- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനിപ്പോൾ സന്തോഷവതിയാണ്; മലയാള സിനിമയിൽ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കാനില്ല; അതിനുള്ള മാനസികാവസ്ഥയിലല്ല ഞാൻ: മനസു തുറന്ന് ഭാവന
കൊച്ചി: മലയാള സിനിമയിൽ അടുത്തകാലത്തായി കാര്യമായ അവസരങ്ങൾ നടി ഭാവനയ്ക്ക് ലഭിക്കാറില്ല. അന്യഭാഷയിൽ അവർ സജീവമാണ് താനും. എന്നാൽ, മലയാള സിനിമയിൽ പുതിയ പ്രൊജക്ടുകൾ ഏറ്റെടുക്കാൻ ഇല്ലെന്ന് ഭാവന വ്യക്തമാക്കി. താനിപ്പോൾ സന്തോഷവതിയാണ്. എന്നാൽ പുതിയ സിനിമകൾ ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്. ദുബായിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ. നവാഗതസംവിധായകൻ ജിനു എബ്രഹാമിന്റെ പൃഥ്വിരാജ് ചിത്രം 'ആദ'മാണ് ഭാവനയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. കേരളത്തിലും സ്‌കോട്ട്‌ലൻഡിലുമായി ചിത്രീകരിച്ച സിനിമ ഇത്തവണത്തെ ഓണം റിലീസുകൾക്കൊപ്പമാണ് എത്തിയത്. 'ആദ'ത്തിന്റെ സ്‌കോട്ട്‌ലൻഡ് ചിത്രീകരണകാലം തനിക്ക് സന്തോഷകരമായ അനുഭവമാണ് നൽകിയതെന്ന് ഭാവന നേരത്തേ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
കൊച്ചി: മലയാള സിനിമയിൽ അടുത്തകാലത്തായി കാര്യമായ അവസരങ്ങൾ നടി ഭാവനയ്ക്ക് ലഭിക്കാറില്ല. അന്യഭാഷയിൽ അവർ സജീവമാണ് താനും. എന്നാൽ, മലയാള സിനിമയിൽ പുതിയ പ്രൊജക്ടുകൾ ഏറ്റെടുക്കാൻ ഇല്ലെന്ന് ഭാവന വ്യക്തമാക്കി. താനിപ്പോൾ സന്തോഷവതിയാണ്. എന്നാൽ പുതിയ സിനിമകൾ ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്. ദുബായിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ.
നവാഗതസംവിധായകൻ ജിനു എബ്രഹാമിന്റെ പൃഥ്വിരാജ് ചിത്രം 'ആദ'മാണ് ഭാവനയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. കേരളത്തിലും സ്‌കോട്ട്‌ലൻഡിലുമായി ചിത്രീകരിച്ച സിനിമ ഇത്തവണത്തെ ഓണം റിലീസുകൾക്കൊപ്പമാണ് എത്തിയത്. 'ആദ'ത്തിന്റെ സ്‌കോട്ട്‌ലൻഡ് ചിത്രീകരണകാലം തനിക്ക് സന്തോഷകരമായ അനുഭവമാണ് നൽകിയതെന്ന് ഭാവന നേരത്തേ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
Next Story