- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടവന്ത്രയിലെ സർക്കാർ സ്വകാര്യ സ്ഥാപനത്തിന് ഭൂമി! പരസ്യക്കാർക്ക് വേണ്ടി മാദ്ധ്യമങ്ങൾ വിടുപണി ചെയ്യുന്നത് എങ്ങനെ എന്നറിയാൻ ഇന്നത്തെ പത്രങ്ങളിൽ ഭീമയുടെ കോടികളുടെ തട്ടിപ്പിനെ കുറിച്ചുള്ള വാർത്ത വന്നത് എങ്ങനെ എന്നു നോക്കാം
തിരുവനന്തപുരം: പരസ്യക്കാരൻ ചെയ്യുന്ന തെമ്മാടിത്തത്തെ മാദ്ധ്യമങ്ങൾ പിന്തുണയ്‌ക്കേണ്ടതുണ്ടോ? ഈ ചോദ്യം കാലം കുറേയായി മാദ്ധ്യമങ്ങൾക്ക് നേരെ ഉയരുന്നുണ്ട്. എന്നാൽ, പല മാദ്ധ്യമങ്ങളും ഇത്തരം തട്ടിപ്പുകൾക്ക് കുടപിടിക്കുന്ന സ്ഥിതിയാണ് പൊതുവിലുള്ളത്. ഏറ്റവും ഒടുവിൽ മാദ്ധ്യമങ്ങൾ മുക്കിയതുകൊച്ചിയിലെ കടവന്ത്രയിൽ 5.13 ഏക്കർ ഭൂമി തുച്ഛമായ നിരക്കിൽ ഭീമാ ജുവല്ലറിക്ക് നൽകാനുള്ള മുൻസർക്കാറിന്റെ തീരുമാനം ഇടതു സർക്കാർ റദ്ദാക്കിയ സംഭവമാണ്. എന്നാൽ, ഇന്നിറങ്ങിയ മുഖ്യധാരാ പത്രങ്ങളിൽ പലരും ഈ വാർത്തയിലെ പേര് മര്യാദയ്ക്ക് തന്നെ മുക്കി. ഇതുമായി ബന്ധപ്പെട്ട അഴിമതി മറുനാടൻ മലയാളി പുറത്തുകൊണ്ടുവന്നതിനെ തുടർന്നാണ് വി എസ് നിയമസഭയിൽ വിഷയം ഉന്നയിച്ചതും റദ്ദാക്കിയതായി മന്ത്രി ഇ പി ജയരാജൻ അറിയിച്ചതും. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ചാനലുകൾ വാർത്ത നൽകിയപ്പോൾ മാതൃഭൂമിയും ഏഷ്യാനെറ്റ് ന്യൂസും മനോരമയും സ്വകാര്യ സ്ഥാപനമെന്ന നിലയിലാണ് വാർത്ത നൽകിയത്. എന്നാൽ മീഡിയാ വൺ വിഷയത്തിൽ ഭീമയുടെ പേര് പറഞ്ഞു തന്നെ വാർത്ത നൽകി. ഇന്ന് പുറത്തിറങ്ങിയ
തിരുവനന്തപുരം: പരസ്യക്കാരൻ ചെയ്യുന്ന തെമ്മാടിത്തത്തെ മാദ്ധ്യമങ്ങൾ പിന്തുണയ്‌ക്കേണ്ടതുണ്ടോ? ഈ ചോദ്യം കാലം കുറേയായി മാദ്ധ്യമങ്ങൾക്ക് നേരെ ഉയരുന്നുണ്ട്. എന്നാൽ, പല മാദ്ധ്യമങ്ങളും ഇത്തരം തട്ടിപ്പുകൾക്ക് കുടപിടിക്കുന്ന സ്ഥിതിയാണ് പൊതുവിലുള്ളത്. ഏറ്റവും ഒടുവിൽ മാദ്ധ്യമങ്ങൾ മുക്കിയതുകൊച്ചിയിലെ കടവന്ത്രയിൽ 5.13 ഏക്കർ ഭൂമി തുച്ഛമായ നിരക്കിൽ ഭീമാ ജുവല്ലറിക്ക് നൽകാനുള്ള മുൻസർക്കാറിന്റെ തീരുമാനം ഇടതു സർക്കാർ റദ്ദാക്കിയ സംഭവമാണ്. എന്നാൽ, ഇന്നിറങ്ങിയ മുഖ്യധാരാ പത്രങ്ങളിൽ പലരും ഈ വാർത്തയിലെ പേര് മര്യാദയ്ക്ക് തന്നെ മുക്കി. ഇതുമായി ബന്ധപ്പെട്ട അഴിമതി മറുനാടൻ മലയാളി പുറത്തുകൊണ്ടുവന്നതിനെ തുടർന്നാണ് വി എസ് നിയമസഭയിൽ വിഷയം ഉന്നയിച്ചതും റദ്ദാക്കിയതായി മന്ത്രി ഇ പി ജയരാജൻ അറിയിച്ചതും.
ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ചാനലുകൾ വാർത്ത നൽകിയപ്പോൾ മാതൃഭൂമിയും ഏഷ്യാനെറ്റ് ന്യൂസും മനോരമയും സ്വകാര്യ സ്ഥാപനമെന്ന നിലയിലാണ് വാർത്ത നൽകിയത്. എന്നാൽ മീഡിയാ വൺ വിഷയത്തിൽ ഭീമയുടെ പേര് പറഞ്ഞു തന്നെ വാർത്ത നൽകി. ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളിൽ കേരളാ കൗമുദിയും മനോരമയും മാതൃഭൂമിയും ഭീമ വിഷയം സമർത്ഥമായി മുക്കി. മാതൃഭൂമി ഇതുമായി ബന്ധപ്പെട്ട വാർത്തപോലും നൽകാൻ തയ്യാറായില്ല. അതേസമയം കേരള കൗമുദിയും മനോരമയും പരസ്യദാതാക്കളായ ഭീമയെ സംരക്ഷിച്ചു കൊണ്ടാണ് വാർത്ത നൽകിയത്. ജന്മഭൂമിയും വിഷയം കണ്ടില്ലെന്ന് നടിച്ചു. ഇതിന് വേണ്ടി അവർ ഭീമയെ സ്വകാര്യ സ്ഥാപനമാക്കി. അതേസമയം മാദ്ധ്യമവും തേജസും ഭീമയുടെ പേര് പറഞ്ഞു കൊണ്ട് തന്നെ വാർത്തയെഴുതി.
മലയാളത്തിലെ മിക്ക മാദ്ധ്യമങ്ങൾക്കും പരസ്യം നൽകുന്നവരിൽ മുന്നിൽ നിൽക്കുന്നത് ഭീമയാണ്. അതുകൊണ്ട് തന്നെ ചാനലുകൾക്കും പത്രക്കാർക്കും വേണ്ടപ്പെട്ടവർ തന്നെയാണ ഈ ജുവല്ലറി ഗ്രൂപ്പ്. സർക്കാറിലുള്ള പിടി കൊണ്ടും മാദ്ധ്യമങ്ങളെ നിശബ്ദരാക്കാമെന്ന ധാരണയിലുമാണ് സിഡ്‌കോയുമായി ബന്ധപ്പെട്ട് അതീവ രഹസ്യമായി തന്നെ കടവന്ത്രയിലെ ഭൂമി ഇടപാട് നടന്നത്. ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന 5.13 ഏക്കർ സ്ഥലം കൈമാറിയത്.
കടവന്ത്രയിൽ സ്വകാര്യ സ്ഥാപനത്തിനു ഭൂമി: തീരുമാനം റദ്ദാക്കുമെന്ന് മന്ത്രി എന്ന തലക്കെട്ടില്ലാണ് മനോരമ വാർത്ത നൽകിയത്. ഭീമയെ കുറിച്ച് ഒരു പരാമർശവും ഇല്ലാതെയാണ് മനോരമ വാർത്ത. റദ്ദാകുമെന്ന് ഇപി ജയരാജൻ പറഞ്ഞുവെന്ന കാര്യവും പത്രം പറയുന്നു. വിഎസിന്റെ ആരോപണങ്ങളെക്കുറിച്ചും പത്രവാർത്തയിൽ വ്യക്തമാക്കുന്നു. അതേസമയം സിഡ്‌കോ പാർക്ക് നിർമ്മാണ കരാർ റദ്ദാക്കുമെന്ന് ഇ പി ജയരാജൻ പറഞ്ഞുവെന്നാണ് കേരളാ കൗമുദിയുടെ വാർത്ത. എന്നാൽ, ഭീമയ്ക്ക് ഭൂമി വിട്ടു നൽകിയതിനെ കുറിച്ച് പറയാതെ അവരെ സംരക്ഷിച്ചു കൊണ്ടാണ് കൗമുദിയും പരസ്യതാൽപ്പര്യം സംരക്ഷിച്ചത്.
അതേസമയം ദേശാഭിമാനിയുടെ മുൻ മാനേജർ കൂട ിയായ ഇ പി ജയരാജൻ നിയമസഭയിൽ പറഞ്ഞ വാർത്ത ദേശാഭിമാനിയും കണ്ടില്ല. സഭയിൽ ഇപി പറഞ്ഞ മറ്റൊരു മറുപടി വാർത്തയാക്കിയപ്പോൾ സിഡ്‌കോയെ കുറിച്ചുള്ള വാർത്ത ദേശാഭിമാനിയും മുക്കി. ഭരണകക്ഷി പത്രത്തിലും കടന്നുവന്നത് പരസ്യതാൽപ്പര്യം തന്നെയാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
മിക്ക പത്രങ്ങളും ഈ വാർത്ത കണ്ടില്ലെന്ന് നടിക്കുകയാണ് ഉണ്ടായത്. പരസ്യ താൽപ്പര്യത്തിന് അപ്പുറത്തേക്കത് കടക്കാന് ഇപ്പോഴും മാദ്ധ്യമങ്ങൾക്ക് കഴിഞ്ഞില്ലെന്ന തെളിവാണ് ഇത്. സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായ വിഷയമായിട്ടും ഇതേക്കുറിച്ച് മാദ്ധ്യമങ്ങൾ വിഷയം അവഗണിക്കുകയായിരുന്നു. ഇപ്പോൾ അഞ്ഞൂറ് കോടി രൂപ വിലമതിക്കുന്ന 5.13 ഏക്കർ ഭൂമി വെറും 15 കോടി രൂപ മുൻകൂർ വാങ്ങി ഭീമ ജൂവലറിക്ക് 80 വർഷത്തേക്ക് കൈമാറാൻ സിഡ്കോ മുൻ എം ഡി സജി ബഷീറിന്റെ നേതൃത്വത്തിലാണ് തീരുമാനമെടുത്തത്. ഒട്ടേറെ വിജിലൻസ് അന്വേഷണം നേരിടുന്ന സജി ബഷീർ നടത്തിയ ഈ ഇടപാടും ദുരൂഹത മറുനാടൻ മലയാളിയാണ് രേഖകൾ സഹിതം റിപ്പോർട്ട് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട വി എസ് പ്രശ്നം സഭയിൽ ഉന്നയിക്കുകയായിരുന്നു. ഇതിലെ കള്ളക്കളികൾ മനസ്സിലാക്കി ഉചിതമായ തീരുമാനം പിണറായി സർക്കാർ ഉടൻ പ്രഖ്യാപിക്കുകയുമായിരുന്നു.
വ്യവസായ കേന്ദ്രം നിർമ്മിക്കാനാണ് ഭൂമി ഭീമയ്ക്ക് കൈമാറാൻ തീരുമാനിച്ചത്. 80 വർഷത്തേക്ക് ഭൂമി ലഭിക്കുന്നതിന് ഭീമ മുൻകൂർ അടയ്ക്കേണ്ട തുകയായ 15 കോടി 10 വർഷം കൊണ്ട് അടച്ചാൽ മതി. കൂടാതെ വാടക ഇനത്തിൽ 80 വർഷത്തേക്ക് അടയ്ക്കേണ്ട തുക 98 കോടിയായും നിജപ്പെടുത്തിയിട്ടുണ്ട് . 80 വർഷം കൊണ്ട് ഭൂമി വിലയിൽ വരുന്ന വർദ്ധന പോലും കണക്കാക്കാതെയാണ് ഈ തുകകൾ നിശ്ചയിച്ചിരിക്കുന്നത് എന്നതാണ് ഏറെ ഗുരുതരം. ഇടപാടിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.
ഇടപാടിന്റെ ഭാഗമായി ഭീമ 50 ലക്ഷം രൂപ സിഡ്കോ യിൽ അടയ്ക്കുകയും ചെയ്തു. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ഭൂമി കൈമാറുന്നതിനുള്ള അവസാന ഘട്ട നടപടിക്രമങ്ങൾ ആരംഭിച്ചത്. എന്നാൽ സർക്കാരിനെ അറിയിക്കാതെയായിരുന്നു സിഡ് കോയുടെ തീരുമാനങ്ങൾ. ഇതിലെ കള്ളക്കളികൾ സിഡ്കോയുടെ ഇപ്പോഴത്തെ നേതൃത്വും തിരിച്ചറിഞ്ഞു. ഇതോടെയാണ് ഇടപാട് റദ്ദാക്കുന്നത്.
നിയമസഭയിലെ സബ്മിഷനും തീരുമാനവും ചാനലുകളാണ് റിപ്പോർട്ട് ചെയ്തത്. അപ്പോഴും പരസ്യം നൽകുന്നവരിൽ പ്രമുഖരായ ഭീമയുടെ പേര് തുറന്നു പറഞ്ഞില്ല. സ്വർണ്ണക്കടയ്ക്ക് നൽകിയ ഭൂമിയെന്ന് മാത്രമാണ് നൽകിയത്. നിയമസഭയിലെ തൽസമയ റിപ്പോർട്ടിന്റെ ഭാഗമായിരുന്നു അത്. എന്നാൽ പിന്നീട് ആരും ഈ ഭൂമി ഇടപാടിനെ കുറിച്ച് യാതൊന്നും മിണ്ടിയില്ല. കണ്ണായ സ്ഥലത്താണ് കടവന്ത്രയിലെ സർക്കാർ ഭൂമി കിടക്കുന്നത്. 5.13 ഏക്കർ. ഒരുമിച്ച് ഇത്രയും സ്ഥലം ആ ഭാഗത്ത് ഒന്നും ലഭ്യമല്ല. അതുകൊണ്ടുതന്നെ മോഹവിലയാണ് ഈ ഭൂമിക്ക്. ചോദിക്കുന്ന കാശുകിട്ടും.
ഭീമയ്ക്ക് നേട്ടം 3000 കോടിയോളം രൂപ; കടവന്ത്രയിലെ അഞ്ഞൂറുകോടിയുടെ സർക്കാർ ഭൂമി 113 കോടിക്ക് ഭീമ ജുവലറിക്കു സിഡ്കോ കൈമാറിയത് ടെൻഡർ വ്യവസ്ഥകൾ പാലിക്കാതെ; കെൽട്രോൺ എംഡിയാകാൻ ശ്രമിക്കുന്ന സജി ബഷീർ തട്ടിപ്പുകളുടെ ഉസ്താദ്; കേരളത്തെ ഞെട്ടിക്കുന്ന ഭൂമി തട്ടിപ്പിന്റെ കഥ ഈ ഭൂമിയിൽ ബഹുനിലമന്ദിരങ്ങൾ നിർമ്മിച്ച് വ്യാവസായിക ആവശ്യങ്ങൾക്കും ഫ്ലാറ്റുകളായും ആവശ്യക്കാർക്ക് കൈമാറുക എന്നതാണ് പദ്ധതി. നിർമ്മാണം ഭീമ പൂർത്തീകരിക്കണം. ഇവിടെ നിന്ന് 80 വർഷത്തേക്ക് ലഭിക്കുന്ന വരുമാനം ഭീമയ്ക്ക് സ്വന്തം. ഏകദേശ കണക്കനുസരിച്ച് 3000 കോടി വരും ഇത്. 80 വർഷം കൊണ്ട് സിഡ് കോയ്ക്ക് കിട്ടുന്നതാകട്ടെ 113 കോടി മാത്രം. ഒരു സ്വകാര്യ സംരംഭകന് ഇത്രയും ലാഭം ഉണ്ടാക്കികൊടുക്കുന്ന ഒരു സർക്കാർ പദ്ധതി വേറെ ഉണ്ടാവില്ലെന്നതാണ് യാഥാർത്ഥ്യം. എന്നിട്ടും ഈ വലിയ തട്ടിപ്പിനെതിരെ ഒരു മാദ്ധ്യമങ്ങളും വാർത്ത നൽകിയില്ല. ഇത് നിയമസഭയിൽ ഉന്നയിക്കപ്പെട്ട വിഷയമായിട്ടും മാദ്ധ്യമങ്ങൾ അവഗണ തുടരുകയായിരുരുന്നു.