കൊച്ചി: മലയാളം സിനിമാലോകം കാത്തിരുന്ന വിവാഹമാണ് നടി ഭാവനയുടേത്. കന്നഡ സിനിമയിലെ പ്രൊഡ്യൂസർ കൂടിയായ നവീൻ, ഭാവനയുടെ ജീവിത പങ്കാളിയായി. സിനിമയെ തോൽപ്പിക്കുന്ന പ്രണയവും വിവാഹവുമാണ് ഇവർക്കിടയിലുണടാകുന്നത്. ്. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം പ്രതിസന്ധി ഘട്ടത്തിലും ഭാവനയൊക്കൊപ്പം നിന്നു കാമുകൻ. ആറു വർഷമായുള്ള പരിചയമാണ് ഇരുവരും തമ്മിൽ.

ഭാവന അഭിനയിച്ച റോമിയോ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീൻ. റോമിയോയുടെ കഥപറയാൻ നവീനും സംവിധായകനും കൊച്ചിയിൽ വന്നപ്പോഴാണ് ആദ്യമായി കാണുന്നത്. അന്നേ അദ്ദേഹത്തിൽ ചില ഗുണങ്ങൾ ഭാവന കണ്ടെത്തിയിരുന്നു. അതിലൊന്ന് സിനിമയുമായി ബന്ധപ്പെട്ടല്ലാതെ ഒരുവാക്കോ മെസേജോ പോലും അയക്കാറില്ല എന്നതായിരുന്നു.

സ്വഭാവത്തിലെ ഈ പ്രത്യേകതയായിരുന്നു ഇവരെ സുഹൃത്തുക്കളാക്കിയത്. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. കല്ല്യാണം ഉറപ്പിച്ചതോടെ ശത്രുക്കൾ ചുറ്റും കൂടി. എങ്ങനെയും ഇരുവരേയും പിരിക്കാനായിരുന്നു ശ്രമം. പക്ഷേ ഈ സമ്മർദ്ദങ്ങൾ അവഗണിച്ച് നവീൻ എന്നും ഭാവനയ്‌ക്കൊപ്പം നിന്നു. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ നല്ല മരുമകനായി നവീൻ മാറുമ്പോൾ ഭാവനയുടെ സിനിമാ സുഹൃത്തുക്കൾ ആവേശം ഏറുകയാണ്.

പ്രണയം തുറന്നു പഞ്ഞത് നവീനായിരുന്നു. ഇതിലും നാടകീയത ഏറെയായിരുന്നു. ഇതേ കുറിച്ച് ഭാവന തന്നെ പറഞ്ഞത് ഇങ്ങനെയായിരുന്നു- റോമിയോയുടെ ഷൂട്ടിങിനിടയിൽ ഒരു ദിവസം വൈകുന്നേരം നവീൻ റൂമിൽ വന്നു. അമ്മ റൂമിലുണ്ട്. അവർ തമ്മിൽ അരമണിക്കുറോളം സംസാരിച്ചു. നവീനു മലയാളമൊഴികെ മറ്റെല്ലാ തെന്നിന്ത്യൻ ഭാഷകളും സംസാരിക്കാനറിയാം. അമ്മയ്ക്കാണെങ്കിൽ മലയാളം മാത്രമേ അറിയു.

എന്നിട്ടും അവർ തമ്മിൽ എങ്ങനെ അരമണിക്കൂർ സംസാരിച്ചു എന്ന് അറിഞ്ഞു കൂടാ എന്നും ഭാവന പറയുന്നു. നവീൻ പോയപ്പോൾ അമ്മ പറഞ്ഞു ഞങ്ങളുടെയൊക്കെ മനസിൽ ഇതുപോലെയുള്ള പയ്യന്മാരാണ് മക്കളെ കല്യാണം കഴിക്കാൻ വരേണ്ടത്. അപ്പോൾ അമ്മ അങ്ങനെ പറഞ്ഞുവെങ്കിലും ഞാൻ കാര്യമാക്കി എടുത്തില്ല.

പിന്നെയും കുറേക്കാലം സുഹൃത്തുക്കളായി തുടർന്നു എന്നും വിളിക്കുമ്പോഴൊക്കെ സംസാരിച്ചിരുന്നതു സിനിമയെക്കുറിച്ചായിരുന്നു എന്നും ഭാവന പറയുന്നു. തിരക്കുള്ള ആളാണ് എങ്കിലും നല്ല സുരക്ഷിതത്വ ബോധം തരാൻ നവീനു കഴിഞ്ഞു. പിന്നീട് എപ്പോഴോ മനസിലായി സൗഹൃദം പ്രണയത്തിലേയ്ക്ക് അടുക്കുകയായിരുന്നു എന്ന്. രണ്ടു പേരും പരസ്പരം വിളിക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.

പക്ഷേ പരസ്പരം പറയാനൊരു മടി. ഒരു കന്നട സിനിമയുടെ ഷൂട്ടിങ്ങിനു രാജസ്ഥനിൽ ആയിരുന്ന സമയത്താണ് ഇഷ്ടം തുറന്നു പറഞ്ഞത്. എനിക്കൊരു പ്രണയമുണ്ട് നവീനാണ് കക്ഷി എന്ന് വീട്ടിൽ വന്നു പറഞ്ഞപ്പോൾ അമ്മയ്ക്ക് സന്തോഷമായി. മലയാളി അല്ലെന്നു പറഞ്ഞപ്പോൾ അച്ഛനു താൽപര്യം തോന്നിയില്ല. പിന്നീട് നവീനോടു സംസാരിച്ചപ്പോൾ നമുക്ക് ഇത് മതി എന്ന് അച്ഛൻ പറഞ്ഞു എന്നും ഭാവന പറയുന്നു. അങ്ങനെ വീട്ടുകാർ പച്ചക്കൊടി കാട്ടി.

അപ്പോഴും പ്രണയത്തിൽ ഒരു സൂചനയും പുറത്താർക്കും നടി നൽകിയില്ല. ശത്രുപക്ഷത്തെ കുറിച്ചുള്ള തിരിച്ചറിവായിരിക്കും ഇതിന് കാരണം. ഒടുവിൽ എല്ലാം തീരുമാനിച്ചപ്പോൾ താൻ കന്നഡ നിർമ്മാതാവുമായി പ്രണയത്തിലാണെന്ന് ഭാവന ടിവി ഷോയിലൂടെ വെളിപ്പെടുത്തി.. ഭാവി വരന്റെ പേര് പറയാതെ ആയിരുന്നു നടി തന്റെ പ്രണയ രഹസ്യം പങ്ക് വച്ചത്. ഫ്‌ളാവേഴ്സ് ടിവിയിലെ കോമഡി സൂപ്പർ നൈറ്റിലാണ് നടി വീണ്ടും വിവാഹക്കാര്യം പങ്ക് വച്ചത്. പ്രണയത്തിലാണെന്നും ഒളിച്ചോടാൻ പദ്ധതിയിട്ടിരുന്നു വെന്നുമാണ് ഭാവന വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ കഥയിലെ നായകൻ നവീനാണെന്നും വ്യക്തമായി. ഇതിന് ശേഷം ഭാവനയുടെ അച്ഛൻ മരിച്ചു. ഇത് വിവാഹം നീട്ടി കൊണ്ടു പോയി. പി്‌ന്നെ പലവിവാദങ്ങളും. മലയാള സിനിമയിൽ നിന്ന് പോലും ഒതുക്കി നിർത്തി. പിന്നീട് പൃഥ്വി രാജ് ചിത്രത്തിലൂടെ വീണ്ടും സജീവമായെത്തി.

നവീനുമായുള്ള വിവാഹം നിശ്ചയം മാർച്ച് 3നാണ് നടന്നത്. അരേയും അറിയിക്കാതെ കന്നട ആചാര പ്രകാരമായിരുന്നു അന്ന് ചടങ്ങുകൾ നടന്നത്. ആരേയും ഭാവനയുടെ കുടുംബം പ്രത്യേകമായി ക്ഷണിച്ചിരുന്നില്ല. സിനിമാ ലോകത്ത് നിന്ന് മഞ്ജു വാര്യരും സംയുക്താ വർമ്മയുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇവരേയും നിശ്ചയത്തിനായി ക്ഷണിച്ചിരുന്നില്ല. തൃശൂരിലെ വീട്ടിലായിരുന്നു വിവാഹ നിശ്ചയം. മോതിരം മാറ്റാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ നവീന്റെ ബന്ധുക്കൾ കന്നഡ ആചാര പ്രകാരം നിശ്ചയം വേണമെന്ന് ആവശ്യപ്പെട്ടു.

അതുകൊണ്ടാണ് മാലയിട്ട് വിവാഹ നിശ്ചയം നടത്തിയത്. ഇത് കല്ല്യാണം നടന്നെന്ന തെറ്റിധാരണയ്ക്ക് ഇടയാക്കുകയും ചെയ്തു. ഇതിന് പിന്നാലെ നടന്നത് നിശ്ചയമാണെന്ന് ഭാവനയുടെ കുടുംബം വിശദീകരിച്ചു.