- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യ ചെയ്യുന്ന നടിമാരുടെ എണ്ണം പെരുകുന്നത് എന്തുകൊണ്ട്? മറ്റൊരു നടിയെ കൂടി ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; അഞ്ജലിയുടെ തൂങ്ങിമരണവും വിവാദമാകും
മുംബൈ: ബോളിവുഡിനെ ഞെട്ടിച്ച് ഒരു നടി കൂടി ആത്മഹത്യ ചെയ്തു. ഭോജ്പുരി നടിയെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്ധേരി വെസ്റ്റിൽ താമസിച്ചിരുന്ന അഞ്ജലി ശ്രീവാസ്തവ (29) ആണു ജീവനൊടുക്കിയത്. ഞായറാഴ്ച വീട്ടുകാരും സുഹൃത്തുക്കളും പലവട്ടം വിളിച്ചെങ്കിലും ഫോൺ എടുക്കാതെ വന്നതിനെത്തുടർന്ന് വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു. നടി പ്രത്യുഷാ ബാനർജിയുടെ ആത്മഹത്യയും അടുത്തിടെ ഫ്‌ലാറ്റിൽ കൊല ചെയ്യനിലയിൽ കണ്ടെത്തിയ നടിയുമെല്ലാം അവശേഷിപ്പിക്കുന്നത് ദുരൂഹതയാണ്. സീലിങ് ഫാനിൽ നിന്നും തൂങ്ങിയ നിലയിലായിരുന്നു അഞ്ജലിയുടെ മൃതദേഹം. ഫ്ളാറ്റിൽ നിന്നും ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. കേഹു താ ദിൽ മേം ബാ ഉൾപ്പെടെ പ്രമുഖ ബോജ്പൂരി ചിത്രങ്ങളിൽ വേഷമിട്ട താരമാണ് അഞ്ജലി. കഴിഞ്ഞ ദിവസം മറ്റൊരു നടി കൃതി
മുംബൈ: ബോളിവുഡിനെ ഞെട്ടിച്ച് ഒരു നടി കൂടി ആത്മഹത്യ ചെയ്തു. ഭോജ്പുരി നടിയെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്ധേരി വെസ്റ്റിൽ താമസിച്ചിരുന്ന അഞ്ജലി ശ്രീവാസ്തവ (29) ആണു ജീവനൊടുക്കിയത്. ഞായറാഴ്ച വീട്ടുകാരും സുഹൃത്തുക്കളും പലവട്ടം വിളിച്ചെങ്കിലും ഫോൺ എടുക്കാതെ വന്നതിനെത്തുടർന്ന് വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു. നടി പ്രത്യുഷാ ബാനർജിയുടെ ആത്മഹത്യയും അടുത്തിടെ ഫ്‌ലാറ്റിൽ കൊല ചെയ്യനിലയിൽ കണ്ടെത്തിയ നടിയുമെല്ലാം അവശേഷിപ്പിക്കുന്നത് ദുരൂഹതയാണ്.
സീലിങ് ഫാനിൽ നിന്നും തൂങ്ങിയ നിലയിലായിരുന്നു അഞ്ജലിയുടെ മൃതദേഹം. ഫ്ളാറ്റിൽ നിന്നും ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. കേഹു താ ദിൽ മേം ബാ ഉൾപ്പെടെ പ്രമുഖ ബോജ്പൂരി ചിത്രങ്ങളിൽ വേഷമിട്ട താരമാണ് അഞ്ജലി. കഴിഞ്ഞ ദിവസം മറ്റൊരു നടി കൃതിക ചൗധരിയെ അവരുടെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അഴുകിയ നിലയിൽ അഞ്ച് ദിവസത്തിന് ശേഷമാണ് കൃതികയുടെ മൃതദേഹം കണ്ടെത്തിയത്. കൃതികയെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം.
ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അന്വേഷണത്തിൽ പറഞ്ഞു. മൃതദേഹം മുംബൈയിലെ കൂപർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പൊലീസ് പറഞ്ഞു തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് നടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തിൽ പറഞ്ഞു. ഒടുവിൽ അഭിനയിച്ച ചിത്രം ഭോജ്പൂരി ചിത്രമായ കെഹ്താ ദിൽ മെയിൻ ഭാ എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചത്. ആദിത്യ കശ്യാപ്, ഗോപാൽ റായ്, പ്രേം ദുബെ, രാജ എന്നിവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചനേരത്തെ ഒട്ടേറെ ഭോച്പൂരി ചിത്രങ്ങൾ ഒഴിവാക്കിയതിന് ശേഷമാണ് നടി കെഹ്താ ദിൽ മെയിൻ ഭാ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ഭോജ്പൂരി സിനിമാ ഇൻഡസ്ട്രിയിൽ ശ്രദ്ധേയായ നടി ഒട്ടേറെ പ്രാദേശിക ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അഞ്ജലിയുടെ മരണവും വിവാദത്തിലേക്കാണ് നീങ്ങുന്നത്. ബന്ധുക്കൾ ആരോപണവുമായി എത്തിക്കഴിഞ്ഞു. സിനിമാ മേഖലയിലെ ചതിയാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. നടിമാരുടെ ആത്മഹത്യയിലൊന്നും പൊലീസ് അന്വേഷണം ഒരുകാലത്തും കൃത്യമായി നടക്കാറില്ല. ഇതുമൂലം രക്തസാക്ഷികളുണ്ടായിട്ടും സിനിമയിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. ഇത് തന്നെയാണ് അഞ്ജലിയുടെ മരണത്തിനും കാരണമെന്നാണ് വിലയിരുത്തൽ. ഏതായാലും അഞ്ജലിയുടെ സഹപ്രവർത്തകരിൽ ചിലരെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. പ്രണയച്ചതിയാകും മരണകാരണമെന്ന് തന്നെയാണ് വിലയിരുത്തൽ.
സീരിയൽ താരവും മോഡലുമായ റിച്ച ദിമനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിലെ ദൂരൂഹതയും ഇനിയും മാറിയിട്ടില്ല. ധർമ്മശാലയിലെ ഫ്ളാറ്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രേമ നൈരാശ്യമാണ് മരണത്തിന് കാരണമെന്നാണ് ആദ്യ നിഗമനം. വാടകയ്ക്ക് താമസിക്കുന്ന ഫ്ളാറ്റിലാണ് റിച്ചയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി പ്രണയത്തിലായിരുന്നു നടി. വിവാഹവും തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെന്നും പൊലീസ് ഉദ്യോഗസ്ഥനായ സന്ദീപ് വിവാഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതുമാണ് നടിയെ വിഷമത്തിൽ ആക്കിയതെന്ന് ആത്മഹത്യാ കുറിപ്പിൽ ഉണ്ട്.
ചെന്നൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സീരിയൽ നടി സബർണ ആനന്ദും ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. ഈ 29കാരി മലയാളികൾക്കും ഏറെ പരിചിതയാണ്. ഹരിചന്ദനം എന്ന സീരിയിൽ വില്ലത്തിയായി എത്തിയ സബർണ മായാമോഹിനി എന്ന സീരിയിലിലെ നായികയായിരുന്നു. ആദ്യം ആത്മഹത്യയാണെന്നായിരുന്നു വിലയിരുത്തൽ. പിന്നീട് കൊലപാതക സാധ്യതകളും തെളിഞ്ഞു. ഏറെകാലം മുമ്പ് തെലുങ്ക് നടി ദീപ്തി എന്ന രമ ലക്ഷ്മിയാണ് ആത്മഹത്യ ചെയ്തത് ഏറെ ചർച്ചയായിരുന്നു.
വീട്ടിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു ഇവർ. ആത്മഹത്യ രംഗങ്ങൾ ഇവർ സ്വന്തം ഐ പാഡിലും പകർത്തി .30കാരിയായ നടി പ്രണയ ദിനത്തിൽ ആത്മഹത്യ ചെയ്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്നാണ് പറയുന്നത്. രാത്രി പന്ത്രണ്ട് മണിക്കാണ് നടി ആത്മഹത്യ ചെയ്തത് .