കോട്ടയം :വിദ്യാര്‍ത്ഥികളിലുള്ള സര്‍ഗ്ഗാത്മകതയും എഴുതാനുള്ള കഴിവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി 78 -ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി , കേരളത്തില്‍ ജനപക്ഷത്ത് നില്‍ക്കുന്ന ഓണ്‍ലൈന്‍ ചാനലായ അക്ഷയ ന്യൂസ് കേരള സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരില്‍ അഖില കേരള ലേഖന മത്സരം സംഘടിപ്പിക്കുകയാണ്.

2024 ആഗസ്ത് 5 ന് സംഘടിപ്പിക്കുന്ന ലേഖന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡോ. എ. പി. ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥം ബാല പ്രഭ പുരസ്‌കാരമായി 10,000, 5000, 2000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും വിജയികളായ കുട്ടികളെ പങ്കെടുപ്പിച്ച സ്‌കൂളിന് ഡോ. എ.പി.ജെ അബ്ദുള്‍ കലാം 'ബാലപ്രഭ 2024' സ്മരണികയും നല്‍കും.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക പ്രോഗ്രാം കണ്‍വീനര്‍ :85477 33220

നിബന്ധനകള്‍
1 മത്സരാര്‍ത്ഥി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കണം
2 പഠിക്കുന്ന സ്‌കൂളില്‍ നിന്നും പ്രധാന അധ്യാപകന്‍ അധികാരപ്പെടുത്തിയ എഴുത്. ജനന സര്‍ട്ടിഫിക്കറ്റ്, വാട്‌സ്ആപ്പ് നമ്പര്‍ എന്നിവ 9447640216 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യേണ്ടതാണ്.
3 ഇങ്ങനെ ലഭിക്കുന്ന മത്സരാര്‍ത്ഥികളെ ബാലപ്രഭ 2024 എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയും, നിര്‍ദ്ദേശങ്ങളും മറ്റും ആ ഗ്രൂപ്പിലൂടെ നല്‍കുന്നതാണ്.
4 ബാലപ്രഭ 2024 എന്‍ട്രി സ്വീകരിക്കുന്ന അവസാന തിയതി 30.07.2024
5 ബാലപ്രഭ 2024 ഓണ്‍ലൈന്‍ ലേഖന മല്‍സരം നടത്തുന്ന തിയതി 05.08.2024. അന്നേ ദിവസം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിഷയം നല്‍കുന്നതായിരിക്കും.
6 ബാലപ്രഭ 2024 മല്‍സര ഫലം പ്രസിദ്ധ പ്പെടുത്തുന്ന തിയതി 15.08.2024
7 ബാലപ്രഭ 2024 സമ്മാനങ്ങള്‍ വിതരണം നടത്തുന്ന തിയതി 30.08.2024 നുള്ളില്‍.
8 മലയാള ഭാഷയിലായിരിക്കും മത്സരം സംഘടിപ്പിക്കുക
9 ഒരു വിദ്യാലയത്തില്‍ നിന്ന് നാല് മല്‍സരാര്‍ത്ഥികള്‍ക്ക് മാത്രമേ മല്‍സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു.
10 വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
85477 33220