലമ്പൂര്‍ : വയനാട്ദുരന്തത്തിന്റെ രണ്ടാം ദിവസം ചാലിയാറിലൂടെ വരുന്ന ബോഡികള്‍ കണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ രണ്ടാം ദിനവും ടീം വെല്‍ഫെയര്‍ വളണ്ടിയര്‍മാര്‍ സജീവമായ പങ്കാളിത്തം വഹിച്ചു.172 വളണ്ടിയര്‍മാരാണ് പോത്തുകല്ലില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. നാല് ആംബുലന്‍സുകള്‍ മുഴുവന്‍ സമയവും സര്‍വീസ് നടത്തി.

കിലോമീറ്ററുകളോളം ദുര്‍ഘടമായ വഴികളിലൂടെ സഞ്ചരിച്ചാണ് മൃതദേഹങ്ങള്‍ കണ്ടെത്തി എത്തിച്ചത്. സ്ത്രീകളടക്കമുള്ള സേവന സംഘമാണ് ഇതിനു വേണ്ടി പ്രവര്‍ത്തികച്ചത്. ഇന്നലെ മുതല്‍ പോത്തുകല്ലില്‍ സര്‍വീസ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ രക്ഷാപ്രവര്‍ത്തകര്‍ക്കടക്കം ഭക്ഷണങ്ങള്‍ ഒരുക്കിയാണ് സര്‍വീസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.