- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്കിടെ വനംവകുപ്പ് ജീവനക്കാർ അടിക്കടി മുങ്ങുന്നു; അപകടങ്ങൾ കുറയ്ക്കാനായി ദിവസക്കൂലി നിശ്ചയിച്ചെടുത്ത ജീവനക്കാർ ടൂറിസ്റ്റുകൾക്കൊപ്പം ഗൈഡായി പോകുന്നതായി റിപ്പോർട്ട്; പഴയ ഭൂതത്താൻകെട്ടിലെ മരണച്ചുഴിയിൽ ഇനിയും ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്ന് പരക്കെ ആശങ്ക
കോതമംഗലം: ജോലിക്കിടെ വനംവകുപ്പ് ജീവനക്കാർ അടിക്കടി അപ്രത്യക്ഷരാവുന്നു. പഴയ ഭൂതത്താൻകെട്ടിലെ മരണച്ചുഴിയിൽ ഇനിയും ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്ന് പരക്കെ ആശങ്ക. സംസ്ഥാത്തിന്റെ ടൂറിസം ഭൂപടത്തിൽ മുഖ്യസ്ഥാനത്തുള്ള ഭൂതത്താൻകെട്ടിൽ വനം വകുപ്പ് ജീവനക്കാരുടെ അനാസ്ഥമൂലം വിനോദസഞ്ചാരികളുടെ ജീവൻ നഷ്ടപ്പെടാൻ സാദ്ധ്യതയേറിയെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. പ്രകൃതി രമണീയമായ ഭൂതത്താൻകെട്ടിലെത്തുന്ന വിനോദസഞ്ചാരികളിൽ ഏറെയും പാറക്കെട്ടുകൾ നിറഞ്ഞ പഴയ ഭൂതത്താൻകെട്ടും സന്ദർശിച്ചാണ് മടങ്ങുക. ഇരുകരകളിൽ നിന്നും പുഴയുടെ മധ്യഭാഗം വരെ പാറക്കൂട്ടങ്ങൾ ഉയർന്നു നിൽക്കുകയും ഇതിനിടയിലൂടെ തോടുപോലെ പെരിയാർ ഒഴുകുകയും ചെയ്യുന്ന മനോഹര ദൃശ്യമാണ് പ്രധാനമായും ഇവിടേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. പ്രധാനറോഡിൽ നിന്നും കാട്ടുപാതയിലൂടെ ഒരു കിലോമീറ്ററിലേറെ നടന്നുവേണം ഇവിടെ എത്താൻ. പുറമേ ശാന്തമെങ്കിലും ഈ ഭാഗത്ത് പെരിയാറിൽ നിരവധി ചൂഴികളുണ്ട്. അടിയൊഴുക്കും ശക്തമാണ്. ടൂറിസം സീസണിൽ ഇവിടെ ഒഴുക്കിൽപ്പെട്ട് മരണം തുടർക്കഥയാണ്. പുഴയിലെ അപകടമേഖ
കോതമംഗലം: ജോലിക്കിടെ വനംവകുപ്പ് ജീവനക്കാർ അടിക്കടി അപ്രത്യക്ഷരാവുന്നു. പഴയ ഭൂതത്താൻകെട്ടിലെ മരണച്ചുഴിയിൽ ഇനിയും ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്ന് പരക്കെ ആശങ്ക.
സംസ്ഥാത്തിന്റെ ടൂറിസം ഭൂപടത്തിൽ മുഖ്യസ്ഥാനത്തുള്ള ഭൂതത്താൻകെട്ടിൽ വനം വകുപ്പ് ജീവനക്കാരുടെ അനാസ്ഥമൂലം വിനോദസഞ്ചാരികളുടെ ജീവൻ നഷ്ടപ്പെടാൻ സാദ്ധ്യതയേറിയെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
പ്രകൃതി രമണീയമായ ഭൂതത്താൻകെട്ടിലെത്തുന്ന വിനോദസഞ്ചാരികളിൽ ഏറെയും പാറക്കെട്ടുകൾ നിറഞ്ഞ പഴയ ഭൂതത്താൻകെട്ടും സന്ദർശിച്ചാണ് മടങ്ങുക. ഇരുകരകളിൽ നിന്നും പുഴയുടെ മധ്യഭാഗം വരെ പാറക്കൂട്ടങ്ങൾ ഉയർന്നു നിൽക്കുകയും ഇതിനിടയിലൂടെ തോടുപോലെ പെരിയാർ ഒഴുകുകയും ചെയ്യുന്ന മനോഹര ദൃശ്യമാണ് പ്രധാനമായും ഇവിടേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.
പ്രധാനറോഡിൽ നിന്നും കാട്ടുപാതയിലൂടെ ഒരു കിലോമീറ്ററിലേറെ നടന്നുവേണം ഇവിടെ എത്താൻ. പുറമേ ശാന്തമെങ്കിലും ഈ ഭാഗത്ത് പെരിയാറിൽ നിരവധി ചൂഴികളുണ്ട്. അടിയൊഴുക്കും ശക്തമാണ്. ടൂറിസം സീസണിൽ ഇവിടെ ഒഴുക്കിൽപ്പെട്ട് മരണം തുടർക്കഥയാണ്. പുഴയിലെ അപകടമേഖലയാണെന്നറിയാതെ നീന്താനും കുളിക്കാനും മറ്റും ഇറങ്ങുന്നവരാണ് മിക്കപ്പോഴും മരണത്തിന് കീഴടങ്ങുന്നത്.
ഇവിടെ മരക്കൂട്ടങ്ങൾക്കിടയിലിരുന്ന് മദ്യപിച്ച് ലഹരിമൂത്ത് പുഴയിൽച്ചാടുന്നവരും നിരവധിയാണ്. ഈ സ്ഥിതി വിശേഷം കണക്കിലെടുത്ത്് ഇവിടെ എത്തുന്ന സന്ദർശകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയാണ് ബന്ധപ്പെട്ട അധികൃതർ പഴയ ഭൂതത്താൻകെട്ടിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിട്ടിരുന്നത്. എന്നിട്ടും അപകടങ്ങൾ ആവർത്തിച്ച സാഹചര്യത്തിൽ ഇവിടെ നിരീക്ഷണത്തിനായി നാല് പേരെ അടുത്തിടെ ദിവസക്കൂലി നിശ്ചയിച്ച് വനംവകുപ്പ് നിയമിച്ചത്. അടുത്തിടെയായി ഇവരുടെ സേവനം മുഴുവൻ സമയവും ഇവിടെ ലഭിക്കുന്നില്ലന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം.
പേരിന് ഒരാൾ മാത്രമേ മിക്കസമയങ്ങളിവും ഇവിടെ ജോലിചെയ്യുന്നുള്ളുവെന്നും മറ്റുള്ളവർ ടൂറിസ്റ്റുകൾക്കൊപ്പം ഗൈഡായി സേവനം അനുഷ്ടിക്കുകയാണെന്നുമാണ് സൂചന.ഇതുവഴി ഭേദപ്പെട്ട തുക ഇവർക്ക് സ്വന്തമാക്കാനും സാധിക്കും. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർക്ക് ഇക്കാര്യത്തിൽ മനസ്സറിവുണ്ടെങ്കിലും നടപടിയെടുക്കുന്നില്ലന്ന ആരോപണവും ശക്തമാണ്.