തിരുവനന്തപുരം: മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ് ഭീഷ്മപർവ്വം. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് മൂന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തും. സിനിമയുമായ് ബന്ധപ്പെട്ട് വരുന്ന അപ്‌ഡേഷനുകൾക്ക് പ്രേക്ഷകർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററാണ് ഏവരുടെയും ശ്രദ്ധനേടുന്നത്.

ഭീഷ്മപർവ്വത്തിലെ സ്ത്രീകഥാപാത്രങ്ങളെ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് പോസ്റ്റർ. ലെന, കെപിഎസി ലളിത, സ്രിന്ദ, നദിയ മൊയ്തു, മാലാ പാർവ്വതി തുടങ്ങിയവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പോസ്റ്ററിൽ കാണാം. നിരവധി പേരാണ് പോസ്റ്ററിനെ അഭിനന്ദിച്ചു കൊണ്ട് രം?ഗത്തെത്തുന്നത്.

 

ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, പത്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.