- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷങ്ങളോളം വീട്ടിൽ വേലയ്ക്ക് നിന്ന പെൺകുട്ടിയെ വിവാഹം നടത്തിച്ചു വീട്ടിൽ തന്നെ താമസം ഉറപ്പിച്ചു; തരം കിട്ടുമ്പോഴൊക്കെ മോഷ്ടിച്ച് പ്രത്യുപകാരം ചെയ്ത് യുവാവ്; കടം വാങ്ങിയ പണത്തെ ചൊല്ലി തർക്കിച്ചപ്പോൾ കുടുംബനാഥനെ കൊന്നു; ശബ്ദം കേട്ടെത്തിയ കുടുംബനാഥയേയും; ഭോപ്പാലിലെ മലയാളി ദമ്പതികളുടെ കൊലപാതകം വീട്ടുവേലക്കാരൻ നടത്തിയത്
ഭോപാൽ: അതിക്രൂരമായി മലയാളി ദമ്പതികളെ കൊലപ്പെടുത്തിയത് വീട്ടുജോലിക്കാരൻ. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടിൽ മുൻപു ജോലിക്കു നിന്ന യുവാവ് അറസ്റ്റിലായി. ഗ്വാളിയർ സ്വദേശി രാജു ഝാകഡ് (34) ആണു പിടിയിലായത്. ഇയാൾ കുറ്റം സമ്മതിച്ചു. മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണൻ നായർ (ജി.കെ.നായർ), ഭാര്യ ഗോമതി എന്നിവരെ വ്യാഴാഴ്ച അർധരാത്രിയാണു കഴുത്തറുത്തു കൊലപ്പെടുത്തിയത്. ഈ വീട്ടിൽ ജോലിക്കു നിന്നിരുന്ന ആർതി എന്ന യുവതിയുടെ ഭർത്താവാണു രാജു. ഇവരുടെ വിവാഹം ഗോപാലകൃഷ്ണനാണു നടത്തിക്കൊടുത്തത്. വിവാഹശേഷം ഇരുവരും ഇവിടെയാണു താമസിച്ചിരുന്നത്. ഇവർക്ക് സഹായമായിക്കോട്ടെയെന്ന് കരുതിയാണ് ഇത് ചെയ്തത്. എന്നാൽ മോഷണം തൊഴിലാക്കിയ രാജുവിനെ കൈയോടെ പിടികൂടിയത് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടു. മോഷണത്തിന്റെ പേരിലും പണമിടപാടു സംബന്ധിച്ച തർക്കത്തിന്റെ പേരിൽ നാലു മാസം മുൻപ് ഇരുവരെയും പറഞ്ഞുവിട്ടിരുന്നു. ഇതിന്റെ പ്രതികാരമാണു കൊലപാതകത്തിൽ കലാശിച്ചത്. സംഭവം നടന്നതിന്റെ തലേന്ന് രാത്രി തന്നെ പ്രതി നർമ്മദ വാലിയിലുള്ള ഗോപാലകൃഷ്ണൻ നായരുടെ വീ
ഭോപാൽ: അതിക്രൂരമായി മലയാളി ദമ്പതികളെ കൊലപ്പെടുത്തിയത് വീട്ടുജോലിക്കാരൻ. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടിൽ മുൻപു ജോലിക്കു നിന്ന യുവാവ് അറസ്റ്റിലായി. ഗ്വാളിയർ സ്വദേശി രാജു ഝാകഡ് (34) ആണു പിടിയിലായത്. ഇയാൾ കുറ്റം സമ്മതിച്ചു.
മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണൻ നായർ (ജി.കെ.നായർ), ഭാര്യ ഗോമതി എന്നിവരെ വ്യാഴാഴ്ച അർധരാത്രിയാണു കഴുത്തറുത്തു കൊലപ്പെടുത്തിയത്. ഈ വീട്ടിൽ ജോലിക്കു നിന്നിരുന്ന ആർതി എന്ന യുവതിയുടെ ഭർത്താവാണു രാജു. ഇവരുടെ വിവാഹം ഗോപാലകൃഷ്ണനാണു നടത്തിക്കൊടുത്തത്. വിവാഹശേഷം ഇരുവരും ഇവിടെയാണു താമസിച്ചിരുന്നത്. ഇവർക്ക് സഹായമായിക്കോട്ടെയെന്ന് കരുതിയാണ് ഇത് ചെയ്തത്. എന്നാൽ മോഷണം തൊഴിലാക്കിയ രാജുവിനെ കൈയോടെ പിടികൂടിയത് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടു.
മോഷണത്തിന്റെ പേരിലും പണമിടപാടു സംബന്ധിച്ച തർക്കത്തിന്റെ പേരിൽ നാലു മാസം മുൻപ് ഇരുവരെയും പറഞ്ഞുവിട്ടിരുന്നു. ഇതിന്റെ പ്രതികാരമാണു കൊലപാതകത്തിൽ കലാശിച്ചത്. സംഭവം നടന്നതിന്റെ തലേന്ന് രാത്രി തന്നെ പ്രതി നർമ്മദ വാലിയിലുള്ള ഗോപാലകൃഷ്ണൻ നായരുടെ വീട്ടിൽ എത്തിയിരുന്നു. ഭക്ഷണം കഴിച്ച് അദ്ദേഹത്തിന്റെ മുറിയിൽ തന്നെ കിടന്നു. ഒന്നരലക്ഷം രൂപവേണമെന്നാവശ്യപ്പെട്ടപ്പോൾ തരില്ലെന്ന് പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശബ്ദംകേട്ട് ഭാര്യ ഗോമതി മുകളിലേക്ക് കയറി വന്നപ്പോൾ അവരെയും കഴുത്തറുത്തുകൊന്നശേഷം മാലയും വളയും കവർന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി.
ഏതാനുംനാൾ മുൻപ് ഇയാൾ ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. അതു തിരികെ ചോദിച്ച ഗോപാലകൃഷ്ണനുമായി വീടിന്റെ ഒന്നാം നിലയിൽ വച്ച് ഇയാൾ വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്നുണ്ടായ സംഘട്ടനത്തിൽ രാജു കത്തി കൊണ്ടു ഗോപാലകൃഷ്ണന്റെ കഴുത്തിൽ വെട്ടുകയായിരുന്നു. കത്തി പിടിച്ചുവാങ്ങിയ ഗോപാലകൃഷ്ണൻ സ്വരക്ഷാർഥം നടത്തിയ പ്രത്യാക്രമണത്തിൽ രാജുവിന്റെ കാലിനു മുറിവേറ്റു. കഴുത്തിനു ഗുരുതരമായി പരുക്കേറ്റ അദ്ദേഹം പിന്നാലെ കുഴഞ്ഞുവീണു മരിച്ചു. ബഹളം കേട്ടു മുകളിലേക്കു വന്ന ഗോമതിയെയും രാജു കഴുത്തറുത്തു കൊലപ്പെടുത്തി. തുടർന്നു ടെറസിലൂടെ രക്ഷപ്പെട്ടു.
സംഭവത്തിൽ രാജുവിനുള്ള പങ്കിനെക്കുറിച്ചു ഗോപാലകൃഷ്ണന്റെ ബന്ധുക്കൾ സൂചന നൽകിയതിനെ തുടർന്നാണു പ്രതിയെ പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിനുപയോഗിച്ച കത്തി വീടിന്റെ പിന്നിൽ നിന്നു കണ്ടെത്തി. ഗോമതിയുടെ എട്ടു സ്വർണവളകളും മൂന്നു മാലകളും രാജുവിന്റെ പക്കൽ നിന്നു കണ്ടെടുത്തു. രണ്ടുവർഷം മുൻപ് ഇവരുടെ വീട്ടിൽ നടന്ന മോഷണത്തിനു പിന്നിലും രാജുവാണെന്നാണു സൂചന. ഗോപാലകൃഷ്ണന്റെയും ഗോമതിയുടെയും മൃതദേഹങ്ങൾ ഇന്നലെ സംസ്‌കരിച്ചു.
ആക്രമണത്തിനു ശേഷം ഗ്വാളിയറിലേക്കു രക്ഷപ്പെട്ട രാജുവിനെ ഗോപാലകൃഷ്ണന്റെ ബന്ധുക്കൾ വിദഗ്ധമായി ഭോപാലിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഇയാളുടെ ഭാര്യയെ ചോദ്യം ചെയ്തതിൽ നിന്നാണ് രാജു തന്നെയാണ് കൊലയാളിയെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.