പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നിരദ് മമ്മൂട്ടി ടീമിന്റെ ഭീഷ്മപർവ്വം.ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ ഒരോന്നായി പുറത്ത് വിടുകയാണ് അറിയറ പ്രവർത്തകർ ഇപ്പോൾ.ഇതിനോടകം പുറത്ത് വിട്ട അഞ്ച്് പോസ്റ്ററുകളും ഒന്നിനൊന്ന് മെച്ചമായിരുന്നെങ്കിലും ഇന്ന് പുറത്ത് വിട്ട ഇരവി പിള്ള എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ കാഴ്‌ച്ചക്കാരിൽ നൊമ്പരമുണർത്തുകയാണ്.കാരണം നെടുമുടി വേണുവാണ്് ചിത്രത്തിൽ ഇരവി പിള്ളയെ അവതരിപ്പിക്കുന്നത്.

മരണത്തിന് രണ്ടാഴ്ച മുൻപും ഈ ചിത്രത്തിൽ തങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്ന് മമ്മൂട്ടി പിന്നീട് പറഞ്ഞിരുന്നു.ഭീഷ്മ പർവ്വത്തിന്റെ പുറത്തെത്തുന്ന ആറാമത്തെ ക്യാരക്ടർ പോസ്റ്റർ ആണ് നെടുമുടിയുടേത്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ എന്നിവരുടെ കഥാപാത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അവതരിപ്പിക്കപ്പെട്ടത്.

ഏറ്റവുമൊടുവിൽ പുറത്തെത്തിയ, മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും ഒരു പ്രധാന വേഷത്തിൽ നെടുമുടി ഉണ്ടായിരുന്നു.കോഴിക്കോട് സാമൂതിരിയായാണ് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ അദ്ദേഹം എത്തിയത്. 

ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന നായകന്റെ പേര് ഭീഷ്മ വർധൻ എന്നാണ്. ബിഗ് ബിയുടെ സീക്വൽ ആയ ബിലാൽ ആണ് അമൽ നീരദ് ചെയ്യാനായി പ്ലാൻ ചെയ്തിരുന്നതെങ്കിലും കോവിഡ് സാഹചര്യത്തിൽ ഔട്ട്‌ഡോർ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളൊരു ചിത്രം സാധ്യമല്ലാത്തതിനാൽ മറ്റൊരു ചിത്രത്തിലേക്ക് കടക്കുകയായിരുന്നു.