- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളമെടുക്കാൻ കിണറ്റിനടത്തു പോയ അമ്മയുടെ തല വെട്ടി മാറ്റി; ചെങ്ങന്നൂരിനെ ഞെട്ടിച്ച കൊല പ്രേമചന്ദ്രൻ നടത്തിയത് മാനസിക വിഭ്രാന്തിയിൽ; ഒരു വർഷം മുമ്പ് സ്വന്തം ബൈക്കിൽ നിന്ന് തെറിച്ചു ഭാര്യ മരിച്ചതു കണ്ടു മനോനില തെറ്റിയ വെറും പാവം
ആലപ്പുഴ : കേന്ദ്ര സർക്കാർ ജീവനക്കാരനായ പ്രേമചന്ദ്രൻ പൊതുവെ ശാന്തസ്വഭാവക്കാരനായിരുന്നു. ആർക്കും ഒരു ദോഷവും ചെയ്യാത്ത ഗൃഹനാഥൻ. എന്നാൽ പ്രേമചന്ദ്രൻ ഇന്ന് അമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ്. നൊന്തു പെറ്റ മാതാവിന്റെ കഴുത്തു വെട്ടിമാറ്റിയ നരാധമൻ. കേട്ടവർ കേട്ടവർ ഈ മൃഗതുല്യനായ മനുഷ്യനെ കല്ലെറിഞ്ഞു കൊല്ലാൻ വെമ്പൽകൊള്ളുന്നു. ഇന്നല
ആലപ്പുഴ : കേന്ദ്ര സർക്കാർ ജീവനക്കാരനായ പ്രേമചന്ദ്രൻ പൊതുവെ ശാന്തസ്വഭാവക്കാരനായിരുന്നു. ആർക്കും ഒരു ദോഷവും ചെയ്യാത്ത ഗൃഹനാഥൻ. എന്നാൽ പ്രേമചന്ദ്രൻ ഇന്ന് അമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ്. നൊന്തു പെറ്റ മാതാവിന്റെ കഴുത്തു വെട്ടിമാറ്റിയ നരാധമൻ.
കേട്ടവർ കേട്ടവർ ഈ മൃഗതുല്യനായ മനുഷ്യനെ കല്ലെറിഞ്ഞു കൊല്ലാൻ വെമ്പൽകൊള്ളുന്നു. ഇന്നലെ പുലർച്ചെയാണ് ചെങ്ങന്നൂരിൽ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ആ അരുംകൊല നടന്നത്. കിണറ്റുകരയിൽ വെള്ളം കോരാൻ നിന്ന മാതാവിനെ മകൻ കോടാലി കൊണ്ട് വെട്ടി കഴുത്തു വേർെപടുത്തുകയായിരുന്നു. പിന്നീട് കലിയടങ്ങാത്ത മദയാനയെപ്പോലെ ചിന്നം വിളിച്ചു. മണിക്കൂറോളം പ്രദേശമാകെ ഭീതിപരത്തി. ഒടുവിൽ പൊലീസിനു കീഴടങ്ങി. ആലാ പെണ്ണുക്കര ശ്രീകാന്ത് ഭവനിൽ ശ്രീധരന്റെ ഭാര്യ ഭാസുരാംഗി (67) ആണ് മകൻ പ്രേമചന്ദ്രന്റെ വെട്ടേറ്റു മരിച്ചത്. മാരകമായ വെട്ടിൽ ഭാസുരാംഗിയുടെ തല മുറിഞ്ഞുമാറി. ഇവരുടെ നിലവിളികേട്ട് വീട്ടിനുള്ളിൽനിന്നും ഇറങ്ങിവന്ന ഭർത്താവ് ശ്രീധരൻ ശിരസറ്റ നിലയിൽ കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. വീടിനു സമീപമുള്ള കിണറ്റിൽനിന്നു വെള്ളമെടുക്കാനെത്തിയപ്പോഴാണ് ഭാസുരാംഗിയെ പ്രേമചന്ദ്രൻ പിന്നിൽനിന്നു വെട്ടി കൊന്നത്.
ഒരു നിമിഷം പകച്ച ശ്രീധരൻ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചു. എന്നിട്ടും ആരാണ് കൃത്യം ചെയ്തതെന്ന് മനസിലായില്ല. സ്ഥലകാലബോധം വീണ്ടെടുത്ത ശ്രീധരൻ പിന്നീടാണ് ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. അമ്മയുടെ തല വെട്ടിമാറ്റിയത് തന്റെ മകൻ തന്നെയാണെന്ന്. തിരുവല്ല ബി.എസ്.എൻ.എല്ലിലെ ജീവനക്കാരനാണ് പ്രേമചന്ദ്രൻ. ശ്രീധരൻ- ഭാസുരാംഗി ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമൻ. ശ്രീദേവി, ശ്രീകുമാരി, ശ്രീകാന്ത് എന്നീ സഹോദരങ്ങളും ഇയ്യാൾക്കുണ്ട്. വീട്ടിൽ ആർക്കും ഭ്രാന്തോ മാനസിക വിഭ്രാന്തിയോ നേരത്തെ ഉള്ളതായി സൂചനകളൊന്നുമില്ല. എന്നാൽ പ്രേമചന്ദ്രന്റെ വിഭ്രാന്തിക്ക് കാരണം ഭാര്യയുടെ അകാലത്തിലുള്ള ദാരുണമരണമാണ്. ഇയാളും ഭാര്യ ജഗദമ്മയും ഒരുമിച്ച് ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് പ്രേമചന്ദ്രന്റെ ജീവിതത്തെ താളം തെറ്റിച്ച മറ്റൊരു ദാരുണാന്ത്യം ഉണ്ടായത്. ഭാര്യ ബൈക്കിന്റെ പിന്നിൽനിന്നും തെറിച്ച് ചെങ്ങന്നൂർ ഇറപ്പുഴ പാലത്തിൽ മരിച്ചതാണ്. ഒരു വർഷം മുമ്പായിരുന്നു സംഭവം. ഇതിനുശേഷമാണ് പ്രേമചന്ദ്രന്റെ മനോനില വഷളായത്.
ഭാര്യയുടെ ദാരുണമരണം വരുത്തിയ ആഘാതം പിന്നീട് എല്ലാറ്റിനോടുമുള്ള രോഷമായി മാറിയെന്നാണ് നാട്ടുകാർ പറയുന്നത്. രോഷം തീർക്കാൻ കണ്ടെത്തിയതാകട്ടെ അമ്മയെയും. ഈ പ്രവണത തെളിയിക്കുന്ന തരത്തിലായിരുന്നു പ്രേമചന്ദ്രന്റെ പിന്നീടുള്ള പ്രവൃത്തികൾ. അമ്മയ്ക്കുനേരെ ഇതുരണ്ടാം വട്ടമാണ് പ്രേമചന്ദ്രൻ ആക്രമണം നടത്തുന്നത്. ഇതിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പിന്നീട് പ്രേമചന്ദ്രനെ ഭയന്ന് മാതാവ് പലപ്പോഴും മറ്റു മക്കളോടൊപ്പമായിരുന്നു അന്തിയുറങ്ങിയിരുന്നത്. കഴിഞ്ഞദിവസം മറ്റൊരു മകന്റെ വീട്ടിൽ പോയി തിരിച്ചെത്തിയ ഉടനായിരുന്നു കൊല നടന്നത്. ഒടുവിൽ മനസിൽ കൊണ്ടുനടന്നരോഷം അമ്മയിൽ തീർത്ത് പ്രേമചന്ദ്രൻ പൊലീസിനു കീഴടങ്ങി ശാന്തനാകുകയും ചെയ്തു. എന്നാൽ ചെങ്ങന്നൂരിലെ ജനങ്ങൾ ഇന്നും ഞെട്ടലിൽനിന്നും മാറിയിട്ടില്ല. ഭാസുരാംഗിയുടെ ദാരുണമരണം ഒരു ഗ്രാമത്തെ മുഴവൻ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്; പ്രേമചന്ദ്രൻ, അച്ഛൻ ശ്രീധരൻ, ഭാസുരാംഗി എന്നിവർ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. പ്രേമചന്ദ്രനും, അമ്മയും തമ്മിൽ കലഹം പതിവായിരുന്നു. ഒരുവർഷം മുൻപ് തർക്കത്തെ തുടർന്ന് പ്രേമചന്ദ്രൻ ഭാസുരാംഗിയെ ഗുരുതരമായി വെട്ടി പരിക്കൽപ്പിച്ചിരുന്നു. ഇതിന് ശേഷം ഭാസുരാംഗി മറ്റ് മക്കളുടെ വീട്ടിൽ മാറിമാറിയാണ് താമസിച്ചുവന്നിരുന്നത്. സംഭവത്തിൽ പ്രേമചന്ദ്രനെതിരെ കേസ് നിലവിലുണ്ട്. മാനസിക വിഭ്രാന്തിയുള്ള പ്രതി മാസങ്ങളായി തിരുവല്ലയിലെ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മൂന്ന് ദിവസം മുൻപാണ് ഭാസുരാംഗി വീട്ടിലെത്തിയത്. മാനസികാസ്വാസ്ഥ്യത്തിനു ചികിൽസയിൽ കഴിയുന്നയാളാണു പ്രേമചന്ദ്രൻ. കഴിഞ്ഞ ദിവസം അക്രമവാസന കാട്ടിയതിനെ തുടർന്നു മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ മുറി തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗി വാതിൽ തുറന്നു കൊടുത്തു.
വെള്ളം കോരാനായി കിണറ്റിൻകരയിലേക്കു പോയ ഭാസുരാംഗിയെ പിന്തുടർന്നെത്തിയ പ്രേമചന്ദ്രൻ കോടാലി കൊണ്ടു തലയ്ക്കുപിന്നിൽ വെട്ടുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ ഭാസുരാംഗി സംഭവസ്ഥലത്തു തന്നെ മരിച്ചു. ശ്രീധരന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. എസ്‌ഐ കെ.പി. ധനീഷിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പറമ്പിലെ മരങ്ങൾക്കിടയിൽ പതുങ്ങിയിരുന്ന പ്രേമചന്ദ്രനെ പിടികൂടുകയായിരുന്നു. വെട്ടാനുപയോഗിച്ച കോടാലിയും കണ്ടെടുത്തു. കുടുംബസ്വത്ത് വീതം വയ്ക്കുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് ഒരു വർഷം മുൻപും ഭാസുരാംഗിയെ വെട്ടുകത്തി കൊണ്ടു വെട്ടിപ്പരുക്കേൽപ്പിച്ചതിനു പൊലീസ് പ്രേമചന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. വഴക്കിനെ തുടർന്നു മറ്റു മക്കളുടെ വീടുകളിൽ മാറിമാറി താമസിച്ചിരുന്ന ഭാസുരാംഗി പെണ്ണുക്കരയിൽ തന്നെയുള്ള ഇളയമകന്റെ വീട്ടിലാണു കുറെ ദിവസങ്ങളായി കഴിഞ്ഞിരുന്നത്.
നാലു ദിവസം മുൻപാണു പ്രേമചന്ദ്രനെ ശുശ്രൂഷിക്കാനായി കുടുംബവീട്ടിലേക്കു തിരിച്ചെത്തിയത്. ബിഎസ്എൻഎൽ തിരുവല്ല ജനറൽ മാനേജരുടെ ഓഫിസിലെ പ്യൂൺ ആയ പ്രേമചന്ദ്രൻ കഴിഞ്ഞ ആറുമാസമായി ജോലിക്കു പോയിരുന്നില്ല. ഇയാളുടെ ഭാര്യ ജഗദമ്മ മൂന്നു വർഷം മുൻപു സ്‌കൂട്ടറപകടത്തിൽ മരിച്ചിരുന്നു. ഭാസുരാംഗിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോള!ജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനയച്ചു. മറ്റു മക്കൾ: ശ്രീകാന്ത്, ശ്രീദേവി, ശ്രീകുമാരി. മരുമക്കൾ: അശോകൻ, താമരാക്ഷൻ, പ്രസീദ.