ദം ജോൺ എന്ന സിനിമാ ചെയ്യാൻ തീരുമാനിച്ചപ്പോഴെ ഭാവനയെ നായികയാക്കണമെന്ന് സംവിധായകൻ ജിനു എബ്രഹാം തീരുമാനിച്ചിരുന്നു. എന്നാൽ സിനിമയുടെ കഥയുമായി സമീപിക്കുമ്പോഴേക്കും ഭാവന താത്പര്യം ഒന്നും പ്രകടിപ്പിച്ചിരുന്നില്ല. ഹണി ബി ടൂവിന് ശേഷം തൽ്കകാലം സിനിമകൾ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ഭാവനയുടെ തീരുമാനം. പിന്നീട് പൃഥ്വിരാജും സുഹൃത്ത് കൃഷ്ണ പ്രഭയും ഒരുപാട് നിർബന്ധിച്ച ശേഷമാണ് നായികയാവാൻ ഭാവന സമ്മതിച്ചത്.

സിനിമയുടെ ചിത്രീകരണം സ്‌കോട്‌ലന്റിലാണ് നടന്നത്. ചിത്രീകരണം തുടങ്ങി പല സമയങ്ങളിലും താൻ സിനിമ നിർത്തി തിരിച്ചു പോകുകയാണ് എന്ന് ഭാവന പറയുമായിരുന്നു എന്നാണ് ജിനുവിന്റെ വെളിപ്പെടുത്തൽ. ഒരു സീനിൽ വച്ചു ഭാവന അതു പറഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്നു സംവിധായകൻ ജീനു പറയുന്നു. കപ്പ ചാനലിന് ഭാവനുയും ജിനു എബ്രഹാമും ചേർന്ന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ജിനു വ്യക്തമാക്കിയത്.

സിനിമ ചിത്രീകരണ വേളയിൽ ഉടനീളം തന്നെ ടെഷൻ അടിപ്പിച്ച ആ സംഭവത്തെ കുറിച്ച് വിവരിക്കുകയാണ് ജിനു. ഏകദേശം അൻപതോളം ജൂനിയർ ആർട്ടിസ്റ്റുകൾ അഭിനയിക്കുന്ന ഒരു സീൻ ചിത്രീകരിക്കുന്നതിനിടയിലാണ് ഭാവന തിരികെ പോവുകയാണെന്ന് എന്നോട് പറഞ്ഞത്. സത്യം പറഞ്ഞാൽ  ഞാൻ ഞെട്ടിപ്പോയി. എന്റെ കണ്ണുകൾ നിറഞ്ഞു. ശരിക്കും തകർന്നു പോയി. നമ്മുടെ സംസാരമെല്ലാം പൃഥ്വി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പൃഥ്വി എന്നോട് കാര്യമെന്താണെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു.

ഭാവന തിരികെ പോവുകയാണെന്ന് കേട്ടപ്പോൾ പൃഥ്വിയും ടെൻഷനിലായി. ഭാവനയ്ക്ക് കഥാപാത്രമാകാൻ സാധിക്കുന്നില്ല എന്നാണ് അന്ന് എന്നോട് പറഞ്ഞത്. ഒരു സംവിധായകനാകാൻ ഞാൻ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയ ഭാവന പീന്നീട് തിരികെപ്പോകണമെന്ന ആവശ്യവുമായി വന്നില്ല. എനിക്കൊരു വാക്കും തന്നു. എന്തു വന്നാലും ആദം ജോൺ പൂർത്തിയാക്കുമെന്ന്.