- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്കൊപ്പമെന്ന് തുറന്ന് പ്രഖ്യാപിച്ച് ഭീമൻ രഘു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാൽ വിജയിക്കുമ്പോൾ പൊട്ടിക്കാൻ മേടിച്ചു വച്ച പടക്കം ഇക്കുറി പൊട്ടിക്കുമെന്ന് നടൻ; ബിജെപി ഓഫീസ് ഉദ്ഘാടനത്തിൽ താരങ്ങൾ കണ്ടു മുട്ടിയപ്പോൾ
തിരുവനന്തപുരം: സുരേഷ് ഗോപിയുടെ രാഷ്ട്രീയം എല്ലാവർക്കും അറിയാം. അതു തന്നെയാണ് ഭീമൻ രഘുവിന്റേയും. രണ്ടു പേരും നേമത്ത് രാജഗോപാലിന്റെ ജയം ഉറപ്പാക്കാനുള്ള പ്രചരണത്തിലാണ്. ബിജെപി സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പേ രാജഗോപാൽ പ്രചരണം തുടങ്ങി. നേമത്ത് സജീവമാകാൻ പാർട്ടി തന്നെ ആവശ്യപ്പെട്ടതിനാലാണ് ഇത്. തെരഞ്ഞെടുപ്പ് ഓഫീസിന്റെ ഉദ്ഘാടനും നടന്നു. തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കാൻ സമ്മതം മൂളിയില്ലെങ്കിലും സുരേഷ് ഗോപി രാജഗോപാലിന്റെ ഓഫീസ് ഉദ്ഘാടനത്തിന് എത്തി. അപ്രതീക്ഷിതമായി നടൻ ഭീമൻ രഘുവും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്നെ രാജഗോപാലിന്റെ വിജയം പ്രതീക്ഷിച്ചിരുന്നു ഭീമൻ രഘു എന്ന മലയാള സിനിമയിലെ വില്ലൻ. ആഘോക്കാൻ പട്ടവും വാങ്ങി. എന്നാൽ നിരാശയായിരുന്നു അന്നുണ്ടായത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജഗോപാൽ ജയിക്കുമെന്ന് രഘുവിന് ഉറപ്പ്. അതുകൊണ്ട് തന്നെ അന്ന് വാങ്ങിയ പടക്കം അന്ന് പൊട്ടിക്കും. രാജഗോപാലിനോടും സുരേഷ് ഗോപിയോടും തന്റെ മനസ്സ് ഭീമൻ രഘു തുറന്നുകാട്ടി. ഓൾഡ് ഈസ് ഗോൾഡ് എന്നാണ് ഭീമൻ രഘു ഒ ര
തിരുവനന്തപുരം: സുരേഷ് ഗോപിയുടെ രാഷ്ട്രീയം എല്ലാവർക്കും അറിയാം. അതു തന്നെയാണ് ഭീമൻ രഘുവിന്റേയും. രണ്ടു പേരും നേമത്ത് രാജഗോപാലിന്റെ ജയം ഉറപ്പാക്കാനുള്ള പ്രചരണത്തിലാണ്.
ബിജെപി സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പേ രാജഗോപാൽ പ്രചരണം തുടങ്ങി. നേമത്ത് സജീവമാകാൻ പാർട്ടി തന്നെ ആവശ്യപ്പെട്ടതിനാലാണ് ഇത്. തെരഞ്ഞെടുപ്പ് ഓഫീസിന്റെ ഉദ്ഘാടനും നടന്നു. തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കാൻ സമ്മതം മൂളിയില്ലെങ്കിലും സുരേഷ് ഗോപി രാജഗോപാലിന്റെ ഓഫീസ് ഉദ്ഘാടനത്തിന് എത്തി. അപ്രതീക്ഷിതമായി നടൻ ഭീമൻ രഘുവും.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്നെ രാജഗോപാലിന്റെ വിജയം പ്രതീക്ഷിച്ചിരുന്നു ഭീമൻ രഘു എന്ന മലയാള സിനിമയിലെ വില്ലൻ. ആഘോക്കാൻ പട്ടവും വാങ്ങി. എന്നാൽ നിരാശയായിരുന്നു അന്നുണ്ടായത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജഗോപാൽ ജയിക്കുമെന്ന് രഘുവിന് ഉറപ്പ്. അതുകൊണ്ട് തന്നെ അന്ന് വാങ്ങിയ പടക്കം അന്ന് പൊട്ടിക്കും. രാജഗോപാലിനോടും സുരേഷ് ഗോപിയോടും തന്റെ മനസ്സ് ഭീമൻ രഘു തുറന്നുകാട്ടി.
ഓൾഡ് ഈസ് ഗോൾഡ് എന്നാണ് ഭീമൻ രഘു ഒ രാജഗോപാലിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ തവണ നിസാരമായ വോട്ടിനാണ് രാജേട്ടൻ തോറ്റുപോയത്. അന്ന് രാജേട്ടൻ ജയിച്ചാൽ പൊട്ടിക്കാൻ വേണ്ടി വാങ്ങിവച്ച പടക്കങ്ങൾ ഇപ്പോഴും വീട്ടിലിരിക്കുകയാണ്. ഇത്തവണ രാജേട്ടൻ ജയിച്ചുകഴിഞ്ഞാൽ ആ പടക്കവുമായി ഞാൻ രാജേട്ടന്റെ വീടിന് മുന്നിൽ വരും ഭീമൻ രഘു പറയുന്നു.
ബിജെപിയുടെ ചടങ്ങിൽ ഭീമൻ രഘു എത്തിയതോടെ മറ്റൊരു അഭ്യൂഹവും സജീവമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ഭീമൻ രഘുവും മത്സരിക്കുമെന്ന്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഭീമൻ രഘു തയ്യാറല്ല. എന്തായാലും നേമത്ത് പ്രചരണം കൊഴുപ്പിക്കാൻ താൻ സജീവമായി ഉണ്ടാകുമെന്ന് ഭീമൻ രഘു ഉറപ്പിച്ചു പറയുന്നു. എന്നാൽ പാർട്ടിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഭീമൻ രഘു ഉണ്ടാകുമെന്നാണ് മുതിർന്ന ബിജെപി നേതാവ് പറഞ്ഞത്.
ഇനിയൊരു രാഷ്ട്രീയ പോരാട്ടത്തിനില്ലെന്ന് ആവർത്തിച്ചാണ് ഒ.രാജഗോപാൽ നേമത്ത് ജനവിധി തേടുന്നത്. ജനങ്ങൾ പലതവണ തന്നെ സ്വീകരിച്ചതാണെന്നും രാഷ്ട്രീയ അടിയൊഴുക്കുകളാണ് രാജഗോപാലിന് വിജയം തടഞ്ഞതെന്നുമാണ് ഭീമൻ രഘുവിന്റെ വിലയിരുത്തൽ. നേമത്ത് ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കവുമായി. പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ഫലം ഈശ്വരൻ നൽകുമെന്ന് സുരേഷ് ഗോപിയും ചടങ്ങിൽ പറഞ്ഞു.