- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹസംഘം സഞ്ചരിച്ചിരുന്ന ടെംപോ ബസുമായി കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു; കർണാടകത്തിലെ ഭട്കലിൽ ദുരന്തത്തിന് ഇരയായവരിൽ വിവാഹസ്വപ്നവുമായി പോയ വധുവും; 25 പേർക്ക് പരിക്ക്
മംഗലാപുരം: കർണാടകത്തിലെ ഭട്കലിനു സമീപം മാങ്കിയിൽ വിവാഹസംഘം സഞ്ചിരിച്ചുന്ന വാഹനം അപകടത്തിൽപ്പെട്ട് വധു ഉൾപ്പെടെ ഏഴു പേർ മരിച്ചു. വിവാഹസംഘം സഞ്ചരിച്ചിരുന്ന ടെംപോയും ബസും തമ്മിൽ കൂട്ടിയിടിരിക്കുകയായിരുന്നു. ടെംപോയിലുണ്ടായിരുന്ന വധു അടക്കമുള്ള ആറു പേരും ബസിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ച്ത്. വിവാഹച്ചടങ്ങിനായി ധർവാടിൽനിന്ന് ധർമ്മസ്ഥലയിലേക്കു പോകുകയായിരുന്ന സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മംഗലാപുരത്തുനിന്ന് ബൽഗാവിയിലേക്കു പോകുകയായിരുന്ന ബസുമായിട്ടാണ് ടെംപോ കൂട്ടിയിടിച്ചത്. അപകടത്തിൽ 25 പേർക്കു പരിക്കേറ്റു. വധു ദിവ്യ കോർഡികാർ(23) അടക്കമുള്ളവരാണ് മരിച്ചത്. 27നാണ് വിവാഹച്ചടങ്ങ് നിശ്ചയിച്ചിരുന്നത്. മൂന്നു പേർ സംഭവസ്ഥലത്തുവച്ചും രണ്ടുപേർ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയും മറ്റു രണ്ടുപേർ ആശുപത്രിയിൽവച്ചുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
മംഗലാപുരം: കർണാടകത്തിലെ ഭട്കലിനു സമീപം മാങ്കിയിൽ വിവാഹസംഘം സഞ്ചിരിച്ചുന്ന വാഹനം അപകടത്തിൽപ്പെട്ട് വധു ഉൾപ്പെടെ ഏഴു പേർ മരിച്ചു. വിവാഹസംഘം സഞ്ചരിച്ചിരുന്ന ടെംപോയും ബസും തമ്മിൽ കൂട്ടിയിടിരിക്കുകയായിരുന്നു. ടെംപോയിലുണ്ടായിരുന്ന വധു അടക്കമുള്ള ആറു പേരും ബസിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ച്ത്.
വിവാഹച്ചടങ്ങിനായി ധർവാടിൽനിന്ന് ധർമ്മസ്ഥലയിലേക്കു പോകുകയായിരുന്ന സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മംഗലാപുരത്തുനിന്ന് ബൽഗാവിയിലേക്കു പോകുകയായിരുന്ന ബസുമായിട്ടാണ് ടെംപോ കൂട്ടിയിടിച്ചത്. അപകടത്തിൽ 25 പേർക്കു പരിക്കേറ്റു.
വധു ദിവ്യ കോർഡികാർ(23) അടക്കമുള്ളവരാണ് മരിച്ചത്. 27നാണ് വിവാഹച്ചടങ്ങ് നിശ്ചയിച്ചിരുന്നത്. മൂന്നു പേർ സംഭവസ്ഥലത്തുവച്ചും രണ്ടുപേർ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയും മറ്റു രണ്ടുപേർ ആശുപത്രിയിൽവച്ചുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
Next Story