- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകരെ ത്രസിപ്പിക്കാൻ മൈക്കിളെത്തുന്നു; ഭീഷ്മപർവ്വം ടീസർ പുറത്ത്; ചിത്രമെത്തുക മാർച്ച് 3 ന്
കാത്തിരിപ്പിനൊടുവിൽ ഭീഷ്മപർവ്വത്തിന്റെ ടീസർ പുറത്ത്.പഞ്ച് ഡയലോഗുകളുടെയും ആക്ഷൻ സീക്വൻസുകളുടെയും സാംപിൾ നിറഞ്ഞതാണ് ടീസർ.14 വർഷത്തെ ഇടവേളയ്ക്കു ശേഷം അമൽ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്്മപർവ്വം.ചിത്രം മാർച്ച് 3ന് തിയറ്ററുകളിൽ എത്തും.
പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായർ, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. അമൽ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ് വിവേക് ഹർഷൻ, സംഗീതം സുഷിൻ ശ്യാം.
അഡീഷണൽ സ്‌ക്രിപ്റ്റ് രവിശങ്കർ, അഡീഷണൽ ഡയലോഗ്‌സ് ആർജെ മുരുകൻ, വരികൾ റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ബാബു, ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈൻ തപസ് നായക്, സ്റ്റണ്ട് ഡയറക്ടർ സുപ്രീം സുന്ദർ, അസോസിയേറ്റ് ഡയറക്ടർ ലിനു ആന്റണി. ഡിസൈൻ ഓൾഡ് മങ്ക്‌സ്.