ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബൂട്ടാ സിങ് അന്തരിച്ചു. 86 വയസ്സായിരുന്നു.രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു. ബിഹാറിന്റെ ഗവർണർ സ്ഥാനവും വഹിച്ചിരുന്നു. ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർ ത്തിക്കുന്ന പ്രധാന സംഘടനയായ സഫായ് മസ്ദൂർ കോൺഗ്രസിന്റെ അധ്യക്ഷനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അകാലിദളിലായിരുന്ന ബൂട്ടാ സിങ് 1960-ലാണ് കോൺഗ്രസിൽ ചേർന്നത്.പ്രമുഖ ദലിത് നേതാ വായിരുന്ന ബൂട്ടാ സിങ് 1986 - 89 കാലത്താണ് ആഭ്യന്തര മന്ത്രിയായിരുന്നത്.ഇന്ദിരാ ഗാന്ധിയു ടേയും രാജീവ് ഗാന്ധിയുടേയും വിശ്വസ്തനായിട്ടാണ് ദേശീയ രാഷ്ട്രീയത്തിൽ ബൂട്ടാ സിങ് അറി യപ്പെട്ടിരുന്നത്. ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ നിർണായക ഇടപെടൽ നടത്തിയ രാഷ്ട്രീയ നേതാവാ യിരുന്നു. 1984-86 കാലത്ത് കൃഷിമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982 ൽ രാഷ്ട്രപതി സ്ഥാന ത്തേക്ക് മത്സരിച്ചെങ്കിലും ഗ്യാനി സെയിൽ സിങ്ങിനോട് പരാജയപ്പെട്ടു

2004-2006 കാലത്താണ് ബിഹാറിന്റെ ഗവർണർ ആയിരുന്നത്.രാജസ്ഥാനിലെ ജലോറിൽനിന്ന് 2009ലും 2014ലും ലോക്‌സഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പിന്നീട് 2015ലാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. പഞ്ചാബി സാഹിത്യത്തേയും സിഖ് ചരിത്രത്തേയും കുറിച്ചുള്ള സമാഹാരവും സ്പീക്കിങ് സ്റ്റേറ്റ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

ആത്മസമർപ്പണമുള്ള നേതാവിനെയും പൊജുജനങ്ങളുടെ യഥാർഥ പോരാളിയെയുമാണ് രാജ്യത്തിനു നഷ്ടപ്പെട്ടതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. പാവപ്പെട്ടവ രുടെയും അധഃസ്ഥിതരുടെയും ക്ഷേമത്തിനായു ഉയർന്ന ശബ്ദമായിരുന്നു സിങ്ങെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയും അനുസ്മരിച്ചു.