- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സർക്കാർ ഒരുസമുദായത്തിന്റെ മാത്രം ചട്ടുകമായി പ്രവർത്തിക്കുന്നു; വോട്ട് ബാങ്ക് നോക്കി ഇരുമുന്നണികളും കാട്ടുന്നത് രാഷ്ട്രീയനെറികേട്; നാർക്കോട്ടിക് ജിഹാദിൽ പാലാ ബിഷപ്പിന് ഭാരതീയ ശിവസേനയുടെ പിന്തുണ
തൃശൂർ: പ്രണയം നടിച്ചു മതം മാറ്റുന്ന ലൗ ജിഹാദ് എന്ന പോലെ ഭീകരമാണ് പെൺകുട്ടികളെ പ്രണയം നടിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുന്നതും നിർബന്ധിത മത പരിവർത്തനം നടത്തുന്നതും. മതേതര സമൂഹത്തിലെ ഹിന്ദു ക്രിസ്ത്യൻ സമുദായങ്ങൾക്ക് ഭയപ്പെടേണ്ട ഒന്നാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെന്ന് ഭാരതീയ ശിവസേന (ബിഎസ്എസ്) സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ അനിൽ ദമോദർ അഭിപ്രായപ്പെട്ടു.
സമൂഹത്തിൽ ഇത്തരം തെറ്റായ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് സംസ്ഥാന സർക്കാരിന്റെ നിരുത്തരവാദിത്വത്തെ ചൂണ്ടിക്കാണിക്കുന്നതെന്ന് അനിൽ ദാമോദർ പറഞ്ഞു. പാലാ ബിഷപ്പ് മാർ കല്ലറങ്ങാട്ടിനു ഭാരതീയ ശിവസേന(ബിഎസ്എസ്) പിന്തുണ നൽകുന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. എൻഎസ്സ്എസ്സ് ,എസ്എൻഡിപി പോലുള്ള സംഘടനകൾ ബിഷപ്പിന് പിന്തുണ അറിയിച്ചത്, സമൂഹത്തിൽ നടക്കുന്ന ഇത്തരം വൃത്തികെട്ട പ്രവർത്തനങ്ങളിൽ ഹിന്ദു ക്രിസ്ത്യൻ സമൂഹങ്ങൾ ആശങ്കപെടേണ്ട ഒന്നാണെന്നാണ് നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.
ഈ ആശങ്കകൾ പരിഹരിച്ചു മുന്നോട്ടു പോകുവാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാകണം. കേരള സർക്കാർ ഒരു സമുദായത്തിന്റെ മാത്രം ചട്ടുകമായി പ്രവർത്തിക്കുകയാണ്. ഹിന്ദുവിന് വേണ്ടി ഹിന്ദു സംഘടനകളോ വ്യക്തികളോ സംസാരിച്ചാൽ ഇവിടെയുള്ള ഇടതു-വലത് പക്ഷ പാർട്ടികൾ അവരെ വളഞ്ഞാക്രമിക്കുകയും അതിനെ വർഗ്ഗീയവത്കരിക്കാൻ വേണ്ടി കാട്ടി കൂട്ടുന്ന, കേവലം ഒരു സമുദായത്തിന്റെ വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കി രണ്ട് മുന്നണികളും നടത്തുന്ന രാക്ഷ്ട്രീയ നെറികേടിന് ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും കേരളം വലിയ അപകടത്തിലേയ്ക്കാണ് പോയി കൊണ്ടിരിക്കുന്നതെന്നും ലൗ ജിഹാദിനെ കേന്ദ്രീകരിച്ച് നടക്കുന്ന നർക്കോട്ടിക് ജിഹാദ് പോലുള്ള വിഷയത്തിൽ നമ്മുടെ പെൺ മക്കളുടെയും സഹോദരിമാരിമാരുടെയും കാര്യത്തിൽ വളരെയധികം ആശങ്ക ഉണ്ടെന്ന് യോഗം വിലയിരുത്തി.
ഇതിനെതിരെ ഭാരതീയ ശിവസേന (ബിഎസ്എസ്) പ്രവർത്തകർ ജീവൻ കൊടുത്തും ശക്തമായി പ്രതികരിക്കുമെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. കേരളത്തിൽ താലിബാനിസം വളർത്താൻ സംസ്ഥാന സർക്കാർ കൂട്ടു നില്കുകയാണെങ്കിൽ അതിനെതിരെ ശക്തമായി ചെറുക്കുമെന്ന് BSS അദ്ധ്യക്ഷൻ അനിൽ ദാമോദർ ആഹ്വാനം ചെയ്തു. ഭാരതീയ ശിവസേന (ബിഎസ്എസ്) സംസ്ഥാന സമിതിയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ പിന്തുണയ്ക്കുന്ന പ്രമേയം യോഗത്തിൽ ഐക്യകണ്‌ഠേന പാസ്സാക്കി. യോഗത്തിൽ സംസ്ഥാന സെക്രട്ടറി തുളസീദാസ് കളങ്കോളി, വൈസ് പ്രസിഡന്റ്മാരായ വിജു ഭാരത്, സുകുമാരൻ മണ്ണാർകാട് , തുടങ്ങിയവരും സംസ്ഥാന ട്രഷറർ ശൂരനാട് ഹരി, സംസ്ഥാന സംഘടന ഓർഗനൈസിങ് സെക്രട്ടറി ദിലീപ് ചെറുവള്ളി, സംസ്ഥാന ഐടി സെൽ ചെയർമാൻ അനിൽ മാവേലിക്കര എന്നിവർ സംസാരിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.