- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റപ്പെട്ട സ്ത്രീകള്‍ക്ക് കൈത്താങ്ങായി വേള്‍ഡ് പീസ് മിഷന്‍
തിരുവനന്തപുരം :സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വേള്‍ഡ് പീസ് മിഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു.നിര്‍ദ്ധനരും ഒറ്റപ്പെട്ടവരുമായ സ്ത്രീകള്‍ക്ക് തൊഴിലും പാര്‍പ്പിടവും ഒരുക്കി നല്‍കുന്നതിനാണ് വേള്‍ഡ് പീസ് മിഷന്‍ കേരളത്തില്‍ ലക്ഷ്യമിടുന്നത്.കഴിഞ്ഞ 29 വര്‍ഷമായി 54 രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വേള്‍ഡ് പീസ് മിഷന്‍,കേരളത്തിലെ എല്ലാ ജില്ലകളിലും 10 വീടുകള്‍ വീതം നിര്‍മിച്ചു നല്‍കുന്നതും നിര്‍ധനരായ സ്ത്രീകളുടെ നേതൃത്വത്തില്‍ ഹോട്ടലുകള്‍ തുടങ്ങുന്നതുമാണ് ആദ്യഘട്ട പരിപാടി.
തിരുവനന്തപുരം ഭാരത് ഭവനില്‍ നടന്ന ചടങ്ങ് വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും മ്യൂസിക് ഡയറക്ടറുമായ ഡോ.സണ്ണി സ്റ്റീഫന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ജില്ലാ പ്രസിഡന്റ് ബീന അജിത്ത് അധ്യക്ഷത വഹിച്ചു.ഇന്റര്‍നാഷണല്‍ ട്രെയിനര്‍ ടോം സക്കറിയ കുന്നുംപുറം,വേള്‍ഡ് പീസ് മിഷന്‍ സംസ്ഥാന പ്രസിഡന്റ് ജയകുമാരി എന്നിവര്‍ പ്രസംഗിച്ചു
.കേരളത്തിലെ എല്ലാ ജില്ലയിലും ജില്ലാകമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി 20അംഗ ജില്ലാകമ്മിറ്റിക്കാണ് തിരുവനന്തപുരത്ത് തുടക്കം കുറിച്ചത് .ഓരോ ജില്ലയിലും ബ്ലോക്ക്/കോര്‍പറേഷന്‍ /മുനിസിപ്പാലിറ്റി /പഞ്ചായത്ത്, വാര്‍ഡ് തലംവരെയുള്ളആയിരം പേരടങ്ങുന്ന സ്ത്രീകളുടെ നേതൃത്വമാണ് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നത്തിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്തിനും മുന്‍കൈ എടുക്കുന്നത് .