കൊല്‍ക്കത്തയില്‍ ആര്‍ ജി കര്‍ ആശുപത്രിയില്‍ പി ജി ഡോക്ടര്‍ക്കു സംഭവിച്ച ക്രൂരമായ ബലാത്സംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് പ്രതിധ്വനി വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 2024 ഓഗസ്റ്റ് 21 ന് റൈ്വകുന്നേരം 6 മണിക്ക് ടെക്‌നോപാര്‍ക്ക് ഫേസ്1 ക്യാമ്പസിന് മുന്നില്‍ "സ്റ്റാന്‍ഡ് അപ്പ് ഫോര്‍ വുമണ്‍" സംഘടിപ്പിച്ചു. ശ്രീമതി വിധു വിന്‍സെന്റ് (പ്രശസ്ത സിനിമ സംവിധായിക) പ്രതിഷേധത്തിന് എത്തിയ ഐ ടി ജീവനക്കാരെ അഭിസംബോധന ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്യാട്രി റെസിഡന്റ് ഡോക്ടറും KMPGA വൈസ് പ്രസിഡന്റുമായ ഡോ. നീതുവും പ്രതിഷേധത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. പങ്കെടുത്ത എല്ലാവരും മെഴുകുതിരി തെളിക്കുകയും നീതിക്കായുള്ള പോരാട്ടത്തില്‍ , സുരക്ഷിത തൊഴിലിടത്തിനായും സുരക്ഷിത സമൂഹത്തിനായും 'സ്ത്രീകളോടൊപ്പം നിലകൊള്ളും' എന്ന പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനിയുടെ വനിതാ ഫോറം പ്രതിനിധികളായ അഞ്ജു ഡേവിഡ്, ശ്രീനി ഡോണി, സന്ധ്യ എ, റോഷിന്‍ എയ്ഞ്ചല്‍, പ്രശാന്തി പി എസ് എന്നിവര്‍ സ്റ്റാന്‍ഡ് അപ്പ് ഫോര്‍ വുമണ്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.