വയനാട് :സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം :വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം:കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് ഇരയായ വയനാട് മുണ്ടക്കൈ , ചൂരല്‍മല പ്രദേശങ്ങളിലെ ദുരിതബാധിതരായ ജനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. രണ്ടു പ്രദേശങ്ങള്‍ ഏതാണ്ട് പൂര്‍ണമായി ഇല്ലാതായിരിക്കുന്നു. നൂറുകണക്കിന് മനുഷ്യര്‍ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍,തൊഴില്‍ ശാലകള്‍ എന്നിവ ഇല്ലാതായിരിക്കുന്നു. ഇതൊന്നും ജനങ്ങള്‍ക്ക് സ്വയം തിരിച്ചുപിടിക്കാന്‍ ആകില്ല. നഷ്ടങ്ങള്‍ പരിഹരിച്ച് അവിടുത്തെ ജനങ്ങള്‍ക്ക് പഴയ ജീവിതാവസ്ഥയിലേക്ക് മടങ്ങി […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം:കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് ഇരയായ വയനാട് മുണ്ടക്കൈ , ചൂരല്‍മല പ്രദേശങ്ങളിലെ ദുരിതബാധിതരായ ജനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
രണ്ടു പ്രദേശങ്ങള്‍ ഏതാണ്ട് പൂര്‍ണമായി ഇല്ലാതായിരിക്കുന്നു. നൂറുകണക്കിന് മനുഷ്യര്‍ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍,തൊഴില്‍ ശാലകള്‍ എന്നിവ ഇല്ലാതായിരിക്കുന്നു. ഇതൊന്നും ജനങ്ങള്‍ക്ക് സ്വയം തിരിച്ചുപിടിക്കാന്‍ ആകില്ല. നഷ്ടങ്ങള്‍ പരിഹരിച്ച് അവിടുത്തെ ജനങ്ങള്‍ക്ക് പഴയ ജീവിതാവസ്ഥയിലേക്ക് മടങ്ങി വരാന്‍ കഴിയുന്ന പദ്ധതികള്‍ സര്‍ക്കാര്‍ തന്നെ നടപ്പാക്കണം. ഇതു മുന്‍നിര്‍ത്തിയാണ് പാക്കേജ് തയ്യാറാക്കേണ്ടത്.വയനാടിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍ മുന്‍നിര്‍ത്തി വിശദപരിശോധനകളും പഠനവും നടത്തി പദ്ധതി തയ്യാറാക്കണം.
ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ എത്രയും വേഗം താല്‍ക്കാലിക താമസസൗകര്യങ്ങളിലേക്ക് മാറ്റണം. ഇതിനായി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കണം. പ്രീ ഫാബ് സൗകര്യങ്ങള്‍ ഉപയോഗിച്ചും ജനങ്ങളുടെ താമസ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണം.
ദുരന്തത്തില്‍ എത്രപേര്‍ മരണപ്പെട്ടു എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നടപടിക്രമങ്ങളുടെ സാങ്കേതികത്വത്തിനപ്പുറം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകണം .
രേഖകള്‍ പരിശോധിച്ച് ജനപ്രതിനിധികളുടെയും ആശാവര്‍ക്കര്‍മാരുടെയും സഹായത്തോടെ വേഗത്തില്‍ ഇക്കാര്യം സര്‍ക്കാര്‍ പൂര്‍ത്തിയാക്കണം.
ദുരിതബാധിതര്‍ക്ക് നാമമാത്ര സഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ ഇത്രയും വലിയൊരു ദുരിതത്തില്‍ കേരളത്തെ കയ്യൊഴിഞ്ഞിരിക്കുകയാണ്.
ഈ അവഗണന അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം . രാഷ്ട്രീയ പകപോക്കലിന് പ്രകൃതിദുരന്ത സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ കേരളത്തിന്റെ പൊതുവികാരം ഉയരണമെന്ന് എക്സിക്യൂട്ടീവ് ആഹ്വാനം ചെയ്തു.
ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് എക്സിക്യൂട്ടീവ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു . യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു.