- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി വി അന്‍വറിന്റെ വെളിപ്പെടുത്തല്‍; പിണറായി വിജയന് സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടമായി; റസാഖ് പാലേരി
പെരിന്തല്‍മണ്ണ : ഭരണകക്ഷി എംഎല്‍എയായ പി വി അന്‍വറിന്റെ വെളിപ്പെടുത്തലോടെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനത്ത് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി . പെരിന്തല്‍മണ്ണയില്‍ എഫ് ഐ ടി യു സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഇക്കാര്യങ്ങള്‍ നടന്നത് എന്ന വിവരം മാത്രമേ ഇനി അറിയാന്‍ ബാക്കിയുള്ളൂ ഏത് നിലക്കും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് അനര്‍ഹനാണ് എന്ന് തെളിയിച്ചിരിക്കുന്നു. എം.എല്‍.എ.യുടെ […]
പെരിന്തല്‍മണ്ണ : ഭരണകക്ഷി എംഎല്‍എയായ പി വി അന്‍വറിന്റെ വെളിപ്പെടുത്തലോടെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനത്ത് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി . പെരിന്തല്‍മണ്ണയില്‍ എഫ് ഐ ടി യു സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഇക്കാര്യങ്ങള്‍ നടന്നത് എന്ന വിവരം മാത്രമേ ഇനി അറിയാന്‍ ബാക്കിയുള്ളൂ ഏത് നിലക്കും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് അനര്‍ഹനാണ് എന്ന് തെളിയിച്ചിരിക്കുന്നു. എം.എല്‍.എ.യുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഉന്നതല അന്വേഷണം ഉടനടി നടക്കണം.
നിയമസഭാംഗത്തിന്റെ വെളിപ്പെടുത്തലിന്റ വസ്തുത പരിശോധിക്കുവാന്‍ കഴിയുന്ന അന്വേഷണ സംവിധാനത്തെ ഇതിനായി നിയോഗിക്കണം. ആരോപണ വിധേയരായ ഉദ്യോഗസ്ഥന്മാര്‍ ഒരു കാരണവശാലും ഇത്തരം ഒരു അന്വേഷണ സംഘത്തില്‍ ഉണ്ടാകാന്‍ പാടില്ല.
പി വി അന്‍വറിന്റെ വെളിപ്പെടുത്തല്‍ കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ് സംഘപരിവാറും കേരള പോലീസും മുഖ്യമന്ത്രിയുടെ ഓഫീസും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ട് കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.
തൃശ്ശൂരിലെ സംഘപരിവാര്‍ വിജയം ഈ അച്ചുതണ്ടിന്റെ സമ്മാനമാണ് എന്നാണ് അന്‍വറിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.
ഇത് ശരിയാണെങ്കില്‍ ഇടതുപക്ഷം കേരളത്തോട് മാപ്പ് പറയേണ്ടതുണ്ട്. തൃശ്ശൂരിലെ വിജയത്തിന് പകരമായി എന്ത് ഡീല്‍ ആണ് ഉണ്ടായത് എന്ന കാര്യം അറിയാന്‍ കേരളത്തിന് അവകാശമുണ്ട്.
കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാര്‍ ക്രിമിനല്‍ സ്വഭാവത്തോടുകൂടി പ്രവര്‍ത്തിക്കുന്നവരാണെന്ന ആക്ഷേപം നേരത്തെ നിലനില്‍ക്കുന്നതാണ്.
അത് സാധൂകരിക്കുന്നതാണ് പുതിയ ആരോപണം. സ്വര്‍ണ്ണക്കടത്ത് പോലെയുള്ള കുറ്റകൃത്യങ്ങളില്‍ പോലീസുദ്യോഗസ്ഥരുടെ പങ്ക് വെളിച്ചത്തു കൊണ്ടുവരണം.
മരം മുറിയേക്കാള്‍ വലിയ കുറ്റകൃത്യങ്ങളാണ് ഇവരുടെ നേതൃത്വത്തില്‍ നടന്നിരിക്കുന്നത്. ആരോപണ വിധേയനായ എ.ഡി.ജി.പി അജിത് കുമാറിനെ ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
മലപ്പുറം എസ പി ആയിരുന്ന സുജിത്ത് ദാസിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളും അന്വേഷണ വിധേയമാക്കണം. ഡാംസാഫ് പോലെയുള്ള പ്രത്യേക അന്വേഷണം ഏജന്‍സികളെ ഉപയോഗിച്ച് സുജിത്ത് ദാസ് മലപ്പുറത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം ജനദ്രോഹകരമായിരുന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുകയും ഉയര്‍ന്ന പദവികള്‍ നല്‍കി പരിഗണിക്കുകയും ആണ് സര്‍ക്കാര്‍ ചെയ്തിരുന്നത്. ഇതിന്റ പിന്നിലെ ഉദ്ദേശവും പുറത്തു വരേണ്ടതുണ്ട്. കേരള പോലീസിലെ സംഘപരിവാര്‍ അനുകൂലികളെ കണ്ടെത്തി കര്‍ശനമായ നടപടികള്‍ക്ക് വിധേയമാക്കിയില്ലെങ്കില്‍ പോലീസ് സേനയെ ഉപയോഗിച്ച് കേരളത്തില്‍ സംഘപരിവാര്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമം ശക്തിപ്പെടും. ഇക്കാര്യങ്ങളില്‍ നീതിപൂര്‍വമായ നടപടികള്‍ക്ക് സര്‍ക്കാര്‍ സന്നദ്ധമാവുന്നില്ലെങ്കില്‍ ശക്തമായ ജനരോഷത്തെ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സിനിമാ മേഖലയില്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച് തൊഴില്‍ നിയമങ്ങള്‍ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. ജനപ്രതിനിധി അടക്കമുള്ള സിനിമ നടന്മാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പഴുതടച്ച അന്വേഷണവും കര്‍ശന നിയമനടപടികളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
FITU സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസര്‍ കീഴുപറമ്പ്, അസറ്റ് ചെയര്‍മാന്‍ എസ് കമറുദ്ദീന്‍, വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി.എഫായിസ , ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്രിന്‍ ,
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് അസ്ലം ചെറുവാടി, വെല്‍ഫെയര്‍ പാര്‍ട്ടി പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡണ്ട് അതീഖ്ശാന്തപുരം എന്നിവര്‍ സംസാരിച്ചു. തസ്ലീം മമ്പാട് സ്വാഗതവും ഉസ്മാന്‍ മുല്ലക്കര നന്ദിയും പറഞ്ഞു.സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ പ്രകടനം നടന്നു.